പന്തിയിൽ പക്ഷഭേദമുണ്ടെന്ന് വിനയ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ അകത്തളത്തിൽനിന്നാണ്. വിളമ്പുന്ന വിഭവങ്ങളിൽ വേർതിരിവില്ലെങ്കിലും അതിനു ശേഷം പെണ്ണിനോടൊരു വിവേചനമാവാം എന്ന് കുട്ടിക്കാലത്തുതന്നെ മനസിലായി. പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നായപ്പോൾ..women, na vinaya, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, police

പന്തിയിൽ പക്ഷഭേദമുണ്ടെന്ന് വിനയ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ അകത്തളത്തിൽനിന്നാണ്. വിളമ്പുന്ന വിഭവങ്ങളിൽ വേർതിരിവില്ലെങ്കിലും അതിനു ശേഷം പെണ്ണിനോടൊരു വിവേചനമാവാം എന്ന് കുട്ടിക്കാലത്തുതന്നെ മനസിലായി. പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നായപ്പോൾ..women, na vinaya, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തിയിൽ പക്ഷഭേദമുണ്ടെന്ന് വിനയ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ അകത്തളത്തിൽനിന്നാണ്. വിളമ്പുന്ന വിഭവങ്ങളിൽ വേർതിരിവില്ലെങ്കിലും അതിനു ശേഷം പെണ്ണിനോടൊരു വിവേചനമാവാം എന്ന് കുട്ടിക്കാലത്തുതന്നെ മനസിലായി. പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നായപ്പോൾ..women, na vinaya, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തിയിൽ പക്ഷഭേദമുണ്ടെന്ന് വിനയ ആദ്യം തിരിച്ചറിഞ്ഞത് സ്വന്തം വീട്ടിലെ അകത്തളത്തിൽനിന്നാണ്. വിളമ്പുന്ന വിഭവങ്ങളിൽ വേർതിരിവില്ലെങ്കിലും അതിനു ശേഷം പെണ്ണിനോടൊരു വിവേചനമാവാം എന്ന് കുട്ടിക്കാലത്തുതന്നെ മനസിലായി. പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നായപ്പോൾ തന്റേതായ രീതിയിൽ പ്രതിരോധം തീർത്തു. അടിച്ചേൽപ്പിക്കുന്ന അസമത്വത്തോടുള്ള കലഹം അന്നു തുടങ്ങി. ഒട്ടുമിക്ക സമരങ്ങളും ലക്ഷ്യം കണ്ടു. അതിൽ പലതും വാർത്തയുമായി. തൃശൂർ (റൂറൽ) വുമൺ സെല്ലിൽ സബ് ഇൻസ്പെക്ടറാണ് എൻ.എ. വിനയ ഇപ്പോൾ.  

‘വയനാട്ടിലെ തറവാട്ടിൽ ഭൂ സ്വത്തൊക്കെയുണ്ടായിരുന്നുവെങ്കിലും പുല്ലുമേഞ്ഞ വീടുകളിലായിരുന്നു താമസം. ചെറിയച്ഛന്റെയും ഞങ്ങളുടെയുമൊക്കെ വീടുകൾ അടുത്തടുത്തായിരുന്നു. ചെറിയച്ഛന്റെ വീട്ടിലെ രണ്ടുപെൺകുട്ടികളും എന്റെ അനുജത്തിയും അടക്കം സമപ്രായക്കാരുടെ പട തന്നെയുണ്ടായിരുന്നു. അവരുടെ ഇളയസഹോദരൻ ഷാജുവായിര‌ുന്നു കൂട്ടത്തിലെ ഏക ആൺതരി. ഞങ്ങൾ അർധ സഹോദരിമാർക്കും ഏറെ പ്രിയപ്പെട്ടവൻ. ഒരു വീടിന് പുതിയ മേൽക്കൂര മേയുമ്പോൾ എല്ലാവരും അടുത്ത വീട്ടിലേക്കു മാറും. അവിടെയുള്ളവർ തിരിച്ചും. അങ്ങനെ അധിക സമയത്തും കുട്ടുകുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. 

