എങ്ങനെയാണ് ഒരാള്‍ ഹോമോസെക്‌ഷ്വൽ ആകുന്നത്? അത് അത്ര സ്വാഭാവികമായ കാര്യമാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ക്കു സംശയം മാറിയിട്ടില്ല. മനുഷ്യര്‍ക്കു പരസ്പരം ലൈംഗികാകര്‍ഷണം തോന്നുന്നത് എത്രത്തോളം സ്വാഭാവികമാണോ...women, lesbian, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

എങ്ങനെയാണ് ഒരാള്‍ ഹോമോസെക്‌ഷ്വൽ ആകുന്നത്? അത് അത്ര സ്വാഭാവികമായ കാര്യമാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ക്കു സംശയം മാറിയിട്ടില്ല. മനുഷ്യര്‍ക്കു പരസ്പരം ലൈംഗികാകര്‍ഷണം തോന്നുന്നത് എത്രത്തോളം സ്വാഭാവികമാണോ...women, lesbian, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങനെയാണ് ഒരാള്‍ ഹോമോസെക്‌ഷ്വൽ ആകുന്നത്? അത് അത്ര സ്വാഭാവികമായ കാര്യമാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ക്കു സംശയം മാറിയിട്ടില്ല. മനുഷ്യര്‍ക്കു പരസ്പരം ലൈംഗികാകര്‍ഷണം തോന്നുന്നത് എത്രത്തോളം സ്വാഭാവികമാണോ...women, lesbian, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എങ്ങനെയാണ് ഒരാള്‍ ഹോമോസെക്‌ഷ്വൽ ആകുന്നത്? അത് അത്ര സ്വാഭാവികമായ കാര്യമാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകള്‍ക്കു സംശയം മാറിയിട്ടില്ല. മനുഷ്യര്‍ക്കു പരസ്പരം ലൈംഗികാകര്‍ഷണം തോന്നുന്നത് എത്രത്തോളം സ്വാഭാവികമാണോ അത്രത്തോളം തന്നെ സ്വാഭാവികമാണു ഹോമോസെക്‌ഷ്വൽ (ലെസ്‌ബിയൻ, ഗേ) ബന്ധങ്ങളും എന്നതാണു യാഥാര്‍ഥ്യം. വളരെ സങ്കീര്‍ണമാണു മനുഷ്യരുടെ ലൈംഗികത. എല്ലാക്കാലത്തും അങ്ങനെത്തന്നെയായിരുന്നുതാനും. ഓരോരുത്തരെയും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയുമാണ് ആധുനിക സമൂഹത്തിനു യോജിച്ചത്. 

 

ADVERTISEMENT

ആണ്‍-പെണ്‍ ബന്ധങ്ങളെപ്പോലെ പ്രകൃതിദത്തമാണ് ആണ്‍-ആണ്‍ ബന്ധങ്ങളും പെണ്‍-പെണ്‍ ബന്ധങ്ങളുമെല്ലാം. പ്രകൃതിവിരുദ്ധമായി ഇതിലൊന്നും തന്നെയില്ല. സെക്‌ഷ്വല്‍ ഓറിയന്റേഷന്റെ മഴവില്‍ചക്രം ഇത്തരം ബന്ധങ്ങളില്‍ മാത്രം ഒതുങ്ങാതെ അങ്ങനെ നീണ്ടു പരന്നു കിടക്കുകയുമാണ്. നമ്മളെല്ലാം തന്നെ ഈ സ്പെക്ട്രത്തിന്റെ ഏതെങ്കിലുമൊരു വശത്തു സ്ഥാനം പിടിച്ചവര്‍. വ്യത്യസ്ത ലൈംഗികതാല്‍പര്യങ്ങളുള്ള വ്യക്തികളെയെല്ലാം ഉള്‍പെടുത്താനായി എല്‍ജിബിടിക്യു എന്ന  പ്രയോഗം പോലും അവസാനം ഒരു + ചിഹ്നം ചേര്‍ത്താണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. 

