"ദ ഗേൾ ഇൻ ദ ബേസ്മെന്റ്റ്" എന്നൊരു സിനിമയുണ്ട്. ശ്വാസം മുട്ടലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാതിരുന്ന ഒരെണ്ണം.അച്ഛന്റെ ഇഷ്ടത്തിന് എതിരായി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്ന സാറാ എന്ന പെൺകുട്ടി...women. manorama news, manorama online, breaking newsm viral news, viral post, malayalam news

"ദ ഗേൾ ഇൻ ദ ബേസ്മെന്റ്റ്" എന്നൊരു സിനിമയുണ്ട്. ശ്വാസം മുട്ടലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാതിരുന്ന ഒരെണ്ണം.അച്ഛന്റെ ഇഷ്ടത്തിന് എതിരായി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്ന സാറാ എന്ന പെൺകുട്ടി...women. manorama news, manorama online, breaking newsm viral news, viral post, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ദ ഗേൾ ഇൻ ദ ബേസ്മെന്റ്റ്" എന്നൊരു സിനിമയുണ്ട്. ശ്വാസം മുട്ടലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാതിരുന്ന ഒരെണ്ണം.അച്ഛന്റെ ഇഷ്ടത്തിന് എതിരായി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്ന സാറാ എന്ന പെൺകുട്ടി...women. manorama news, manorama online, breaking newsm viral news, viral post, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ദ ഗേൾ ഇൻ ദ ബേസ്മെന്റ്റ്" എന്നൊരു സിനിമയുണ്ട്. ശ്വാസം മുട്ടലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാതിരുന്ന ഒരെണ്ണം.അച്ഛന്റെ ഇഷ്ടത്തിന് എതിരായി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ടിരുന്ന സാറാ എന്ന പെൺകുട്ടി, അവളുടെ പതിനെട്ടാമത്തെ പിറന്നാളിന്റെ അന്നാണ് സ്വന്തം വീടിന്റെ ബേസ്മെന്റിലേയ്ക്ക് മാറ്റപ്പെടുന്നത്. അമ്മയും സഹോദരിയുമറിയാതെ നിർബന്ധ ബുദ്ധിക്കാരനായ അച്ഛൻ ചെയ്ത മഹാപാതകം. താൽക്കാലികമായ ഒരു ശിക്ഷയാവും അതെന്നാണ് സാറാ ആദ്യം കരുതിയത്. പക്ഷെ അന്ന് രാത്രി അവളെ ആ മുറിയിൽ വച്ചു അയാൾ ശാരീരികമായി കൂടി ഉപയോഗിച്ചതോടെ എന്താണ് തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നതിന്റെയൊരു തുമ്പ് അവൾക്ക് കിട്ടിയിട്ടുണ്ടാവണം, പക്ഷെ വിചാരിച്ചതിലും കടുത്ത ശിക്ഷയായിരുന്നു സാറയെ കാത്തിരുന്നത്. പിന്നീട് അവളുടെ ജീവിതം, തുടർന്ന പ്രസവങ്ങൾ, കുഞ്ഞുങ്ങൾ, എല്ലാം ആ ബേസ്മെന്റിൽ അടക്കപ്പെട്ടു. പാലക്കാട്ടുകാരായ റഹ്‌മാന്റേയും സജിതയുടെയും കഥ വായിച്ചപ്പോൾ സാറയെ ആണ് ഓർത്തത്. സാഹചര്യങ്ങൾ രണ്ടും രണ്ടാണെങ്കിൽപ്പോലും സൂര്യപ്രകാശം പോലും കൊള്ളാതെ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാതെ ലോകം കാണാതെ അവളും ആ മുറിയിൽ മാത്രമായി ചുരുങ്ങിപ്പോയത് സാറയെപ്പോലെ പതിനെട്ടാമത്തെ വയസ്സിൽ. പത്തു വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി അവരുടെ കഥ പുറത്തെത്തിയപ്പോൾ വീട്ടുകാരും നാട്ടുകാരും ഞെട്ടി. എങ്ങനെയാവും ഒരു പെൺകുട്ടി പ്രണയത്തിന്റെ കൈപിടിച്ച് മാത്രം ഒരു മുറിയിൽ പത്തുവർഷം ജീവിച്ചിട്ടുണ്ടാവുക?സത്യത്തിൽ അതിനെ പ്രണയം എന്ന് തന്നെ വിളിക്കാമോ? രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ് ഇരുവരും എന്നതുകൊണ്ട് വീട്ടുകാർ സമ്മതിക്കില്ലെന്ന് തോന്നിയിട്ടാണ് കാമുകിയെ വിളിച്ചുകൊണ്ട് വന്നു സ്വന്തം മുറിയിൽ ഒളിപ്പിച്ചതെന്നാണ് റഹ്‌മാൻ പറയുന്നത്. വീട്ടിലെ മറ്റാരും അറിയാതെയിരിക്കാനായി കനത്ത സുരക്ഷയും. അയാൾക്ക് നൽകുന്ന ഭക്ഷണം വീട്ടുകാർക്കൊപ്പമിരുന്നു കഴിക്കാതെ സജിതയ്ക്ക് നൽകാൻ വേണ്ടി ഭക്ഷണം പാത്രത്തിലെടുത്ത് സ്വന്തം മുറിയിൽ പോയിരുന്നു കഴിച്ചു. പനി വന്നപ്പോൾ പാരസെറ്റാമോൾ നൽകി. മറ്റൊരു വിധത്തിൽ നോക്കിയാൽ പലപ്പോഴും കഥകളിലും സിനിമകളിലുമൊക്കെ കാണുന്ന അതിക്രൂരമായ ഹൊറർ സാഹചര്യങ്ങളുടെ ഒരു പുനരാവർത്തനം. എന്നാലിവിടെ പ്രണയം എന്നൊരു പേരിൽ എല്ലാം വിശുദ്ധമാക്കപ്പെടുന്നു.

