ADVERTISEMENT

വിവാഹത്തെ കുറിച്ച് വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ചില സങ്കല്‍പങ്ങളൊക്കെ ഉണ്ടാകും. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. 'ഷോര്‍ട് മാര്യേജ്' എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. 

മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ് പരസ്യത്തില്‍ പറയുന്നത്. ജാതി പ്രശ്‌നമല്ലെന്നും പരസ്യത്തില്‍ എടുത്തു പറയുന്നുണ്ട്. അതേസമയം ഈ ഷോര്‍ട് മാര്യേജ് എന്ന് പറയുന്നത് കുറച്ചുകാലത്തേക്കുളള കല്യാണമാണെന്നാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ച് വിവാഹ പരസ്യത്തെ കളിയാക്കികൊണ്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഷോര്‍ട് മാര്യേജ് എന്നതുകൊണ്ട് വലിയ ചടങ്ങുകളില്ലാത്ത ചെറിയ കല്യാണമെന്നാണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും പരസ്യം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 

Read also: 40 വയസ്സ് പിന്നിട്ട തന്റെ ശരീരത്തെപ്പറ്റി എഴുതി, ടവല്‍ ധരിച്ച ചിത്രവും പങ്കുവച്ചു; നടിക്കു നേരെ രൂക്ഷവിമർശനം

തനിഷ്‌ക സോധി എന്ന യുസറുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഷോര്‍ട് മാര്യേജ് എന്ന് പറഞ്ഞ് ചോദ്യ ചിഹ്നമിട്ടാണ് തനിഷ്‌ക പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. തമാശയായിട്ടാണ് പരസ്യത്തെ എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഉയരക്കുറവായതിനാലാണ് ഷോര്‍ട് മാര്യേജ് എന്ന് പറഞ്ഞിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ചിലപ്പോള്‍ വിവാഹ ചടങ്ങുകളുടെ പകുതിമാത്രമായിരിക്കും നടത്തുക അതിനാലാവാം ഈ വാചകമെന്നും കമന്റുകള്‍ കാണാം. അതേസമയം ഇത് പരസ്യം അച്ചടിച്ചതിലെ പിശകാവാനാണ് സാധ്യതയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

Read also: മകൻ പൈലറ്റ്, അമ്മ ഫ്ലൈറ്റ് അറ്റൻഡന്റ്; സർപ്രൈസ് അനൗൺസ്മെന്റ് കേട്ട് അമ്പരന്ന് അമ്മ, കയ്യടിച്ച് യാത്രക്കാർ

മേയ്ഡ് ഇന്‍ ഹെവന്‍ എന്ന പേരില്‍ ഒരു ടിവി ഷോ നടക്കുന്നുണ്ട്. ഹ്രസ്വകാലം നിലനില്‍ക്കുന്ന വിവാഹബന്ധങ്ങളാണ് ഈ ഷോയുടെ പ്രമേയം. അത്തരത്തില്‍ ഒരു മേയ്ഡ് ഇന്‍ ഹെവനാണ് ഈ പരസ്യത്തിലൂടെ യുവതി ഉദ്ദേശിക്കുന്നതെന്നും പരസ്യത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ജാതി ഒരു പ്രശ്‌നമല്ലെന്ന് പരസ്യത്തില്‍ എടുത്തു പറഞ്ഞതോടെ ഷോര്‍ട് മാര്യേജ് എന്നതും കാര്യമാക്കേണ്ടതില്ലെന്നാണ് ഒരു യൂസര്‍ കമന്റിട്ടിരിക്കുന്നത്. അതേസമയം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ വിവാഹാലോചനകള്‍ സ്വീകരിക്കില്ലെന്നും പരസ്യത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

Read also: 'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; താൻ വിവാഹം കഴിക്കുന്നതിൽ മക്കൾക്ക് എതിർപ്പെന്ന് സുസ്മിത സെൻ

Content Summary: Women posts Advertisement for Short Marriage - Viral Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com