എത്ര പ്രായമായാലും അമ്മമാരുടെ മടിത്തട്ടിൽ കിടന്നുറങ്ങാൻ മക്കൾക്ക് പ്രത്യേക ഇഷ്ടമാണ്. എന്നാൽ തിരിച്ച് മക്കളുടെ മടിയില്‍ സ്നേഹത്തോടെ കിടക്കുന്ന അമ്മമാരും ഉണ്ട്. അത്തരത്തിൽ തന്റെ കുഞ്ഞിന്റെ മടിയിൽ കിടക്കുന്ന...women, manorama news, manorama online, viral news, viral post, viral video, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പ്രായമായാലും അമ്മമാരുടെ മടിത്തട്ടിൽ കിടന്നുറങ്ങാൻ മക്കൾക്ക് പ്രത്യേക ഇഷ്ടമാണ്. എന്നാൽ തിരിച്ച് മക്കളുടെ മടിയില്‍ സ്നേഹത്തോടെ കിടക്കുന്ന അമ്മമാരും ഉണ്ട്. അത്തരത്തിൽ തന്റെ കുഞ്ഞിന്റെ മടിയിൽ കിടക്കുന്ന ഒരു അമ്മയുടെ ഹൃദ്യമായ വിഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനംകവരുന്നത്. 

റേയ്ച്ചൽ ഫ്ലവേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. ‘ഞാൻ എന്റെ മൂന്നുവയസ്സുകാരന്റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ’ എന്നാണ് വിഡിയോയിൽ കുറിച്ചിരിക്കുന്നത്. മടിയിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കുഞ്ഞേ എന്നു വിളിച്ചു കൊണ്ട് മകൻ തലോടുന്നതും വിഡിയോയിൽ ഉണ്ട്. ദീർഘമായ കുറിപ്പോടെയാണ് റേയ്ച്ചൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

‘എങ്ങനെ സ്നേഹവും ദയയുമുള്ള ഒരു ആൺകുട്ടിയാകാമെന്നാണ് അവന്‍ കാണിച്ചു തരുന്നത്. അവന്റെ വികാരങ്ങൾ അവൻ അനുഭവിക്കട്ടെ. അവൻ കരയുമ്പോൾ നിർത്താൻ പറയാതിരിക്കാൻ ശ്രമിക്കണം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവന്റെ വികാരങ്ങളെ അംഗീകരിക്കാൻ നമുക്ക് കഴിയണം. ദയയും സൗമ്യതയും സ്നേഹവും പഠിക്കാൻ അവന് അവസരങ്ങൾ ഒരുക്കുക.’– എന്ന കുറിപ്പോടെയാണ് വിഡിയോ.

നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. ‘എന്റെ മൂന്നുവയസ്സുകാരനും ഇതുപോലെയാണ്. അവന്റെ മടിയിൽ കിടക്കാൻ എന്നോട് ആവശ്യപ്പെടും. ഞാനെങ്ങനയാണോ അവനെ ഉറക്കുന്നത് അതുപോലെയാണ് ആ സമയത്ത് അവന്‍ എന്നോടു പെരുമാറുന്നത്.’– എന്നാണ് ഒരാളുടെ കമന്റ്. ‘എത്ര നല്ലകുട്ടി. ഇതൊരു മനോഹരമായ വിഡിയോയാണ്.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘അമ്മയുടെയും മകന്റെയും ഈ ബന്ധം കാണുന്നതു തന്നെ വളരെ മനോഹരമാണ്. കുഞ്ഞാകുമ്പോൾ അമ്മയുടെ ബോഡി ഗാർഡായിരുന്നു ഞാൻ.’– എന്നും കമന്റുകൾ എത്തി.

ADVERTISEMENT

English Summary: Mom rests her head on child's lap, netizens admire his reaction