ADVERTISEMENT

അക്കാലത്താണ് ആൺകുട്ടികൾക്കു കിട്ടുന്ന അമിതാധികാരങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. കുട്ടികൾക്ക് ഒരുമിച്ചാണ് ഊണ്. ഒരു നിബന്ധനയേയുള്ളൂ. അവസാനം എഴുന്നേൽക്കുന്ന പെൺകുട്ടി സ്വന്തം പ്ലേറ്റിനൊപ്പം ഷാജുവിന്റെ പാത്രവും കഴുകണം. അനിയനോട് സ്നേഹമായിരുന്നുവെങ്കിലും അടിച്ചേൽപ്പിച്ച നിബന്ധനയോട് പെൺ‌കുട്ടികൾ പൊരുത്തപ്പെട്ടിരുന്നില്ല. അതിലെ അനീതി ആദ്യം ചോദ്യം ചെയ്തത് ഞാനാണ്. ഒരിക്കലും അവസാനക്കാരിയാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അതായിരുന്നു ആദ്യ പ്രതിരോധം’ 

അതുപിന്നെ പെണ്ണുങ്ങളുടെ കടമയല്ലേ എന്ന രീതിയിലായിരുന്നത്രെ അമ്മയുടെയും ചെറിയമ്മയുടെയുമൊക്കെ പ്രതികരണം. സൃഷ്ടിയിലെ വ്യത്യാസം എന്നൊക്കെപ്പറഞ്ഞ് ന്യായീകരിക്കാനാണ് അവർ ശ്രമിച്ചത്. സൃഷ്ടിയിലൊന്നും ഒരു വ്യത്യാസവുമില്ല എന്ന വലിയ തിരിച്ചറിവിന്റെ ആദ്യപാഠവും വീട്ടിൽനിന്നു തന്നെയായിരുന്നുവെന്ന് വിനയ ഓർക്കുന്നു. 

‘അടിച്ചേൽപ്പിക്കുന്ന അസമത്വമല്ലാതെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ കായികമായി അന്തരമൊന്നുമില്ല എന്ന് എനിക്ക് ആദ്യം മനസിലാക്കിത്തന്നത് അനുജത്തി ഗീതയാണ്. അവൾ എന്നേക്കാൾ ഒന്നര വയസ്സിനിളപ്പമായിരുന്നു. മൂന്നുവയസ്സുളള ഗീത കുഞ്ഞുടുപ്പുമിട്ടു കുത്തിമറയുന്നു രംഗം എനിക്കിപ്പോഴും ഓർമയുണ്ട്. അപ്പോഴൊക്കെ അമ്മ വന്നു വഴക്കു പറയുന്നതും. ഉയരമുള്ള മരങ്ങളിലേക്ക് വലിഞ്ഞുകയറിപ്പോകുന്നതാണ് ഗീതയെക്കുറിച്ചുള്ള മറ്റൊരു ഓർമ. പ്രായക്കൂടുതലുള്ള എനിക്കോ ആൺകുട്ടിയായ ഷാജുവിനോ ചെന്നെത്താൻ‌ പറ്റാത്ത ഉയരങ്ങളിലേക്ക് ഗീത കയറും. 

സൃഷ്ടിയിൽതന്നെ അസമത്വമുണ്ടെന്ന വാദം പരിഹാസ്യമാണെന്നു പിന്നെ മനസ്സിലാക്കിത്തന്നത് തോട്ടങ്ങളിൽ പണിക്കു വരുന്ന ആദിവാസി സ്ത്രീകളാണ്. ഞങ്ങളുടെ പറമ്പിൽ നിറയെ പ്ലാവുകളുണ്ടായിരുന്നു. ഉയരമുള്ള കൊമ്പുകളിൽ കയറി ചക്കിയിട്ടു കൊണ്ടുപോയവരിൽ ഗർഭിണികളായ ആദിവാസി യുവതികൾ വരെയുണ്ടായിരുന്നു. പലപ്പോഴും അവരുടെ പുരുഷൻമാർ താഴെ നോക്കി നിൽക്കുകയായിരിക്കും. ആദിവാസികൾക്കിടയിലേക്കു നോക്കിയപ്പോൾ ഒരു കാര്യം കൂടി എനിക്കു വ്യക്തമായി. അവരുടെ സമൂഹത്തിൽ അങ്ങനെ സത്രീകൾ കുറച്ചുകൂടി സ്വതന്ത്രരാണ്. 

