ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ഡേറ്റിങ്ങിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ സാധാരണ സംഭവമാണ്. അത്തരത്തിൽ പരിചയപ്പെട്ട യുവതിയുമായുള്ള ഡേറ്റിങ്ങിന് അമ്മയെ ഒപ്പം കൂട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. സിദ്ധേഷ്...Women, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ഡേറ്റിങ്ങിനായി ആളുകളെ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ സാധാരണ സംഭവമാണ്. അത്തരത്തിൽ പരിചയപ്പെട്ട യുവതിയുമായുള്ള ഡേറ്റിങ്ങിന് അമ്മയെ ഒപ്പം കൂട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. സിദ്ധേഷ് ലോഖാരേ എന്ന വ്യക്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്.

ബംബിൾ എന്ന ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്ഫോമിൽ നിന്നാണ് ഡേറ്റിങ് പങ്കാളിയെ സിദ്ധേഷ് തിരഞ്ഞെടുത്തത്. ഒരുദിവസം അത്താഴത്തിനായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ തന്റെ അമ്മ കൂടെയുണ്ടാകുമെന്ന് സിദ്ധേഷ് പങ്കാളിയെ അറിയിച്ചിരുന്നില്ല. തന്റെ ഡേറ്റിങ് പങ്കാളിയെ കാണാനാണ് പോകുന്നതെന്ന് അമ്മയോടും പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടു സ്ത്രീകളും അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നതിൽ ആകാംക്ഷയുണ്ടായിരുന്നെന്നും യുവാവ് വ്യക്തമാക്കി.

ADVERTISEMENT

രണ്ടുപേർക്കും ഈ കൂടിക്കാഴ്ച സർപ്രൈസായിരുന്നു. അമ്മയെ കണ്ട ഉടൻ തന്നെ തന്റെ ഡേറ്റിങ് പങ്കാളി അമ്മയുടെ കാൽതൊട്ടു വന്ദിച്ചു. നിമിഷങ്ങൾക്കകം തന്നെ അവർ സുഹൃത്തുക്കളായി എന്ന് സിദ്ധേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  ‘എന്റെ ഡേറ്റിങ് പങ്കാളി അമ്മയെ കണ്ടപ്പോൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.  അവളുടെ സമ്മതത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നതെന്നും സിദ്ധേഷ് പറയുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വിഡിയോക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ‘അപ്രതീക്ഷിതമായ ഡേറ്റിങ് അനുഭവം’ എന്നായിരുന്നു വിഡിയോക്കു താഴെ ഭൂരിഭാഗവും കമന്റ് ചെയ്തത്. പെൺകുട്ടിയുടെ പെരുമാറ്റത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്. അമ്മയും ആ പെൺകുട്ടിയും മനോഹരമാണെന്നും പലരും കമന്റ് ചെയ്തു. 

ADVERTISEMENT

English Summary: He Takes His Mother To Meet His Bumble Date, Internet Reacts