കോളജ് പോലെ കുടുംബം

ഓരോ കുടുംബവും ഓരോ കോളജുകളാണ്. മരണം വരെ ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കും. ഇടയ്ക്ക് സമരമുണ്ടാവും. പഠിപ്പുമുടക്കുണ്ടാവും. കല്ലേറുണ്ടാവും. പരീക്ഷയുമുണ്ടാവും. നല്ല മാർക്കിൽ ദാമ്പത്യ പരീക്ഷകൾ പാസാവുന്നവർ ഉണ്ട്. ചിലർ സപ്ലിമെന്ററി എഴുതി എഴുതി ജീവിതം തീർക്കും. മറ്റു ചിലരാവട്ടെ തോറ്റു തൊപ്പിയിടും.

അങ്ങനെ തോറ്റു തൊപ്പിയിടുന്ന മണ്ടശിരോമണിയായ ഭാര്യ പറയും : ‘‘അച്ചോ..... രക്ഷയില്ല അതിയാനെന്നെ മനസ്സിലാവുന്നില്ല. ’’ കോപ്പിയടിച്ചാൽ കൂടി പാസാവാത്ത ഭർത്താവു പറയും. ‘‘മടുത്തു..... കല്യാണമേ വേണ്ടായിരുന്നു...’’

അവനവൻ പഠിക്കാഞ്ഞിട്ട് കോളജിനെ കുറ്റം പറഞ്ഞിട്ട് കാര്യമു ണ്ടോ? ക്ലാസിലെ ബഞ്ചിന്റെ കാലിളകുന്നതുകൊണ്ടാണ് ഞാൻ തോറ്റു പോയതെന്നു പറയുന്ന വിദ്വാന്മാരെ പോലെ തന്നെയാ ണ് ഇരുവരും. ജീവിതമെന്ന കോളജിൽ തോൽക്കരുത്. അത്യാവ ശ്യം ഒരു സപ്ലിയെങ്കിലുമെഴുതി പാസാവാൻ നോക്കണം.

പഠിക്കണം പഠിപ്പിക്കണം

ദാമ്പത്യ ജീവിതത്തിൽ പരസ്പരം പഠിപ്പിക്കേണ്ടതും പഠിക്കേണ്ട തുമായ ചില കാര്യങ്ങളുണ്ട്. ‘നിന്നെ കണ്ടാൽ കരിപിടിച്ച അലു മിനിയം കലം ചുളുങ്ങിയ പോലുണ്ടെന്നു’ പറഞ്ഞാൽ ഏതെങ്കി ലും സ്ത്രീ സഹിക്കുമോ? സ്ത്രീ സ്വന്തം സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കും. അവളുടെ സൗന്ദര്യത്തെ താഴ്ത്തി സംസാരിച്ചാൽ അവൾ ക്ഷമിക്കില്ല. സ്നേഹത്തിന്റെ പ്രകടനങ്ങൾ ഒരു സ്ത്രീ ആഗ്രഹിക്കുമ്പോൾ പുരുഷൻ സ്നേഹപ്രകടനങ്ങളെ ഉളളിലൊ തുക്കും.

അവന് സ്വന്തം കഴിവില്‍ അഭിമാനിക്കാനാണ് എപ്പോഴും ഇഷ്ടം. വലിയ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞിട്ടു കാര്യമില്ല. അതിയാ നൊരു പപ്പടം കാച്ചാനറിയില്ലെന്നു ഭാര്യ കുറ്റപ്പെടുത്തിയാൽ അപ്പോൾ കരിഞ്ഞ പപ്പടം പോലെയാവും ഭർത്താവിന്റെ മുഖം.

മന:ശാസ്ത്രപരമായി പുരുഷൻ അംഗീകാരം ആഗ്രഹിക്കുന്നവനാണ്. വിനയവും വിധേയത്വവും പ്രകടിപ്പിക്കുന്ന ഭാര്യ അവന്റെ മേൽ വിജയം നേടും. ഭാര്യ എപ്പോഴും സുരക്ഷിതത്വം ആഗ്രഹി ക്കുന്നവളാണ്. സുരക്ഷിതത്വത്തിനു കോട്ടം വരുന്ന വാക്കുകൾ ഭർത്താവിൽ നിന്നുണ്ടായാൽ അവളുടെ മനസിന് മുറിവേൽക്കും. അതു ദാമ്പത്യത്തെ തകർക്കും.