എൻ.എ.വിനയ
ADVERTISEMENT

ഞങ്ങളുടെ വീട്ടിൽത്തന്നെ താമസിച്ചിരുന്ന ആദിവാസി ദമ്പതികളെയാണ് ഞാൻ നിരീക്ഷിച്ചത്. മൊരവനും മൊരത്തിയും എന്നാണ് അന്ന് അവരെ പറഞ്ഞിരുന്നത്. അവരുടെ വഴക്കും വക്കാണവും സ്നേഹ പ്രകടനവും മദ്യപാനവും ആഘോഷവുമെല്ലാം തുല്യശക്തികൾ തമ്മിലുള്ളതായിരുന്നു. മൊരത്തി ഭക്ഷണം വച്ചാൽ സ്വയം കഴിച്ചതിനു ശേഷമേ ഭർത്താവിനു കൊടുക്കൂ. ഭർത്താവു കഴിച്ചതിനു ശേഷമേ വിരുന്നുകാരുണ്ടെങ്കിൽ അവർക്കുപോലും കൊടുക്കൂ.. ഇവർ എന്റെ മാതാപിതാക്കളേക്കാൾ ഭേദമാണോ എന്ന് ഞാൻ സംശയിച്ചു തുടങ്ങി. 

അച്ഛനടക്കം വീട്ടിലെ മുതിർന്ന ആണുങ്ങൾക്ക് കിട്ടുന്ന അമിത പരിഗണനയുടെ സാംഗത്യവും എളുപ്പം ദഹിക്കുന്നതായിരുന്നില്ല. പതുക്കെയാണെങ്കിലും അതിനെയൊക്കെ ചോദ്യം ചെയ്തു തുടങ്ങി. അതിന് അവർ അർഹരാണോ എന്നു ഞാൻ സംശയിച്ചു തുടങ്ങി. അമ്മ നന്നായി കഷ്ടപ്പെടുന്നു. എന്നിട്ടും അധികാരം മുഴുവൻ അച്ഛന്. ഈ വിവേചനം തോട്ടത്തിലെ പണിയിടങ്ങളിലും കണ്ടു. ചില ജാതിയിൽപ്പെട്ട പണിക്കാർ വന്നാൽ അവരുടെ പ്ലേറ്റുകൾ അമ്മതന്നെ കഴുകണം. ജാതി– ലിംഗ വിവേചനമൊക്കെ കഴുകി വെളുപ്പിച്ചെടുക്കാൻ ഒട്ടേറെ അമ്മമാർ നന്നായി പാടുപെടുന്നുണ്ടെന്നു മനസ്സിലായി. 

വീടിനു പുറത്തെ ലോകത്തേക്കു കടന്നപ്പോൾ വിനയയ്ക്കു മനസിലായി വിശാലമായ പൊതുയിടങ്ങളിൽപ്പോലും ശ്വാസം മുട്ടിക്കുന്ന ലിംഗവിവേചനത്തിന്റെ സങ്കുചിതത്വമുണ്ടെന്ന്. വിദ്യാഭ്യാസ കാലമൊക്കെ ആ ധാരണയെ ഉറപ്പിച്ചു. ‘സ്കൂളിൽ ക്ലാസുകൾ അടിച്ചുവാരേണ്ടത് പെൺകുട്ടികളുടെ ജോലിയാണ്. ബഞ്ചും ഡസ്കും മാറ്റിത്തരുന്നത് ആൺകുട്ടികൾ. എനിക്കതിനോടു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അത്തരം ജോലികളിൽനിന്നു ഞാൻ മനഃപൂർവം ഒഴിവാകാൻ തുടങ്ങി. അടിച്ചുവാരൽ പിന്നെ സ്ത്രീകളുടെ കടമയല്ലേ എന്ന പുരികം ചുളിക്കലുകളെ അവഗണിക്കാനുള്ള ധൈര്യം അക്കാലത്തു തന്നെയുണ്ടായി. 

കോളജിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ നിസ്സാര കാര്യത്തിന് അധ്യാപകൻ ഗെറ്റൗട്ട് അടിച്ചു. പുറത്തുപോകേണ്ട കുറ്റം ചെയ്തു എന്ന ബോധ്യം എനിക്കുണ്ടായിരുന്നില്ല. ഇറങ്ങില്ല എന്നു വാശി പിടിച്ചു. അതോടെ അധ്യാപകൻ ഇറങ്ങിപ്പോയി. തുടർന്ന് എനിക്കു നല്ല ബുദ്ധി ഉപദേശിക്കാൻ വന്നവരിൽ അധികവും അധ്യാപികമാരായിരുന്നു. എന്തുവന്നാലും നമ്മൾ സ്ത്രീകളാണെന്നതു മറക്കരുത് എന്നായിരുന്നു വാദം. ഒരു അധ്യാപകനെ അനുസരിക്കാത്തു തെറ്റാണെന്നതിനേക്കാൾ ഒരു പുരുഷനെ ധിക്കരിച്ചത് ശരിയായില്ല എന്നായിരുന്നു എല്ലാവരുടെയും വാദം. എന്നാൽ, ഞാൻ നിലപാടിൽ ഉറച്ചു നിന്നു’. വീടും വിദ്യാഭ്യാസവും പിന്നിട്ടു പൊതുപ്രവർത്തനം തുടങ്ങിയപ്പോഴോ? പുരോഗമന പ്രസ്ഥാനങ്ങളിൽപ്പോലും അടിയുറച്ചുപോയ വിശ്വാസങ്ങൾ കണ്ട് അമ്പരന്നുവെന്നും വിനയ പറയുന്നു.‌

ADVERTISEMENT

‘ജോലി കിട്ടും മുൻപുള്ള കാലത്ത് കുറച്ചു കാലം സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ടിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഞങ്ങളുടെ മേഖലയിൽ സ്ത്രീകൾക്കിടയിലായിരുന്നു കൂടുതൽ പ്രവർത്തനം. എന്നിട്ടും നേതൃനിരയിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ല. പരിഷത്തിന്റെ കലാജാഥകളിലൊന്നും സ്ത്രീപ്രാതിനിധ്യമുണ്ടായിരുന്നില്ല. ഞാൻ ഇതു ചോദ്യം ചെയ്തു. ആരും വരില്ലെന്നായിരുന്നു അവരുടെ മറുപടി. ഞാനൊന്നു മുന്നിട്ടിറങ്ങിയപ്പോഴേക്കും ഒരു ജാഥയ്ക്കു വേണ്ടതിലധികം സ്ത്രീകളായി. അത്രയുമായപ്പോൾ ആ ജാഥ നടത്താൻ പരിഷത്ത് നേതൃത്വത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മുൻവിധികൾ തിരുത്താൻ ആരെങ്കിലും മുന്നിട്ടിറങ്ങിയല്ലേ പറ്റൂ’. 

 

1992ൽ പിഎസ്‌സി വഴി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ ആദ്യ ബാച്ചിൽ വിനയ പൊലീസായി. അതോടെ പോർമുഖവും അങ്ങോട്ടു മാറ്റി. ആണുങ്ങളിൽ തന്നെ ആണത്തം കൂടുതലുണ്ട് എന്നു കരുതുന്നവർക്കിടയിലും സ്വത്വ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലായിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിൽ വിവിധ ശിക്ഷാ നടപടികൾ കിട്ടിയതിന്റെ കൂട്ടത്തിൽ ഒരു തവണ സർവീസിൽനിന്നു പിരിച്ചുവിടുകയും ചെയ്തു. 