കുറച്ചു നാൾക്കു മുൻപാണ് ഒരു ഷോർട്ട് ഫിലിം കണ്ടത്. ഇരുപത് ആയതേയുള്ളൂ നായികയ്ക്ക്, അവൾക്ക് ആഗ്രഹം പഠിക്കാനും ഒരു ജോലി നേടി പിന്നെ വിവാഹം കഴിക്കണം എന്നതുമൊക്കെയായിരുന്നു. എന്നാൽ അവളോട് പ്രണയം തോന്നിയ കഥാനായകൻ വീട്ടുകാർ വഴി വിവാഹം ആലോചിച്ച് അവളെ നഷ്ടപ്പെടാതിരിക്കാൻ വിവാഹം ഉടനെ വേണമെന്നാവശ്യപ്പെട്ട് അത് നടത്തിയെടുക്കുന്നു. ആദ്യരാത്രിയിലാണ് രംഗം തുടങ്ങുന്നത്. പിറ്റേന്ന് തന്നെ സ്വന്തം വീട്ടിൽ ആക്കണമെന്ന് വാശി പിടിക്കുന്ന ഭാര്യയെ അത്ര ഗൗരവത്തിലൊന്നും നായകനും പ്രേക്ഷകനും എടുക്കില്ല, കാരണം അത്ര ഒഴുക്കൻ മട്ടിലാണ് അവളുടെ ആവശ്യങ്ങൾ അറിയിക്കപ്പെടുന്നത് തന്നെ. ഒടുവിൽ പാതി രാത്രിയിൽ ആരുമറിയാതെ ബൈക്കിൽ കറങ്ങി തട്ടുകടയിൽ നിന്ന് ഭക്ഷണവും ബർഗ്ഗറും തട്ടി ബീച്ചിലും പോയി കറങ്ങിയപ്പോൾ അവൾക്ക് ഭർത്താവിനെ ഉപേക്ഷിക്കാനാകാതെ പ്രണയം ഉള്ളിൽ കുടുങ്ങി. പിന്നീട് പഠനവും ജോലിയുമൊക്കെ പ്രഥമ പരിഗണനാ ലിസ്റ്റിൽ നിന്നും പിന്നിലേക്കൊരുപാട് ദൂരം മാറിപ്പോയി. പ്രണയം കൊണ്ട് എത്രയെളുപ്പത്തിലാണ് പെൺകുട്ടികൾ സ്വന്തം ജീവിതത്തെക്കുറിച്ച് മറന്നേ പോകുന്നത്! 

