ക്രിക്കറ്റ് മത്സരത്തിന്റെ ആകാംക്ഷ. മത്സരഫലത്തെക്കുറിച്ച് തലപുകയ്ക്കുന്ന കാണികൾ. പിച്ചിൽ ബാറ്റ് ചെയ്യുന്ന പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ചെറുപ്പക്കാരൻ. കയ്യിൽ ചോക്‌ലേറ്റ്. കണ്ടു മറന്നൊരു നൃത്തച്ചുവടും ചെവിയിൽ മുൻപു സ്റ്റോർ ചെയ്തുവച്ചൊരു ട്യൂണും. കാഡ്ബറി ഡയറി മിൽക്കിന്റെ പുതിയ പരസ്യത്തിനാണ്

ക്രിക്കറ്റ് മത്സരത്തിന്റെ ആകാംക്ഷ. മത്സരഫലത്തെക്കുറിച്ച് തലപുകയ്ക്കുന്ന കാണികൾ. പിച്ചിൽ ബാറ്റ് ചെയ്യുന്ന പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ചെറുപ്പക്കാരൻ. കയ്യിൽ ചോക്‌ലേറ്റ്. കണ്ടു മറന്നൊരു നൃത്തച്ചുവടും ചെവിയിൽ മുൻപു സ്റ്റോർ ചെയ്തുവച്ചൊരു ട്യൂണും. കാഡ്ബറി ഡയറി മിൽക്കിന്റെ പുതിയ പരസ്യത്തിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് മത്സരത്തിന്റെ ആകാംക്ഷ. മത്സരഫലത്തെക്കുറിച്ച് തലപുകയ്ക്കുന്ന കാണികൾ. പിച്ചിൽ ബാറ്റ് ചെയ്യുന്ന പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ചെറുപ്പക്കാരൻ. കയ്യിൽ ചോക്‌ലേറ്റ്. കണ്ടു മറന്നൊരു നൃത്തച്ചുവടും ചെവിയിൽ മുൻപു സ്റ്റോർ ചെയ്തുവച്ചൊരു ട്യൂണും. കാഡ്ബറി ഡയറി മിൽക്കിന്റെ പുതിയ പരസ്യത്തിനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് മത്സരത്തിന്റെ ആകാംക്ഷ. മത്സരഫലത്തെക്കുറിച്ച് തലപുകയ്ക്കുന്ന കാണികൾ. പിച്ചിൽ ബാറ്റ് ചെയ്യുന്ന പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ചെറുപ്പക്കാരൻ. കയ്യിൽ ചോക്‌ലേറ്റ്. കണ്ടു മറന്നൊരു നൃത്തച്ചുവടും ചെവിയിൽ മുൻപു സ്റ്റോർ ചെയ്തുവച്ചൊരു ട്യൂണും. കാഡ്ബറി ഡയറി മിൽക്കിന്റെ പുതിയ പരസ്യത്തിനാണ് എല്ലാവരുടെയും കയ്യടി. ലിംഗ സമത്വത്തിന്റെ ചർച്ചകൾ സജീവമാകുന്ന കാലത്ത് തൊണ്ണൂറുകളിലെ പരസ്യത്തിന് ചെറിയൊരു ട്വിസ്റ്റ് നൽകിയപ്പോൾ  തിളക്കമേറെ വർധിച്ചു. 

1993ലാണു വിഖ്യാതമായ ആ പരസ്യമെത്തിയത്. പിയൂഷ് പാണ്ഡെയും ഒഗിൽവിയുമായിരുന്നു ആ പരസ്യത്തിനു പിന്നിൽ. ക്രിക്കറ്റ് തരംഗം രാജ്യത്തു ശക്തമാകുന്ന സമയം. ടെലിവിഷൻ, പ്രത്യേകിച്ച് കളർ പരസ്യങ്ങൾ സജീവമാകുന്നതേയുള്ളൂ. ചാനലെന്നാൽ ദൂരദർശൻ മാത്രം. കാഡ്ബറീസ് കഴിച്ചുകൊണ്ടു ക്രിക്കറ്റ് കളി കാണുകയാണു ഷിമോണ റാഷി എന്ന മോഡൽ അവതരിപ്പിച്ച, പൂക്കൾ നിറഞ്ഞ ഉടുപ്പിട്ട യുവതി. 

