ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുകയാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബിര്‍ കപൂറും. കുഞ്ഞ് ജനിച്ചതിനു ശേഷം ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കണമെന്നും ആലിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ചു പ്രവേശിക്കണമെന്ന് രൺബീർ തന്നോടു ആവശ്യപ്പെട്ടതായും ആലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുകയാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബിര്‍ കപൂറും. കുഞ്ഞ് ജനിച്ചതിനു ശേഷം ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കണമെന്നും ആലിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ പ്രസവശേഷം എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ചു പ്രവേശിക്കണമെന്ന് രൺബിർ തന്നോടു ആവശ്യപ്പെട്ടതായും ആലിയ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആലിയയുടെ പ്രതികരണം.

‘ഒരു കുഞ്ഞ് വരുന്നതോടെ ജീവിത യാത്ര അൽപംകൂടി പുതുമയുള്ളതാകും. എന്തായിരിക്കും ഉദ്ദേശമെന്ന് പറയേണ്ടതും അത്യാവശ്യമാണ്. രൺബീർ വളരെ സന്തോഷവാനാണ്. കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതൽ നീ ജോലിയിൽ പ്രവേശിക്കൂ. ഒരുമാസം നീ ജോലിക്കു പോകുക. ആ സമയത്ത് ഞാൻ കുഞ്ഞിനെ നോക്കും. അത് കഴിഞ്ഞ് അടുത്ത ഒരുമാസം ഞാൻ ജോലിക്കു പോകാം. ആ കാലയളിൽ നീ കുഞ്ഞിനെ നോക്കിയാൽ മതി. ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നതിൽ രൺബിർ സന്തോഷവാനാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമാണെന്ന് രൺബിർ പറഞ്ഞിരുന്നു. അതിനർഥം എനിക്ക് ജോലിക്കു പോകാമെന്നാണ്. ഞാൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ട ഒരു അവസ്ഥയില്ല.’– ആലിയ പറഞ്ഞു. 

ADVERTISEMENT

അടുത്തിടെ  മേറ്റേണിറ്റി വെയർ ബ്രാൻഡ് ആരംഭിച്ചതിനെ കുറിച്ചും ആലിയ പറഞ്ഞു. അമ്മ സോണി റസ്ദാൻ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ആലിയ വ്യക്തമാക്കി. ‘കുട്ടിയായിരുന്നപ്പോൾ അമ്മയിൽ നിന്നു പോക്കറ്റ്മണി കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ വളരെ സൂക്ഷിച്ചായിരുന്നു പണം ചിലവാക്കിയിരുന്നത്. എന്റെ പണം കൈകാര്യം ചെയ്യുന്നത് അമ്മയാണ്. എന്റെ പേരിൽ ബാങ്കിൽ എത്ര തുകയുണ്ടെന്ന് എനിക്കറിയില്ല. എന്റെ അമ്മയാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്. പണവുമായി ബന്ധപ്പെട്ട എല്ലാകാര്യവും നോക്കുന്നത് അമ്മയാണ്. അമ്മ അത് ഭംഗിയായി ചെയ്യുമെന്ന് എനിക്കുറപ്പാണ്.’– ആലിയ പറഞ്ഞു.  

English Summary: Alia Bhatt reveals Ranbir Kapoor wants to send her back to work quickly after their baby is born