ADVERTISEMENT

ഒരു മുപ്പതു വയസ്സ് കഴിഞ്ഞാൽ ബാധിക്കപ്പെടാവുന്ന ഏറ്റവും വലിയ ശാരീരിക ബുദ്ധിമുട്ടുകളിലൊന്ന് വൈറ്റമിൻ ഡിയുടെതാണ്. അതിനു ഫലമായി തലച്ചോറിനെ ബാധിക്കപ്പെടാവുന്ന ശാരീരിക ബുദ്ധിമുട്ടുകളായി അവ പരിണമിയ്ക്കപ്പെട്ടേക്കാം. വിഷാദവും മാനസിക പിരിമുറുക്കവുമുണ്ടായേക്കാം. ഇതൊനൊക്കെ പരിഹാരമായി സൂര്യപ്രകാശം കൃത്യമായി കൊള്ളുക എന്നാണു ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി വീടിനു പുറത്തിറങ്ങാതെ മുറിയിൽ തറഞ്ഞിരുന്നവളെക്കുറിച്ച് ഒന്നോർത്തു നോക്കൂ. പതിനെട്ടു മുതൽ ഇരുപത്തിയെട്ടു വരെയുള്ള ആ പെൺകുട്ടിയുടെ പ്രായം എത്രമാത്രം ശോഷിപ്പുകളാവും അവരുടെ ശരീരത്തിലും മനസ്സിലും ഉണ്ടാക്കിയിരിക്കുക!  അവൾക്ക് എല്ലാ മാസവുമുണ്ടാവുന്ന ആർത്തവ കാലത്തിലെ ബുദ്ധിമുട്ടുകളിൽ ശുചിമുറി പോലുമില്ലാത്ത മുറിയിൽ അവളെങ്ങനെയാവും കഴിഞ്ഞു കൂടിയിട്ടുണ്ടാവുക! എല്ലാത്തിനും ഒരു ഉത്തരമാണുള്ളത്, പ്രണയം.

അതെ, അവർ ഇരുവരും സന്തോഷത്തിലാണ്. ഇത്രയും നാൾ ഉണ്ടായിരുന്ന ഒളിച്ചിരുപ്പ് മതിയാക്കി അവൾ പുറത്ത് വന്നിരിക്കുന്നു. ഇനിയവർക്ക് സ്വസ്ഥമായി ഒന്നിച്ച് എല്ലാവരും കാണെ ജീവിക്കാം. എന്നാൽ എന്തുകൊണ്ട് ഇത്രയും വർഷങ്ങളിൽ അതിനു ശ്രമിച്ചില്ല എന്നതാണ് ചോദ്യം. ഇവിടെയും പുരുഷൻ പുറത്തിറങ്ങുകയും ജോലിക്ക് പോവുകയും ചെയ്തുകൊണ്ടിരുന്നു. അയാൾ മറ്റുള്ളവരെ കാണുകയും ലോകം വളരുന്നത് അറിയുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ആ പെൺകുട്ടിയ്ക്ക് തന്റെ ഭർത്താവ് പറയുന്നത് വിശ്വസിക്കുക മാത്രം ചെയ്യേണ്ട അവസ്ഥ. സ്വയം ലോകത്തെ അറിയാനുള്ള അവസരങ്ങളുടെ നിഷേധം. എത്രമാത്രം പ്രാകൃതമായ ഒരു ജീവിത രീതിയായിരുന്നു അത് എന്ന് പ്രണയമെന്ന പേരിൽ ഈ അടച്ചുപൂട്ടലിന്റെ പ്രശംസിക്കുന്നവർ എന്താണ് ഓർക്കാത്തത്? എല്ലായിടത്തും സ്ത്രീ മാത്രമാണ് ഒതുക്കപ്പെട്ടു പോകുന്നത്, മുറിയിൽ അടച്ചിരിക്കേണ്ടവളും. അവളുടെ ലോകമാണ് വിവാഹത്തോടെ ചുരുങ്ങിപ്പോകുന്നത്. സത്യത്തിൽ ഗോത്രവർഗ്ഗത്തിൽപ്പോലും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പ്രാധാന്യവും പ്രവർത്തനങ്ങളുമുണ്ടായിരുന്നു. പല ഗോത്രങ്ങളിലും 'അമ്മ ദൈവങ്ങൾക്കായിരുന്നു പ്രസക്തി പോലും, അതുകൊണ്ട് ആ വാക്ക് വച്ച് പോലും പരിവർത്തനപ്പെടുത്താനാകാത്ത ഒരു അനീതിയാണ് ഒരു സ്ത്രീയോട് ഈ നൂറ്റാണ്ടിലും ഉണ്ടായിരിക്കുന്നത്. പക്ഷെ പാട്രിയാർക്കിയുടെ കണ്ണോടെ നോക്കുമ്പോൾ അതൊരു തെറ്റായി ഒരിക്കലും തോന്നാൻ സാധ്യതയില്ല എന്നതാണ് പ്രശ്നം. 

