ജോലിക്കു പോകാൻ തയാറാവുന്ന മകൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അച്ഛന്റെ വിഡിയോ വൈറലായി. ഫ്ലൈറ്റ് അറ്റൻഡന്റായ പൂജ ബിഹാനി ശർമയാണ് തിരക്കിനിടയിൽ തനിക്ക് ഭക്ഷണം തരുന്ന അച്ഛന്റെ വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. യൂണിഫോം ധരിച്ച് കണ്ണാടിക്കു മുന്നിൽ നിന്ന് ജോലിക്കു പോകാൻ തിരക്കിട്ടു തയാറാവുകയാണ് പൂജ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിക്കു പോകാൻ തയാറാവുന്ന മകൾക്കു ഭക്ഷണം വാരിക്കൊടുക്കുന്ന അച്ഛന്റെ വിഡിയോ വൈറലായി. ഫ്ലൈറ്റ് അറ്റൻഡന്റായ പൂജ ബിഹാനി ശർമയാണ് തിരക്കിനിടയിൽ തനിക്ക് ഭക്ഷണം തരുന്ന അച്ഛന്റെ വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

യൂണിഫോം ധരിച്ച് കണ്ണാടിക്കു മുന്നിൽ നിന്ന് ജോലിക്കു പോകാൻ തിരക്കിട്ടു തയാറാവുകയാണ് പൂജ. തൊട്ടടുത്തായി അച്ഛൻ നിൽപ്പുണ്ട്, കയ്യിലെ പാത്രത്തിൽ ഭക്ഷണവുമുണ്ട്. മേക്കപ്പിനിടയിലും മകളെ ഭക്ഷണം കഴിപ്പിക്കുകയാണ് ഈ അച്ഛൻ. അച്ഛനുള്ള ഇടമാണ് എന്റെ വീട്. എപ്പോഴും പറയാറില്ലെങ്കിലും ഐ ലവ് യു എന്നാണ് സോഷ്യൽമീഡിയയിൽ മകൾ കുറിച്ചത്.  കുടുംബത്തിന്റെയും മാതാപിതാക്കളുടെയും സ്നേഹം മറ്റെവിടെ നിന്നും കിട്ടില്ലെന്നാണ് കമന്റുകൾ പറയുന്നത്. 12 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.

ADVERTISEMENT

Read also: സംസാരിക്കാനാവാതെ 18 വർഷം, ഉറക്കത്തിൽ മരിച്ചുപോകുമോ എന്നു ഭയം; യുവതിക്ക് ശബ്ദം നൽകി ഡിജിറ്റൽ അവതാർ

സ്കൂളിൽ പോകുമ്പോഴെല്ലാം അച്ഛനാണ് ഭക്ഷണം തന്നിരുന്നതെന്നും, എന്നാൽ വിദേശത്ത് പഠിക്കാൻ പോകുന്നതുകൊണ്ട് ഇനി അത് സാധിക്കില്ലെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. കമന്റുകളിൽ കൂടുതലും തങ്ങൾക്ക് അമ്മയാണ് ഇങ്ങനെ ചെയ്തു തരുന്നതെന്നാണ് പറയുന്നത്. അച്ഛൻമാർക്ക് ഇങ്ങനെയും ഒരു വശമുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. വിഡിയോയുടെ കമന്റുകൾ വായിച്ചെന്നും, നിന്റെ അച്ഛനായിരിക്കാൻ സന്തോഷമുണ്ടെന്നും പൂജയുടെ അച്ഛൻ ബ്രിജൽ ബിഹാനി വിഡിയോയ്ക്കു താഴെ കുറിച്ചു. ഓർമകൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, സ്നേഹവും വാത്സല്യവും നിറഞ്ഞ ഈ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

ADVERTISEMENT

Read also: 'ഷോർട് മാര്യേജി'ന് വരനെ ആവശ്യമെന്ന് യുവതിയുടെ വിവാഹപരസ്യം; സോഷ്യല്‍ മീഡിയയിൽ പരിഹാസം

Content Summary: Father Feeds flight attendant daughter while she gets ready for work