ADVERTISEMENT

പന്തടിച്ചുയർത്തിയപ്പോൾ ഒരുവേള ആ യുവതിയുടെ ആകാംക്ഷയും ആകാശത്തോളം ഉയരുന്നുണ്ട്. ക്യാച്ചിൽ അവസാനിക്കുമെന്നു കരുതിയ ഹിറ്റ് ബൗണ്ടറി കടക്കുമ്പോൾ സന്തോഷത്തിളക്കത്തിൽ ഗ്രൗണ്ടിലേക്ക് ഓടി വരികയാണ് യുവതി. തടയാൻ ശ്രമിച്ചവരെ മറികടന്ന് പെൺകുട്ടി ഗ്രൗണ്ടിലെത്തുകയും താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് പരസ്യം. ശങ്കർ മഹാദേവനും ലൂയിസ് ബ്ലാങ്കും ഈണം നൽകിയ ‘കുച്ച് ഖാസ് ഹേ’ എന്ന ഈരടികൾ യുവാക്കളുടെയും പ്രായമായവരുടെയുമെല്ലാം ചുണ്ടിൽ അന്നു നിറഞ്ഞു നിന്നു. 

രണ്ടു പതിറ്റാണ്ടിനു ശേഷം ആ പരസ്യം റീക്രിയേറ്റ് ചെയ്യുമ്പോൾ പുതിയ കാലത്തെ കാഴ്ചപ്പാടുകളും അതിനൊപ്പമുണ്ട്. കാഴ്ചക്കാരിയുടെ റോളിൽനിന്നു ക്രിക്കറ്റ് താരത്തിന്റെ റോളിലേക്ക് പെൺകുട്ടി അപ്ഡേറ്റ് ചെയ്യപ്പെട്ടു. കാഴ്ചക്കാരനായി ചെറുപ്പക്കാരനെത്തി. പഴയ പരസ്യത്തിലെ ആളുകൾക്കെല്ലാം  ഇത്തരത്തിൽ മാറ്റമുണ്ടായി. ഈരടികളും ഈണവും പശ്ചാത്തലവുമെല്ലാം പഴയതു തന്നെ. ‘അതിമനോഹരം. ഡയറി മിൽക്കിനും ഒഗിൽവിക്കും മുന്നിൽ ആദരവോടെ തലകുനിക്കുന്നു. ലളിതവും വ്യക്തവുമായ ട്വിസ്റ്റ്’ കമ്യൂണിക്കേഷൻ കൺസൽട്ടന്റ് കാർത്തിക് ശ്രീനിവാസ് ട്വിറ്ററിൽ കുറിച്ചു. ‘അപ്ഡേറ്റഡ് നൊസ്റ്റാൽജിയ’ എന്നാണു മറ്റൊരാൾ ട്വീറ്റ് ചെയ്തത്. ഇന്ത്യൻ  വനിതാ ക്രിക്കറ്റ് ടീമിന് ആദരം കൂടിയായി മാറിയ പരസ്യത്തിനൊടുവിൽ #GoodLuckGirls എന്ന ആശംസാവാചകവും. 

