അടുത്തിടെ ഹൃതിക് റോഷനും സുഹൃത്ത് സബ ആസാദും മുൻഭാര്യ സൂസൈൻ ഖാനും ഗോവയിലെ ഒരു പാർട്ടിയില്‍ ഒരുമിച്ചു പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോൾ സബയെ സ്നേഹപ്പേരു വിളിച്ച് അഭിസംബോധന ചെയ്തു കൊണ്ടുള്ള...women, manorama news, manroama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ ഹൃതിക് റോഷനും സുഹൃത്ത് സബ ആസാദും മുൻഭാര്യ സൂസൈൻ ഖാനും ഗോവയിലെ ഒരു പാർട്ടിയില്‍ ഒരുമിച്ചു പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോൾ സബയെ സ്നേഹപ്പേരു വിളിച്ച് അഭിസംബോധന ചെയ്തു കൊണ്ടുള്ള സുസൈൻ ഖാന്റെ കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടുത്തിടെ സബ പങ്കുവച്ച ചിത്രത്തിനു താഴെയായിരുന്നു സൂസൈന്റെ കമന്റ്. കണ്ണാടിക്കു മുന്നിൽ നിൽക്കുന്ന ഒരു ചിത്രമാണ് സബ പങ്കുവച്ചത്. 

സ്നേഹത്തോടെ ‘സബൂ’ എന്നു വിളിച്ചായിരുന്നു സുസൈന്റെ കമന്റ്. അഗ്നിയുടെ ഇമോജികളും സുസൈൻ പങ്കുവച്ചു. കരൺ ജോഹറിന്റെ 50–ാം ജന്മദിനത്തിൽ പരസ്പരം കൈകോർത്താണ് സബയും ഹൃതിക്കും റെഡ്കാർപ്പറ്റിൽ എത്തിയത്. ഇതോടെ ഇരുവരും തങ്ങളുടെ ബന്ധം ആരാധകരെ അറിയിക്കുകയായിരുന്നു. ‘ഞാൻ എന്നെ അഗാധമായി സ്നേഹിക്കുന്നു എന്നതിലും മികച്ച ഒരു കുറിപ്പ് ഇതിനു നല്‍കാനില്ല.’– എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് സബ കുറിച്ചത്. 

ADVERTISEMENT

മുൻപും സബയുടെ ചിത്രങ്ങൾക്കു സൂസൈൻ ഖാൻ കമന്റുകളുമായി എത്തിയിട്ടുണ്ട്. കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കരണ്‍ ജോഹറിന്റെ ജന്മദിനാഘഷങ്ങളിൽ സബയും ഹൃതിക്കും എത്തിയത്. സുഹൃത്ത് അർസ്‌ലൻ ഗോനിക്കൊപ്പമാണ് സുസൈൻ ഖാൻ കരൺ ജോഹറിന്റെ ജന്മദിന പാർട്ടിക്ക് എത്തിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

ADVERTISEMENT

ADVERTISEMENT