‘‘നെഞ്ചു പിടയ്ക്കുകയാണ്. ഈ കാഴ്ച കാണുമ്പോൾ, ശൈത്യകാല അവധിക്കു ശേഷം ഇവിടെ സർവകലാശാലകൾ തുറന്നു. ആൺകുട്ടികൾ പതിവുപോലെ പഠിക്കാൻ പോകുന്നു. എന്നാൽ ഞങ്ങളിപ്പോഴും വീടുകൾക്കുള്ളിലാണ്. ഉയർന്ന വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇവിടെ പെൺകുട്ടികൾക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്. എന്നാൽ അറിവു നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാനാകില്ല.’’– 22 കാരിയായ അഫ്ഗാൻ വിദ്യാർഥിനി റാഹേലയുടെ വാക്കുകൾ. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം പെൺകുട്ടികൾക്കു നിഷേധിച്ച താലിബാൻ നടപടിയിലുള്ള കടുത്ത നിരാശയും പ്രതിഷേധവും റാഹേലയുടെ ഈ വാക്കുകളിലുണ്ട്. താലിബാൻ ഭരണം സ്വപ്നങ്ങളുടെ ചിറകുമുറിച്ച ലക്ഷക്കണക്കിനു അഫ്ഗാൻ പെൺജീവിതങ്ങളിൽ ഒരു പേരുമാത്രമാണ് റാഹേല. ഒരുവർഷമായി സ്കൂളുകളിലും കോളജുകളിലും പോകാനാകാതെ വീടുകളിൽ തുടരുകയാണ് അഫ്ഗാനിലെ പെൺകുട്ടികൾ. പെണ്ണായി പിറന്നതിൽ സ്വയം പഴിക്കുന്നവരാണ് ഏറെയും. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകാരണം ഉറങ്ങാനാകാത്ത പെൺകുട്ടികളുമുണ്ട് ഇവിടുത്തെ ചില വീട്ടകങ്ങളിൽ. സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാനെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. ഭരണാധികാരികൾ പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. ഇവരെ പുറംലോകത്ത് എത്തിക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുൻബയേവ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അവർ 25 ലക്ഷം പെൺകുട്ടികൾ

ADVERTISEMENT

ഇരുപതു വർഷമായി അഫ്ഗാനിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം പൂർണമായി നിഷേധിക്കുകയാണ് താലിബാൻ. യുനെസ്കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിൽ 80 ശതമാനത്തിലധികം വരുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഇന്ന് അന്യമാണ്. കോളജുകളിലും സ്കൂളുകളിലുമായി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം 25 ലക്ഷം വരും.  2021ൽ അധികാരത്തിൽ എത്തിയതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസുവരെയാക്കി നിജപ്പെടുത്തുകയാണ് താലിബാൻ ആദ്യം ചെയ്തത്. പെൺകുട്ടികളെ പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകരില്ല, പഠനോപകരണങ്ങളില്ല എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞാണ് അധികാരികൾ ഈ വിലക്ക് ഏർപ്പെടുത്തിയത്. പ്രൈമറി സ്കൂളുകളിൽ മാത്രമാണ് പെൺകുട്ടികൾക്കു പോകാനാകുന്നത്.  ചില താലിബാൻ നേതാക്കൾ സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്ക തുടരുകയാണ്. 

ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിതരണം ചെയ്ത ധനസഹായം സ്വീകരിക്കാനെത്തിയ വനിതകളെ താലിബാൻ സുരക്ഷാഭടന്മാർ നിയന്ത്രിക്കുന്നു. 2021 നവംബർ 29 ന് പകർത്തിയ ചിത്രം. കടപ്പാട് – Hector RETAMAL / AFP

∙ ‘മതഗ്രന്ഥങ്ങളിൽ ഒളിപ്പിച്ച പാഠപുസ്തകങ്ങൾ’