കയ്യടികൾ നേടിയ ഈ പരസ്യത്തിൽ വനിതാ ക്രിക്കറ്റ് താരമായി വന്നതൊരു മലയാളിയാണ്; കൊച്ചിക്കാരി കാവ്യാ രാമചന്ദ്രൻ. ഷിമോണ റാഷിയുടെ കാഴ്ചക്കാരിക്കു പകരമെത്തിയതു പ്രബ്നീത് സിങ്ങും. പരസ്യത്തിനൊപ്പം കാവ്യയും ഹിറ്റായിരിക്കുന്നു. പരസ്യത്തിന് ഇത്തരമൊരു വരവേൽപു ലഭിക്കുമെന്നു കരുതിയില്ലെന്നു കാവ്യ ‘മനോരമ ഓൺലൈനി’നോടു പ്രതികരിച്ചു. നീന്തൽതാരം, വിദ്യാഭ്യാസ വിദഗ്ധ, നാടകപ്രവർത്തക തുടങ്ങി പേരിനൊപ്പം ഒട്ടേറെ ക്രെഡിറ്റുകൾ ചേർത്തുവയ്ക്കുന്നുണ്ട് കാവ്യ... 

ജീവിതത്തിന്റെ ട്വിസ്റ്റ്

ADVERTISEMENT

ജനിച്ചതു ചെന്നൈയിലാണെങ്കിലും കാവ്യ പഠിച്ചതു കൊച്ചിയിലാണ്. ചോയ്സ് സ്കൂളിൽനിന്നു പഠനത്തിനു ശേഷം ഇക്കണോമിക്സിൽ ബിരുദ പഠനത്തിനു വീണ്ടും ചെന്നൈ സ്റ്റെല്ലാ മാരീസിലെത്തി. പഠനശേഷം ബെംഗളൂരുവിൽ ഒരു സന്നദ്ധ സംഘടനയിൽ ഒരു വർഷം പ്രവർത്തിച്ചു. പിന്നീട് മുംബൈയിൽ ടീച്ച് ഫോർ ഇന്ത്യ ഫെല്ലോയായി. അതിനു ശേഷമാണു വീണ്ടും ചെന്നൈയിൽ മടങ്ങിയെത്തിയതും തിയറ്ററിലും മറ്റും  സജീവമാകുന്നതും. 

കോവിഡിന്റെ രണ്ടാം തരംഗം വരുന്നതിനു മുൻപ് കാഡ്ബറീസ് പരസ്യം തയാറാക്കിയ പ്രൊഡക്ഷൻ ഹൗസ് ‘ഗുഡ് മോണിങ് ഫിലിംസിനു’ വേണ്ടി മറ്റൊരു പരസ്യം ചെയ്തിരുന്നു. കാഡ്ബറീസ് പരസ്യം സംവിധാനം ചെയ്ത ശശാങ്ക ചതുർവേദി തന്നെയായിരുന്നു അതിന്റെയും ഡയറക്ടർ. ആ പരിചയത്തിലൂടെ ഓഡിഷനു ക്ഷണിച്ചു. ഗായത്രി എന്ന കാസ്റ്റിങ് ഡയറക്ടർ വഴിയാണു ക്ഷണമെത്തിയത്. 

ക്രിക്കറ്റ് പരിചയപ്പെടാൻ കോച്ചിങ് ക്യാംപിൽ

മറ്റു സ്പോർട്സുകൾ പലതും ചെയ്യാറുണ്ടെങ്കിലും ക്രിക്കറ്റ് ഒട്ടും അറിയില്ല. കളി ടിവിയിൽ കാണാറുണ്ടെന്നതു മാത്രമാണ് ക്രിക്കറ്റുമായുള്ള ബന്ധം. പരസ്യത്തിനു വേണ്ടി തയാറെടുക്കാൻ കോച്ചിങ് ക്യാംപിലേക്ക് അയച്ചിരുന്നു. ഓഡിഷനു വേണ്ടി കാഡ്ബറീസിന്റെ പഴയ ക്രിക്കറ്റ് പരസ്യവും അയച്ചു തന്നു. മുംബൈയിലായിരുന്നു ഷൂട്ടിങ്, സെപ്റ്റംബർ ആദ്യം. ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന്റെ അവസാനമായപ്പോൾ മഴ പെയ്യാൻ തുടങ്ങി. പിച്ച് നനഞ്ഞു. അതുകൊണ്ട് ചെന്നൈയിലേക്കു മടങ്ങി 3 ദിവസം കഴിഞ്ഞു വീണ്ടുമെത്തിയാണു പരസ്യം പൂർത്തിയാക്കിയത്. 

