ഡയാന രാജകുമാരിയുടെ മരണം നടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇളയ മകനായ ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്....Diana, Women, Viral News, Manorama News, Manorama Online, Malayalam news, Breaking News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡയാന രാജകുമാരിയുടെ മരണം നടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇളയ മകനായ ഹാരി രാജകുമാരന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. ഇനിയും പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ സ്പെയറിലാണ് സംഭവത്തെക്കുറിച്ച് രാജകുമാരൻ വിവരിക്കുന്നത്. അമ്മയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും തന്നെയും ജ്യേഷ്ഠനായ വില്യം രാജകുമാരനെയും പിന്തിരിപ്പിച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ കാർ അപകടത്തെ കുറിച്ച് ഏറെ ആശങ്കകൾ നിലനിന്നിരുന്നെങ്കിലും സംഭവത്തിൽ അന്വേഷണം വേണമെന്ന് പറയാൻ തങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് രാജകുമാരൻ പുസ്തകത്തിൽ കുറിക്കുന്നു. കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നു എന്നതു മാത്രമാണ് അപകടകാരണമായി എടുത്തു കാണിച്ചിരുന്നത്. ഇത് തികച്ചും യുക്തിരഹിതമായ ഒരു നിഗമനമാണെന്നും ഹാരി കുറിക്കുന്നു.

ADVERTISEMENT

ഡ്രൈവർ മദ്യപിച്ച അവസ്ഥയിലായിരുന്നെങ്കിൽ കൂടി പാപ്പരാസികൾ പിന്തുടർന്ന് ബുദ്ധിമുട്ടിച്ചില്ലായിരുന്നുവെങ്കിൽ ടണലിലൂടെ അപകടം കൂടാതെ വാഹനമോടിക്കാൻ സാധിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. പാപ്പരാസികളെ ജയിലിൽ അടയ്ക്കാഞ്ഞത് എന്താണെന്നും അവരെ അയച്ചത് ആരാണെന്നും തുടങ്ങി മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ രാജകുമാരൻ തന്റെ ആത്മകഥയിലൂടെ ഉയർത്തുന്നുണ്ട്.

ADVERTISEMENT

മരണത്തെക്കുറിച്ച് ഒരു പ്രസ്താവന പുറത്തിറക്കുകയോ കുടുംബം ഒന്നാകെ അന്വേഷണം ആവശ്യപ്പെടുകയോ ചുരുങ്ങിയത് ഒരു പത്രസമ്മേളനം വിളിക്കുകയോ ഒക്കെ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തീരുമാനമെടുക്കേണ്ടവർ ഇതിൽ നിന്നെല്ലാം തങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഡയാന രാജകുമാരിയുടെ മരണം നടക്കുന്ന സമയത്ത് ഹാരിക്ക് 12 വയസ്സായിരുന്നു പ്രായം. അപകടത്തെക്കുറിച്ച് അറിഞ്ഞശേഷം പാപ്പരാസികളിൽ നിന്നും രക്ഷനേടാനായി അമ്മ എവിടെയോ ഒളിച്ചു കഴിയുകയാണെന്നു വർഷങ്ങളോളം താൻ വിശ്വസിച്ചിരുന്നതായും ഹാരി ആത്മകഥയിൽ കുറിക്കുന്നുണ്ട്.