1996 ൽ താലിബാൻ ആദ്യമായി അധികാരത്തിലെത്തുമ്പോൾ ഹോസ്ന ജലീലിന് 10 വയസ്സായിട്ടില്ല. 1996–2001 വരെയുള്ള ഭരണകാലയളവിൽ സ്ത്രീകളുടെ വിദ്യാഭ്യാസം പൂർണമായും നിഷേധിച്ചിരുന്നു. മതപഠനം മാത്രമായിരുന്നു അനുവദനീയം. തെക്കുകിഴക്കൻ ഗാസ്നി പ്രവിശ്യയുടെ ഭാഗമായ ഉൾഗ്രാമത്തിലായിരുന്നു ഹോസ്ന ജനിച്ചത്. മതപഠനത്തോടൊപ്പം തന്നെ തനിക്കു പ്രാഥമിക വിദ്യാഭ്യാസം വേണമെന്ന ആഗ്രഹം ഹോസ്നയ്ക്കുണ്ടായിരുന്നു. വിദ്യാഭ്യാസം നേടിയെടുക്കാൻ തന്നെ അവൾ തീരുമാനിച്ചു. മതപഠനത്തിനൊപ്പം തന്നെ ഒരു പള്ളി കേന്ദ്രീകരിച്ച് പെൺകുട്ടികൾക്കായി രഹസ്യമായി നടത്തിവന്ന പ്രാഥമിക വിദ്യാഭ്യാസ പരിപാടിയിലും ഹോസ്ന പങ്കുചേർന്നു. ഈ പദ്ധതിയെ കുറിച്ച് താലിബാൻ ഭരണാധികാരികൾക്ക് അറിവുണ്ടായിരുന്നില്ല. മതപഠനത്തിന്റെ മറവിലായിരുന്നു പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്നത്. മതഗ്രന്ഥങ്ങൾക്കുള്ളിൽ പാഠപുസ്തകങ്ങൾ ഒളിപ്പിച്ചു വച്ചാണ് അന്ന് ആ പെൺകുട്ടികൾ പള്ളികളിൽ എത്തിയിരുന്നത്. ഏതെങ്കിലും കാരണവശാൽ താലിബാൻ നേതാക്കൾ പള്ളികളിൽ വന്നാൽ പാഠപുസ്തകങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നതായും ഹോസ്ന ജലീൽ ഓർക്കുന്നു. 

ഹോസ്ന ജലീൽ. ട്വിറ്റർ

‘‘ചിലപ്പോഴൊക്കെ ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങൾ നിന്നിട്ടുണ്ട്. അടുത്ത നിമിഷം എന്താണു സംഭവിക്കാൻ പോകുന്നതെന്നു ഞങ്ങൾക്കു വ്യക്തമായിരുന്നില്ല. പാഠപുസ്തകങ്ങൾ കണ്ടെത്തിയാൽ അവർ ചിലപ്പോൾ ഞങ്ങളെ കൊല്ലുമായിരുന്നു. ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്കു വീഴ്ച പറ്റിയാൽ അവർ എല്ലാവരുടെയും ബാഗ് പരിശോധിക്കും. അത്തരം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ആ പ്രായത്തിലുള്ള പെൺകുട്ടികൾ എത്രഭയത്തോടെയായിരിക്കും താലിബാൻ ഭരണകാലത്തു ജീവിച്ചിട്ടുണ്ടാകുക എന്ന് ഇതിൽ വ്യക്തമല്ലേ?’’– ഹോസ്ന ജലീൽ ചോദിക്കുന്നു. 

ADVERTISEMENT

2001ൽ താലിബാന്‍ ഭരണം അവസാനിച്ചപ്പോഴാണ് കാബുൾ സർവകലാശാലയിൽ നിന്ന് ഹോസ്ന ഊർജതന്ത്രത്തിൽ ബിരുദം നേടിയത്.  2018ല്‍ ഹോസ്ന ജലീൽ അഫ്ഗാൻ മന്ത്രിസഭയിൽ ഭാഗമാകുന്ന ആദ്യവനിതയായി. വനിതാക്ഷേമ വകുപ്പിലെ സഹമന്ത്രിയായാണ് അവർ ചുമതലയേറ്റത്. തുടർന്ന് പെട്രോളിയം മന്ത്രാലയത്തിലും പ്രസിഡന്റിന്റെ ഓഫിസിലും സേവനമനുഷ്ഠിച്ചു. 2021ൽ താലിബാൻ വീണ്ടും ഭരണം ഏറ്റെടുക്കുന്നതിന് ഏതാനും മാസം മുൻപ് ഹോസ്ന യുഎസിലേക്കു താമസം മാറ്റുകയായിരുന്നു.