ലോകം വലുതാണ്

ഭർത്താവിന്റെ മനസ്സ് ഫു‍ട്ബോൾ കോർട്ടാണെങ്കിൽ ചില ഭാര്യ മാരുടെ മനസ്സ് ക്ലാസു മുറിയേക്കാൾ ചെറുതായിരിക്കും. നോട്ടു പുസ്തകം, ക്ലാസു മുറി, അതു കഴിഞ്ഞാൽ ടെസ്റ്റ‌് ബുക്ക് ഇതി ലൊതുങ്ങി നിൽക്കുന്നവരെ പോലെ ഭർത്താവ് വീട്, കുട്ടികൾ അങ്ങനെ ഒതുങ്ങി പോവും ചില ഭാര്യമാർ. തിരിച്ചും സംഭവിക്കാ റുണ്ട്. കോളജ് ഗ്രൗണ്ടിനേക്കാൾ വലിയ മനസ്സുളള ഭാര്യമാരും ലാബിനേക്കാൾ ചെറിയ മനസ്സുളള ഭർത്താക്കന്മാരും ഉണ്ട്.

രണ്ടു കൂട്ടർക്കും പറ്റുന്ന ഒരബദ്ധമുണ്ട്. അവരവരുടെ ലോകമാണ് വലുത് എന്നു ചിന്തിക്കും. മനസ്സു വലുതാക്കുക. ക്ലാസ്മുറി മാത്രമല്ല അതിനൊപ്പം സ്റ്റേജും ഗ്രൗണ്ടും ലൈബ്രറിയും എല്ലാം വേണ്ടേ?

അതുകൊണ്ട് മനസ്സിൽ കുടുംബത്തിനൊപ്പം ചങ്ങാതിമാരെയും ബന്ധുക്കളെയും ചേർത്തു വയ്ക്കുക. ഭർത്താവിന്റെയും ഭാര്യയു ടേയും ലോകം വലുതാണ്. ഇക്കാര്യത്തിൽ ഒരു പരസ്പര ധാര ണയുണ്ടായിരിക്കുവാൻ ശ്രദ്ധിക്കണം.

കുടുംബജീവിതം ഒരു ദൈവവിളിയാണ്. ഇത്രയും വലിയ ഒരു സമര്‍പ്പണവേദി ഈ ലോക‌ത്തു വേറെയില്ല. സ്വർഗത്തിന്റെ മുന്നാസ്വാദനമായി ജീവിക്കാൻ ദൈവം തന്ന ദാമ്പത്യം അല്പം കൂടി ശ്രദ്ധിച്ചാൽ എത്ര മനോഹരമായിരിക്കും. ആകസ്മികമായി വന്നു പെട്ടവരല്ല ദമ്പതികൾ. ഈശ്വരൻ നിങ്ങളെ ഒന്നിപ്പിച്ച താണ്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ കുടുംബത്തിലുണ്ടാകുമ്പോൾ അതു വലുതാക്കി കാണിക്കാതെ നിസാരമായി തളളിക്കളയാൻ പഠിക്കുക.

ഒന്നു കേൾക്കൂ...

∙നല്ല വാക്കുകൾ ചെമ്പനീർ പൂക്കളേക്കാള്‍ സുന്ദരമാണ്. മോശം വാക്കുകൾ മൂർച്ച കുറയാത്ത മുളളുകളും.

∙പരസ്പര ബഹുമാനം ശീലിക്കുക മാത്രമല്ല, അതു കുട്ടിക ളെയും പരിശീലിപ്പിക്കുക.

∙ഓഫീസ് തിരക്കുകളും കൂട്ടുകാരും ആഹ്ളാദവിരുന്നുകളും എല്ലാം ഉണ്ടാവും. അതിനിടയിൽ സ്വന്തം കുടുംബം കൂടിയുണ്ടെ ന്ന് മ‌റക്കാതിരിക്കുക.