 

തെറ്റിദ്ധാരണകള്‍ ഏറെ

 

ADVERTISEMENT

ലൈംഗികമായും വൈകാരികമായും സ്ത്രീകളോട് ആകര്‍ഷണം തോന്നുന്ന സ്ത്രീകളെയാണു ലെസ്ബിയന്‍ ഗണത്തില്‍പെടുത്തിയിരിക്കുന്നത്. എല്ലാ മനുഷ്യരുടെയും ലൈംഗികത നിര്‍ണയിക്കുന്നതില്‍ ജനിതകപരമായ കാരണങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും പങ്കുണ്ട്. ചരിത്രാതീത കാലം മുതലേ ലോകത്ത് ലെസ്ബിയൻസ് ഉണ്ടായിരുന്നു. ലോകത്തെ ആദ്യത്തെ നിയമസംഹിതയെന്നു കരുതുന്ന ബാബിലോണിയയിലെ ഹമ്മുറബി നിയമപുസ്തകത്തില്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കിയിരുന്നതായി കാണുന്നു. 

 

Beautiful lesbian young couple gently lovingly hugging with rainbow flag, equal rights for the lgbt community. Image Credit∙ Shutterstock

ലെസ്ബിയന്‍ ബന്ധങ്ങളെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇന്നത്തെ കാലത്തും സമൂഹത്തിനുണ്ട്. അതിലൊന്നാണ്, ലെസ്ബിയന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഇഷ്ടമല്ലായിരിക്കുമെന്നത്. ലെസ്ബിയന്‍ പങ്കാളികളില്‍ ഒരാള്‍ എല്ലായ്പോഴും ഡൊമിനന്റ് ആയിരിക്കുമെന്നു കരുതിയിരിക്കുന്നവരുമുണ്ട്. ഇതൊന്നും യാഥാര്‍ഥ്യമല്ല. ഓരോ ബന്ധങ്ങളും വ്യത്യസ്തമാണ്, ഓരോ മനുഷ്യരും വ്യത്യസ്തരാണ്. നമ്മളിലാരും പൂര്‍ണമായി ആണോ പെണ്ണോ അല്ലെന്നതാണു സത്യം. എല്‍ജിബിടിഐക്യുഎ + വ്യക്തികള്‍ക്കു മനോരോഗമാണെന്നു കരുതുന്നവരും കുറവല്ല. ഇത്തരം വാദങ്ങള്‍ക്കൊന്നും ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലമില്ലതാനും. 

 

ADVERTISEMENT

ഇത്തരം ബന്ധങ്ങളില്‍ കുട്ടികളുണ്ടാകുമോ?

A couple of gay woman having breakfast together and holding hands while smiling and kissing. Same sex young married female couple in their daily routine at a morning showing some affection LGBT. Image∙ Shutterstock

 

പലരും പല സമയത്താണു തങ്ങളുടെ ലൈംഗികത തിരിച്ചറിയുന്നത്. നേരത്തേ തിരിച്ചറിയുന്നവര്‍ക്കുപോലും സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മര്‍ദം മൂലം തങ്ങളുടെ വ്യക്തിത്വം അടിച്ചമര്‍ത്തി ജീവിക്കേണ്ടിവരുന്നു. വ്യക്തിത്വം തുറന്നുപറഞ്ഞ് പുറത്തുവരാന്‍ എല്ലാവര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. ഏറെ കടമ്പകള്‍ കടന്ന് തന്റെ വ്യക്തിത്വം വെളിപ്പെടുത്തി ജീവിക്കുന്നവര്‍ പോലും സമൂഹത്തില്‍നിന്ന് ഒറ്റപ്പെടല്‍ നേരിടുന്നുണ്ട്. ബലപ്രയോഗത്തിലൂടെ ആളുകളുടെ ലൈംഗികചോദനകളെ മാറ്റാന്‍ ശ്രമിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നു വിദഗ്ധര്‍ പറയുന്നു. 

 

എല്‍ജിബിടിഐക്യുഎ + വ്യക്തികളെ സമ്മര്‍ദത്തിലാഴ്ത്തി മറ്റൊരു പുരുഷനെയോ സ്ത്രീയെയോ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ രണ്ടുകൂട്ടരുടെയും ജീവിതമാണ് അവതാളത്തിലാക്കുന്നത്. വിവാഹം കഴിഞ്ഞശേഷം മാത്രം തങ്ങളുടെ ലൈംഗിക താല്‍പര്യം വ്യത്യസ്തമാണെന്നു തിരിച്ചറിയുന്നവരുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊച്ചിയില്‍ മാത്രം ആത്മഹത്യ ചെയ്തത് 5 ട്രാന്‍സ്ജെന്‍ഡറുകളാണ്. മാനസിക സമ്മര്‍ദവും അനാരോഗ്യവും സമൂഹത്തിന്റെയും കുടുംബത്തിന്റെയും തിരസ്കരണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെച്ചേര്‍ന്നാണ് ഇത്തരമാളുകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. 