കുണ്ടുസ് പ്രവിശ്യയിൽ അഫ്ഗാൻ സേനയും താലിബാൻ വിമതരും തമ്മിലുള്ള പോരാട്ടത്തിനിടെ പലായനം ചെയ്ത അഫ്ഗാൻ വനിതകളിൽ ഒരാൾ. മസാർ-ഇ-ഷെരീഫിലെ മഞ്ഞുമൂടിയ ഒരു അഭയാർത്ഥി ക്യാംപിനു സമീപം 2016 ഡിസംബർ 11-ന് പകർത്തിയ ചിത്രം. കടപ്പാട് – FARSHAD USYAN / AFP

അധികാരത്തിലെത്തിയ ഉടൻ താലിബാൻ വനിതാക്ഷേമ മന്ത്രാലയം സദ്ഗുണ പ്രചാരണ മന്ത്രാലയത്തിന്റെ ഭാഗമാക്കുകയായിരുന്നു. ‘‘ഇരുപതുവർഷത്തെ ഇടവേള ആളുകളെ ഒരുപാട് മാറ്റി. സ്വാതന്ത്ര്യം മൗലിക അവകാശമാണെന്ന് ഇക്കാലത്ത് സ്ത്രീകൾക്കറിയാം. അഭിമാനത്തോടെ ജീവിക്കാനുള്ള ശ്രമം അവർ നടത്തും. അവകാശങ്ങൾ നേടിയെടുക്കാനായി അവർ തെരുവിലിറങ്ങും. 90 കളിലെ സ്ത്രീകൾ കൂടുതൽ നിശബ്ദരായിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല. അവിടെ താലിബാനു മാത്രം മാറ്റമില്ല.’’– ഹോസ്ന പറയുന്നു. 

∙ ജയിച്ചു കയറിയ റാസിയ മുറാദി

വിദ്യാഭ്യാസം നേടാനുള്ള പെൺകുട്ടികളുടെ മൗലികാവകാശത്തിനു മേൽ താലിബാന്‍ പിടിമുറുക്കിയപ്പോൾ അറിവുനേടാൻ ചിലർ അഭയം പ്രാപിച്ചത് അയൽ രാജ്യങ്ങളെയാണ്. അങ്ങനെ വിദ്യാഭ്യാസം നേടിയവരിൽ ഒരാളാണ് റാസിയ മുറാദി. ഉന്നത വിദ്യാഭ്യാസത്തിനായി റാസിയ എത്തിയത് ഇന്ത്യയിൽ. വീർ‌ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ പബ്ലിക് അ‍ഡ്മിനിസ്ട്രേഷനിൽ റാസിയ സ്വർണമെഡലോടെയാണ് പാസായത്.

റാസിയ മുറാദി. Weisel/Twitter
ADVERTISEMENT

പിഎച്ച്ഡി കൂടി നേടിയ ശേഷം അഫ്ഗാനിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് റാസിയ. ഡോക്ടറേറ്റ് നേടുമ്പോഴേക്കും അഫ്ഗാനിലെ സ്ഥിതിഗതികൾ മാറുമെന്നും അന്ന് നാട്ടിലേക്കു മടങ്ങാനാകുമെന്നുമുളള പ്രതീക്ഷയാണ് അവർ പങ്കുവയ്ക്കുന്നത്.  ‘‘വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിനിധിയാണ് ഞാൻ. അഫ്ഗാൻ ജനതയ്ക്കിടയിൽ എന്റെ വിജയം ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കുമെങ്കിൽ അതുണ്ടാവട്ടെ എന്നാണ് എന്റെ ആഗ്രഹം. മറ്റുരാജ്യങ്ങളിലേതു പോലെ ജീവിക്കാൻ അഫ്ഗാൻ ജനതയ്ക്കും സാധിക്കട്ടെ. രാജ്യാന്തര സമൂഹം ഈ പ്രശ്നത്തിൽ ഇടപെടുക തന്നെ വേണം.’’– മുറാദി പറയുന്നു. 

ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ 14,000ത്തിലേറെ അഫ്ഗാൻ വിദ്യാർഥികൾ ഉന്നത പഠനം നടത്തുന്നതായാണ് കണക്കുകൾ. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) തുടങ്ങിയ സംഘടനകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സ്‌കോളര്‍ഷിപ്പുകള്‍ നേടിയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെത്തിയത്. പ്രവേശനപരീക്ഷകള്‍ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. വിദേശത്തു പഠനത്തിലായിരുന്ന ഈ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം അഫ്ഗാനിസ്ഥാൻ താലിബാന്‍ ഭരണത്തിലേക്ക് മടങ്ങിയതോടെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല.

∙ സ്ത്രീകളെ അടിച്ചമർത്താൻ 80 ഉത്തരവുകൾ !

സ്ത്രീകളുടെ അവകാശങ്ങൾ തടയുന്നതിനായി 2021 ഓഗസ്റ്റിനു ശേഷം 80 ഉത്തരവാണ് താലിബാൻ പുറത്തിറക്കിയതെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (യുഎസ്ഐപി) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ചില ഉത്തരവുകളിൽ പെൺകുട്ടികളുടെ സ്കൂളുകൾ അടച്ചു പൂട്ടണമെന്നും പരാമർശിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യം കുറച്ചു കൊണ്ടുവരികയും അവരെ പൊതു ഇടങ്ങളിൽ ഇടപഴകേണ്ട ജോലികളിൽ വിലക്കുന്നതിനുമാണ്  ഇതിലെ മറ്റു ചില ഉത്തരവുകൾ.

∙ ‘അമേരിക്കയ്ക്കുമുണ്ട് ഉത്തരവാദിത്തം?’

താലിബാൻ അധികാരത്തിൽ എത്തിയതോടെ ആയിരങ്ങളാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തത്. ‘‘ഞങ്ങൾ കടുത്ത നിരാശയിലും വിഷമത്തിലുമാണ്. എന്നാൽ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാത്തിരിപ്പിലും. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടികൾ സര്‍വകലാശാലകളിൽ നിന്ന് പുറത്താക്കപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് ആരോഗ്യമേഖലയെയും സാരമായി ബാധിക്കുന്നു. ആ രംഗത്തേക്കു വരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു എന്നതാണ് ഇതിനു കാരണം. അഫ്ഗാൻ ഇപ്പോൾ തകർച്ചയുടെ പാതയിലാണ്.’’– വനിതകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മെഹ്ബൂബ സിറാജിന്റെ വാക്കുകൾ. 

‘‘മുൻ അഫ്ഗാൻ സർക്കാരിന്റെ ഭരണകാലത്തും നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അവർ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിച്ചിരുന്നില്ല. സമൂഹത്തിൽ ഇടപെടുന്നതിനും പഠനത്തിനും ജോലിചെയ്യുന്നതിനുമെല്ലാമുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ടായിരുന്നു. താലിബാനാകട്ടെ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്.’’– താലിബാൻ അധികാരത്തിലെത്തിയപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത മാധ്യമപ്രവർത്തക അനീസ ഷഹീദ് പറയുന്നു. വിദ്യാഭ്യാസ മേഖലയിലും തൊഴിലിടത്തിലും സ്ത്രീകൾ നേരിടുന്ന വിവേചനം അവർക്കു മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും അനീസ പറയുന്നു. ‘‘പെൺകുട്ടികൾ വിവാഹിതരാകാൻ നിർബന്ധിതരാകുന്നു. അഫ്ഗാൻ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. അഫ്ഗാൻ സ്ത്രീകളുടെ ഈ അവസ്ഥയുടെ പൂർണ ഉത്തരവാദിത്തം അമേരിക്കയ്ക്കും മറ്റു പാശ്ചാത്യ രാജ്യങ്ങൾക്കുമാണ്. അതിൽ നിന്ന് അവർക്ക് ഒഴിഞ്ഞു മാറാനാകില്ല.’’– അനീസ വിശദീകരിക്കുന്നു. 