ADVERTISEMENT

പ്രണയം എന്ന പേരിൽ എല്ലാമുണ്ട്. അയാൾ അവൾക്ക് ഭക്ഷണം നൽകിയിരുന്നു, അവളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു കൊടുക്കാൻ ശ്രമിച്ചിരുന്നു, അവൾക്കൊപ്പമുണ്ടാകാൻ പരമാവധി ശ്രമിച്ചിരുന്നു, അങ്ങനെ നോക്കുമ്പോൾ എത്ര കൃത്യമാണ് അയാളുടെ വശം. പക്ഷേ പതിനെട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഒന്നോർത്തു നോക്കൂ. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി എടുക്കാനുള്ള പ്രായം എത്തിയിട്ടില്ലാത്ത, പഠിക്കേണ്ട പ്രായം. ഒരു ജോലി നേടാനോ പഠനം അവസാനിക്കാനോ പിന്നെയും വർഷങ്ങൾ ബാക്കിയുണ്ടായിരുന്നു. കൗമാരത്തിൽ തോന്നിയ പ്രണയത്തിൽ അവളൊടുക്കം  ഇറങ്ങിപ്പോയി. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്കുള്ള വർഷങ്ങളിലും ശാരീരികവും മാനസികവുമായി പുതുക്കപ്പെടുന്ന സമയത്തുമെല്ലാം അവൾ ലോകം കാണാതെ അവനു വേണ്ടി മാത്രം ഒരു മുറിയിലേയ്ക്ക് ചുരുക്കപ്പെട്ടു. നോക്കൂ, എന്ത് അനീതിയാണിത്! പതിനെട്ടു വയസ്സ് വരെ ഒരു കുഞ്ഞിനെ വളർത്തേണ്ടി വരാൻ വേണ്ടി അവരുടെ മാതാപിതാക്കൾ നൽകിയ പണം, അവരുടെ സമയം ഇതൊന്നു പോലും ഈ പത്തു വർഷങ്ങളിൽ സജിതയ്ക്ക് ഓർത്തെടുക്കാനായില്ലെങ്കിൽ പിന്നെയെന്താണ് പ്രണയം?

പലരും ഒരുപക്ഷേ ഈ പ്രണയത്തെപ്പോലും വാഴ്ത്തിയെന്നു വരും. കാരണം പൊതുവെ സ്ത്രീകളുടെ അവസ്ഥ നോക്കിയാലും വലിയ വ്യത്യാസമൊന്നുമില്ല. കൃത്യമായി ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്ന ഭർത്താവ്,  വേണ്ടതൊക്കെ വാങ്ങിക്കൊണ്ട് നൽകുന്ന, ഭർത്താവ്, അങ്ങനെ നോക്കിയാലും "സംതൃപ്തമായ" ഭാര്യയ്ക്ക് പിന്നെയെന്താണ് ആവശ്യം? പക്ഷേ ഒരു പെൺകുട്ടി, ഭാര്യ മാത്രമല്ല ഒരു വ്യക്തി കൂടിയാണ് എന്ന ബോധമാണ് പാട്രിയാർക്കിയൽ സമൂഹത്തിനില്ലാതെ പോകുന്നത്. അവർക്കും സ്വന്തമായി ചെയ്യാൻ കാര്യങ്ങളുണ്ടെന്നും ഉത്തരവാദിത്തങ്ങളുണ്ടെന്നും സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും എത്ര പേർക്ക് മനസ്സിലാവും? ഒരുക്ഷേ, ഈ അനീതികൾ അനുഭവിക്കുന്ന സ്ത്രീകൾ പോലും ഇത്തരം അടിമത്തം അനുഭവിച്ച് ശീലിച്ചു പോയവരാണ്. അതിൽ നിന്ന് പുറത്ത് കടന്നാലുള്ള ലോകത്തെക്കുറിച്ച് ധാരണയില്ലാത്തവർ. അതുകൊണ്ട് പാട്രിയാർക്കിയെ ശക്തമായി അനുകൂലിക്കാനും ഇവർക്കെളുപ്പമാണ്. സ്വാതന്ത്ര്യമെന്നാൽ ഭർത്താവിനെ ഉപേക്ഷിച്ച് പോകലല്ല, അദ്ദേഹം അനുഭവിക്കുന്ന സൗകര്യങ്ങളെ തനിക്കും അർഹതയുണ്ടെന്ന് മനസ്സിലാക്കി സ്വീകരിക്കലാണ്. അതൊരു ഔദാര്യമല്ല, അവകാശമാണ്. അത്തരം ഒരു സ്വാതന്ത്ര്യം തന്നെയാണ് പ്രണയമെന്ന പേരിൽ സജിതയ്ക്ക് നഷ്ടമാക്കിയതും. മതവും സമുദായവും രാഷ്ട്രീയവുമല്ല മനുഷ്യത്വമാണ് വിഷയമാകേണ്ടത്. ഇനിയെങ്കിലും നഷ്ടപ്പെട്ട വർഷങ്ങളെ തിരിച്ചെടുക്കാൻ ആ പെണ്‍കുട്ടിക്ക് കഴിയട്ടെ. പ്രണയമെന്നത് സ്വാതന്ത്ര്യത്തിന്റെ പര്യായമാണ്, അടിമത്തത്തിന്റേതല്ല. 

ADVERTISEMENT

English Summary: Palakkad Nenmara Rahman Sajitha Love Story