 

ഇത്തരം ബന്ധങ്ങളില്‍ ഏര്‍പെട്ടാല്‍ കുട്ടികളുണ്ടാകുമോ? ലെസ്ബിയന്‍ പങ്കാളികളുടെ മാതാപിതാക്കളും മറിച്ചൊരു തീരുമാനമെടുത്താല്‍ ഇവര്‍ ലോകത്തേക്കു വരുമായിരുന്നോ തുടങ്ങിയ ബാലിശമായ ചോദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. ലൈംഗികതയുടെ ഏക ലക്ഷ്യം പ്രത്യുല്‍പാദനം മാത്രമാണെന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ഇത്തരം കപടചോദ്യങ്ങള്‍ ഉയരുന്നത്. ഹെട്രോസെക്‌ഷ്വല്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം കുട്ടികളുണ്ടായിക്കഴി‍ഞ്ഞാലുടന്‍ ലൈംഗിക ബന്ധം അവസാനിപ്പിക്കുന്നവരല്ല. എന്നിട്ടും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതു സമൂഹത്തിന്റെ കാപട്യമാണു തെളിയിക്കുന്നതെന്നു ട്രാന്‍സ്ജെന്‍ഡര്‍ ആയ മാളവിക (യഥാര്‍ഥ പേരല്ല) പറയുന്നു. സമൂഹത്തിന്റെ സമ്മര്‍ദങ്ങളില്‍പെട്ട് ഇപ്പോഴും സ്വന്തം വ്യക്തിത്വം പരസ്യമായി പ്രഖ്യാപിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. ആലുവക്കാരി ആദില നസ്രീനും താമരശ്ശേരിക്കാരി ഫാത്തിമ നൂറയും ധൈര്യത്തോടെ, പരസ്പരം സ്നേഹം തുറന്നു പറഞ്ഞത് കേരളത്തിൽ മാത്രമല്ല, ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി. പക്ഷേ ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ വേണ്ടി നിയമപ്പോരാട്ടം വരെ നടത്തേണ്ടി വന്നു. അതിനിടയിലാണ് ട്രാൻസ്‌ജെൻഡറുകളുടെ തുടർച്ചയായ ആത്മഹത്യാ സംഭവങ്ങൾ. ലെസ്ബിയൻ, ട്രാൻസ്ജെൻഡർ അവസ്ഥകളെല്ലാം മാനസികവൈകല്യമാണെന്നു വരെ പലരും പറഞ്ഞു പരത്തുന്നു. എന്താണ് ഇതിലെ യാഥാർഥ്യം?കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ കണ്‍സൽറ്റന്റ് സൈക്യാട്രിസ്റ്റ് ആയ ജോസ്റ്റിന്‍ ഫ്രാന്‍സിസ് സംസാരിക്കുന്നു:

 

‘ഇനിയെങ്കിലും അവരെ അംഗീകരിക്കൂ..’

 

ആണ്‍-പെണ്‍ സങ്കല്‍പങ്ങള്‍ക്ക് അപ്പുറമുള്ള മനുഷ്യരെ അംഗീകരിക്കാനും മനസ്സിലാക്കാനും അംഗീകരിക്കാനും സമൂഹം ഇനിയും വേണ്ടത്ര തയാറായിട്ടില്ലെന്നതു ഖേദകരമാണ്. ചില തെറ്റിദ്ധാരണകളും ശാസ്ത്രീയധാരണകളുടെ അഭാവവുമാണ് ഇതിനു പ്രധാന കാരണം. അഭ്യസ്തവിദ്യരടക്കം ഇതിന് അപവാദമല്ല. സെക്സും ജെന്‍ഡറും ഒന്നല്ല എന്നാണു നമ്മള്‍ ആദ്യം തിരിച്ചറിയേണ്ടത്. ഇത് വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒരു വ്യക്തിയുടെ ക്രോമസോം, ജനനേന്ദ്രിയങ്ങള്‍, ശാരീരിക പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് സെക്സ് അഥവാ ബയോളജിക്കല്‍ സെക്സ് നിര്‍ണയിക്കുന്നത്. ഇത് ഒരു വ്യക്തിയുടെ ജൈവപരമായ പ്രത്യേകതയായി കണക്കാക്കാം. സ്ത്രീ, പുരുഷന്‍, ഇന്റര്‍സെക്സ് അഥവാ ഉഭയലിംഗം എന്നിങ്ങനെ പ്രധാനമായും 3 തരം ബയോളജിക്കല്‍ സെക്സ് ആണു നമ്മുടെ സമൂഹത്തില്‍ ഉള്ളത്. 