അഫ്ഗാനിലെ പർവാൻ പ്രവിശ്യയിലെ ബഗ്രാം ജില്ലയിൽ ബാലനൊപ്പം സഞ്ചരിക്കുന്ന അഫ്ഗാൻ വനിത. 2022 ഓഗസ്റ്റ് 25 ന് പകർത്തിയ ചിത്രം. കടപ്പാട് – Wakil KOHSAR / AFP

∙ തൊഴിലിടത്തിലും കൊഴിയുന്നു സ്ത്രീകൾ

രാജ്യാന്തര തൊഴിൽ സംഘടനയുടെ(ഐഎൽഒ) കണക്കു പ്രകാരം അഷ്റഫ് ഗനി ഭരണത്തിനു ശേഷം 2021 ഓഗസ്റ്റ് മുതൽ അഫ്ഗാനിസ്ഥാനിൽ വനിതകളുടെ പൊതുതൊഴിലിടങ്ങളിലെ പ്രാതിനിധ്യത്തിൽ കാൽ ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീകളും പെൺകുട്ടികളുടെ നേരിടുന്ന നിയന്ത്രണങ്ങൾ വിദ്യാഭ്യാസമേഖലയിലും തൊഴിലിടത്തിലും അവരുടെ പ്രാതിനിധ്യം ഗണ്യമായി കുറച്ചതായി ഐഎൽഒയുടെ അഫ്ഗാൻ കോർഡിനേറ്റർ റമീൻ ബെഹ്സാദ് പറയുന്നു.

മാർച്ച് 2022 ലെ കണക്കു പ്രകാരമാണിത്. എന്നാൽ ഡിസംബറിൽ സ്ഥിതിഗതികൾ  വീണ്ടും മാറി. സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നതിലും സ്ത്രീകൾക്കു വിലക്കേർപ്പെടുത്തി താലിബാൻ ഉത്തരവിറക്കി. 

യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ദ് കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (യുഎൻഒസിഎച്ച്എ) കണക്കു പ്രകാരം രാജ്യത്തെ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ 35–45 ശതമാനം സ്ത്രീകളാണ്. ഇതിൽ ചില സംഘടനകൾ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടും മറ്റും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. സംഘടനകളും താലിബാന്‍ പ്രതിനിധികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്. 

വനിതകൾക്കു ഏർപ്പെടുത്തിയ വിലക്ക് രാജ്യത്തെ ജിഡിപി നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2022 മേയ് മാസത്തിലെ കണക്കു പ്രകാരം 100 കോടി ഡോളറിന്റെ കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ഉത്പാദന ക്ഷമതയിൽ അഞ്ചു ശതമാനത്തിന്റെ കുറവുണ്ട്. 2021ൽ 2.7 ദശലക്ഷം പേരാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തത്. രാജ്യത്തെ ജനതയിൽ മൂന്നിലൊന്നും പട്ടിണിയിലാണ്. രണ്ടു ദശലക്ഷം കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവു നേരിടുന്നു. ഈ നില തുടർന്നാൽ വലിയതോതിലുള്ള മനുഷ്യദുരന്തത്തിനാകും ലോകം സാക്ഷിയാകേണ്ടി വരുകയെന്നാണ് റിപ്പോർട്ടുകൾ. ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടലിലൂടെ മാത്രമേ അഫ്ഗാൻ ജനതയുടെ അതിജീവനം സാധ്യമാകൂ എന്നും ഈ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.

English Summary: Afghanistan Women's Life Under Taliban Rule