ADVERTISEMENT

ഓഡിഷൻ സമയത്ത് പഴയ പരസ്യത്തിലെ ചില രംഗങ്ങൾ വീണ്ടും അവതരിപ്പിക്കാൻ പറഞ്ഞിരുന്നു. ഇതിന്റെ റീമേക്കാണെന്നും അറിയാമായിരുന്നു. എന്നാൽ പരസ്യത്തിന്റെ പ്രാധാന്യമോ, വലുപ്പമോ അറിയില്ലായിരുന്നു. പരസ്യം പുറത്തുവന്ന ആദ്യ ദിവസം ചിലർ മെസേജ് അയച്ചു. പിന്നീട് ഇൻസ്റ്റഗ്രാമും സോഷ്യൽ മീഡിയയും പരിശോധിച്ചപ്പോഴാണ് ഈ പരസ്യത്തെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ കണ്ടത്. ആളുകളുടെ പ്രതികരണം കണ്ടപ്പോൾ മനസ്സിലായി ഇതിന്റെ വലുപ്പം. ഇത്ര വലിയ പരസ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നു. 

നീന്തൽ ചാംപ്യൻ

സ്കൂൾ കാലം മുതൽ സ്വിമ്മിങ് കൂടെയുണ്ട്. നാലാം ക്ലാസ് മുതൽ മത്സരങ്ങളിലും മറ്റും പങ്കെടുക്കുമായിരുന്നു. 9,10 ക്ലാസുകളിൽ ദേശീയ മത്സരത്തിൽ വരെ പങ്കെടുത്തിരുന്നു. കോളജിലെത്തിയപ്പോൾ നീന്തൽ പൂർണമായി നിർത്തി. 7 വർഷത്തിനു ശേഷം 2019ലാണു വീണ്ടും നീന്തൽ ആരംഭിക്കുന്നത്. മാസ്റ്റേഴ്സ് നാഷനൽസിനു വേണ്ടി വീണ്ടും പരിശീലനം ആരംഭിച്ചു. ആ സമയത്തു  ചെയ്ത തിയറ്ററിനും അൽപം കായികക്ഷമത ആവശ്യമായിരുന്നു. അങ്ങനെ നീന്തൽ സജീവമാക്കി. കഴിഞ്ഞ വർഷം ബറോഡയിൽ നടന്ന ദേശീയ മത്സരത്തിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ സ്വർണമെഡൽ ഉൾപ്പെടെയുള്ള നേട്ടങ്ങളും ഇതിനിടെ സ്വന്തമാക്കി. 

ലിറ്റിൽ തിയറ്റർ

ചെന്നൈ ആസ്ഥാനമായ ലിറ്റിൽ തിയറ്റർ എന്ന സംഘത്തിനൊപ്പമാണിപ്പോൾ. വളരെ പഴയ സംഘമാണ്. കോളജിൽ പഠിക്കുന്ന സമയത്ത് അവർക്കൊപ്പം ഒരു നാടകം ചെയ്തിരുന്നു. പിന്നീട് ജോലിയുമായി തിരക്കിലായി. ചെന്നൈയിൽ തിരികെയെത്തിയപ്പോൾ വീണ്ടും ഇവർക്കൊപ്പം കൂടി. അവരുടെ രാജ്യാന്തര നാടകോത്സവത്തിലും മറ്റും പങ്കെടുത്തു. കുട്ടികൾക്കു വേണ്ടിയുള്ള നാടകങ്ങളാണ് അവരുടെ പ്രത്യേകത. അഭിനയത്തിനൊപ്പം അവർക്കു വേണ്ടി ഒരു നാടകം സംവിധാനവും ചെയ്തു. ഏറെ സന്തോഷം തരുന്ന ഒന്നാണ് തിയറ്റർ. ഒരു തിരക്കഥ തയാറാക്കിത്തന്ന് അതിനൊപ്പം ചെയ്യുന്നതല്ല ഇവരുടെ നാടകങ്ങൾ. അവസരങ്ങൾക്കൊപ്പം സ്വയം വികസിപ്പിക്കാനുള്ളതാണ്. സിനിമയിൽനിന്ന് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ല. നല്ല അവസരങ്ങൾ വന്നാൽ തീർച്ചയായും സ്വീകരിക്കും. 