 

എന്നാല്‍, ജെന്‍ഡര്‍ ഒരു സാമൂഹിക നിര്‍മിതിയാണ്. ഒരു വ്യക്തി ജനിക്കുമ്പോള്‍ സമൂഹം അയാളില്‍ ആരോപിക്കുന്ന സെക്സിന് അനുസരിച്ച് ആ വ്യക്തി എങ്ങനെ പെരുമാറണം, സമൂഹത്തില്‍ എന്തെല്ലാം റോളുകള്‍ നിര്‍വഹിക്കണം, ഏതു രീതിയില്‍ പ്രത്യേക്ഷപ്പെടണം, എങ്ങനെയൊക്കെ ജീവിതം മുന്നോട്ടുകൊണ്ടുപോകണം തുടങ്ങിയ സമൂഹത്തിന്റെ ധാരണകളെ ഒന്നായി ചേര്‍ത്തുള്ള സാമൂഹികനിര്‍മിതിയാണ് ജെന്‍ഡര്‍. ഒരു വ്യക്തിയുടെ സെക്സും ജെന്‍ഡറും ഒരുപോലെയാകാനും വ്യത്യസ്തമാകാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് ബയോളജിക്കല്‍ സെക്സ് പുരുഷനായ ഒരാള്‍ ഒരുപക്ഷേ തന്റെ ജെന്‍ഡര്‍ സ്ത്രീയാണെന്നും തിരിച്ചും സ്വയം മനസ്സിലാക്കാം. അതനുസരിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോഴാണ് അത്തരമാളുകളെ ട്രാന്‍സ്ജെന്‍ഡര്‍ എന്നു വിളിക്കുന്നത്. ബയോളജിക്കല്‍ സെക്സിനു വിരുദ്ധമായ ജെന്‍‍ഡറാണ് തനിക്കുള്ളത് എന്ന് ആ വ്യക്തി തിരിച്ചറിയുകയാണിവിടെ. 

 

ഇങ്ങനെ സംഭവിക്കുന്നതിനു പല കാരണങ്ങളുണ്ട്. ജനിതക പ്രത്യേകതകളാണ് അതിലൊന്ന്. ഒട്ടേറെ ജീനുകളുടെ പ്രവര്‍ത്തനം കാരണമാകാം. അതുപോലെ, ഗര്‍ഭാവസ്ഥയിലുള്ള ലൈംഗിക ഹോര്‍മോണുകള്‍ എങ്ങനെയാണ് ഭ്രൂണത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ജെന്‍ഡര്‍ ഐഡന്റിറ്റി വ്യത്യസ്തമാകാം. ചെറുപ്പകാലങ്ങളിലെ അനുഭവങ്ങളും ഒരുപരിധി വരെ നിര്‍ണായക ഘടകമാണ്. 

 

ട്രാന്‍സ്ജെന്‍ഡര്‍ അവസ്ഥ എന്നത് ഒരു മാനസിക രോഗമല്ല എന്നതാണ് ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത്. അത് ഒരു ഡിഫറന്റ് ബ്രെയിന്‍ ഡവലപ്മന്റിന്റെ ഭാഗമാണ്. തികച്ചും നോര്‍മലായ ഒരു അവസ്ഥയാണത്. നമ്മുടെ സമൂഹം സ്ത്രീപുരുഷന്മാരെ അംഗീകരിക്കുന്നതുപോലെ ഇവരെയും അംഗീകരിക്കണം. ശാസ്ത്രീയ വിദ്യാഭ്യാസമാണ് അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം–ജോസ്റ്റിന്‍ ഫ്രാന്‍സിസ് പറയുന്നു.

 

English Summary: What Does Homosexuality Mean? An Analysis