വിവാഹദിനത്തിൽ ആഘോഷങ്ങൾ കളറാക്കാനായി വരനും വധുവും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ഒരുക്കുന്ന രസകരമായ പല കാര്യങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം സംഭവങ്ങൾ വലിയ അബദ്ധത്തിൽ...women, viral news, manorama news, manorama online, viral news, vrial post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹദിനത്തിൽ ആഘോഷങ്ങൾ കളറാക്കാനായി വരനും വധുവും സുഹൃത്തുക്കളുമൊക്കെ ചേർന്ന് ഒരുക്കുന്ന രസകരമായ പല കാര്യങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരം സംഭവങ്ങൾ വലിയ അബദ്ധത്തിൽ കലാശിക്കുകയും ചെയ്യും. വിവാഹശേഷം വധുവിനെ പ്രാങ്ക് ചെയ്യാനായി വരൻ നടത്തിയ ശ്രമം അൽപ്പം അതിരുകടന്നുപോയതിന്റെ ദൃശ്യങ്ങളാണ് ഇത്. വിവാഹ കേക്ക് വധുവിന്റെ മുഖത്ത് ആക്രമണ മനോഭാവത്തോടെ വരൻ തേയ്ക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

ഇരുവരും സ്റ്റേജിലേക്ക് കയറിയ ശേഷം നേരെ കേക്കിനരികിലേക്ക് നടന്നടുത്ത വരൻ അതിൽനിന്നും അൽപം എടുത്തു തിരിഞ്ഞതോടെ ലക്ഷ്യം ഏതാണ്ട് മനസ്സിലാക്കിയിട്ട് എന്നപോലെ വധു അവിടെ നിന്നും ഓടി മാറാൻ ശ്രമിച്ചു. വേദിയുടെ ഒരു മൂലയിൽ എത്തിയതോടെ മറ്റെവിടേയ്ക്കും നീങ്ങാനാവാതെ വധു കുഴങ്ങി. ദയവുചെയ്ത് പിന്മാറണമെന്ന് വധു ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് വകവയ്ക്കാതെ വരൻ  അതിശക്തമായി മുഖത്തടിക്കുന്നത് പോലെ കേക്ക്  തേച്ചു പിടിപ്പിക്കുകയായിരുന്നു. 

ADVERTISEMENT

പെട്ടെന്നുണ്ടായ ആക്രമണത്തിൽ വധു പിന്നിലേക്ക് നീങ്ങിയെങ്കിലും വരൻ  മുന്നോട്ട് അടുത്തതോടെ അവർ മറിഞ്ഞുവീഴുകയും ചെയ്തു. വരൻ തന്നെയാണ് വധുവിനെ അവിടെ നിന്നും പിടിച്ച് എഴുന്നേൽപിക്കുന്നത്. അല്‍പം കൈവിട്ട കളിയായി പോയെങ്കിലും സംയമനം കൈവിടാതെ ചിരിച്ചുകൊണ്ട് തന്നെയായിരുന്നു വധുവിന്റെ പ്രതികരണം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു അതിഥിയാണ് പിന്നീട് വസ്ത്രത്തിൽ നിന്നും മുഖത്തിൽ നിന്നും കേക്ക് തുടച്ചുനീക്കാൻ വധുവിനെ സഹായിച്ചത്.

തമാശയ്ക്കായി ചെയ്ത പ്രവർത്തിയാണെങ്കിലും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഏറെ രോഷാകുലരായാണ് ജനങ്ങൾ പ്രതികരിക്കുന്നത്. താനാണ് ഈ സാഹചര്യത്തിൽ പെട്ടിരുന്നതെങ്കിൽ  വിവാഹം കഴിഞ്ഞ് നിമിഷങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നതുപോലും മറന്ന് അവിടെവച്ചുതന്നെ ബന്ധം വേർപ്പെടുത്തുമായിരുന്നു എന്നാണ് ഒരാൾ കുറിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനുവേണ്ടി ഏറെ പണം ചിലവിട്ട് വധു വാങ്ങിയ വസ്ത്രവും മേക്കപ്പും എല്ലാം ഒരു നിമിഷംകൊണ്ട് വരൻ നാശമാക്കിയതാണ് മറ്റുചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

തന്റെ വിവാഹ ദിനത്തിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായതെങ്കിൽ തീർച്ചയായും തന്റെ അച്ഛൻ വരനെ ആ നിമിഷം അവിടെ നിന്നും ചവിട്ടി പുറത്താക്കാമായിരുന്നു എന്ന് വരെ ചിലർ കുറിക്കുന്നു. എന്തായാലും സംഭവം തങ്ങളുടെ വിവാഹജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നും തങ്ങളുടെ ദാമ്പത്യ ബന്ധം സന്തോഷകരമായി തുടരുകയാണെന്നും വധുതന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

English Summary:  groom 'aggressively' smashing wedding cake in bride's face has people fuming