അധ്യാപനം

എജ്യുക്കേഷൻ, അധ്യാപനം ഇതെല്ലാം ചെറുപ്പം മുതൽ ഏറെ താൽപര്യമുള്ള മേഖലകളാണ്. പഠിച്ചിപ്പ വളരെ പ്രഗത്ഭരായ ഏതാനും അധ്യാപകരാണ് ഇതിനുള്ള ഊർജം തന്നത്. എജ്യുക്കേഷൻ രംഗവുമായി ചേർന്നു നിൽക്കണമെന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ട്; എന്ത് എന്നു കൃത്യമായി കണ്ടെത്താനായിരുന്നില്ലെങ്കിലും. തിയറ്റർ, അഭിനയം എന്നിവയോടു ചേർന്നു നിൽക്കുന്ന ഒന്നായാണ് അധ്യാപനം തോന്നിയിട്ടുള്ളത്. ടീച്ച് ഫോർ ഇന്ത്യയുടെയെല്ലാം ഭാഗമാകുന്നതും അങ്ങനെയാണ്. 

സുഖ എജ്യുക്കേഷൻ ഫൗണ്ടേഷൻ  ആരംഭിക്കുന്നതും ഇതിന്റെ തുടർച്ചയായാണ്. കോ–ഫൗണ്ടർ സഞ്ജന വിജയിയുടെ കൂടെയാണ് ഇതിന്റെ ആശയം. നടപടികളെല്ലാം പൂർത്തിയാക്കി ഈ വർഷമാണ് ഔദ്യോഗികമായി ആരംഭിച്ചത്. വിദ്യാഭ്യാസവും തൊഴിൽലഭ്യതയും തമ്മിലുള്ള അകലം കുറയ്ക്കാനാണു ‘സുഖ’ ശ്രമിക്കുന്നത്. മികച്ച വിദ്യാഭ്യാസം കിട്ടിയ പലർക്കും ഒരു ഇന്റർവ്യൂ എങ്ങനെ നേരിടണം, സിവി എങ്ങനെ തയാറാക്കണം, സ്പോക്കൺ ഇംഗ്ലിഷ് തുടങ്ങിയ കാര്യങ്ങളിൽ പരിചയം കുറവാണ്. ഇത്തരം പരിശീലനങ്ങളാണു നൽകുന്നത്. 

കോളജ് പഠനം പൂർത്തിയാക്കിയവരാണു നിലവിൽ വിദ്യാർഥികൾ. ഓൺലൈനായാണു ക്ലാസുകൾ. 40 വിദ്യാർഥികളും 6 അധ്യാപകരും ഇപ്പോൾ ഫൗണ്ടേഷന്റെ ഭാഗമാണ്. ഈ വർഷം അവസാനത്തോടെ കൊച്ചിയിൽ പുതിയ ചാപ്റ്റർ തുറക്കാനാകുമെന്നാണു പ്രതീക്ഷ. കാവ്യയുടെ മാതാപിതാക്കൾ രാമചന്ദ്രനും ഗീതയും ഇപ്പോൾ കൊച്ചിയിലാണു താമസം. മൂത്ത സഹോദരി ശ്രുതിയെ മലയാളികൾ അറിയും; അടുത്തിടെ പുറത്തിറങ്ങിയ ‘കാണെക്കാണെ’ സിനിമയിൽ ഉൾപ്പെടെ അഭിനയിച്ച നടിയും തിരക്കഥാകൃത്തുമായ ശ്രുതി രാമചന്ദ്രൻ. 

English Summary: Interview with Cadbury Cricket Ad Girl Kavya Ramachandran