‘പരിശീലനം കഴിഞ്ഞ് ജോലിക്കു കയറിയപ്പോൾത്തന്നെ വിവേചനം വ്യക്തമായിരുന്നു. ആലങ്കാരിക ജോലികളേ ഞങ്ങളെക്കൊണ്ട് ഉദ്ദേശിക്കുന്നൂള്ളൂ എന്നു മനസ്സിലായി. സ്റ്റേഷനിൽ പരാതിയുമായി വന്ന ഒരാളോട് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതെ പൊട്ടിത്തെറിച്ച സഹപ്രവർത്തകർ പോലുമുണ്ട്. സ്റ്റേഷന‍് പാറാവ് അടക്കം ആണുങ്ങൾ ചെയ്യുന്ന എല്ലാ ജോലികളും ഞങ്ങളെയും ഏൽപിക്കണം എന്നു ഞാൻ ശാഠ്യം പിടിച്ചു. സാരിയിൽനിന്നു മാറി പാന്റും ഷർട്ടുമടങ്ങുന്ന യൂണിഫോമിലേക്കു മാറണം എന്നും വാശി പിടിച്ചു’. 

പൊതുസമൂഹം കണ്ടില്ലെന്നു നടിക്കുന്നിടത്തു നോട്ടമെത്തിച്ചും വിവേചനത്തിന്റെ ചരിത്രപരമായ കാരണങ്ങൾ നിരീക്ഷിച്ചുമുള്ള വിനയയുടെ യാത്രയുടെ അടുത്ത പ്രധാനഘട്ടം ഒരു നിയമപ്പോരാട്ടമായിരുന്നു. ലിംഗസമത്വസമരങ്ങളുടെ നാൾവഴിയിൽ പ്രാധാന്യത്തോടെ കുറിച്ചിടേണ്ട ഒരു അധ്യായം. അതിലേക്ക് എത്തപ്പെട്ടത് ഇങ്ങനെയാണ്... 

‘ഇടക്കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ജോലി കഴിഞ്ഞും ധാരാളം സമയം കിട്ടി. താമസം ഹോസ്റ്റലിലായിരുന്നു. കൂടെ താമസിച്ചിരുന്ന ഗവേഷണ വിദ്യാർഥിനികളുടെ പഠനരീതികൾ എന്നെ സ്വാധീനിച്ചു. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം തുടങ്ങിയത് ആ സമയത്താണ്. കുറേ ഡോക്യുമെന്റ്സ് ശേഖരിച്ചു. വസ്ത്രം, നടപ്പ്, എടുപ്പ്, സംസാര ശൈലി, ഹെയർ സ്റ്റൈൽ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകളെ വിദഗ്ധമായി തളച്ചിടുന്നതെങ്ങിനെ എന്നു നിരീക്ഷണങ്ങളിൽ തിരിച്ചറിഞ്ഞു. പുറമേക്കു ഭദ്രം എന്നു തോന്നുമെങ്കിലും ആഴത്തിൽ ആണിയടിച്ചുറപ്പിച്ച വിവേചനം ഒന്നൊന്നായി തെളിഞ്ഞു വന്നു. 

ഉദാഹരണത്തിന് ഷർട്ടിന്റെ കോളർ. ഒറ്റ നോട്ടത്തിൽ അതിലൊരു പ്രത്യേകതയുമില്ലെന്നു തോന്നാം. ഒന്നുകൂടി നോക്കൂ. പുരുഷന്റെ തലയെടുപ്പിനെ താങ്ങിനിർത്താൻ കാലം തയ്പിച്ചുവച്ചതാണെന്നറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കുടുമയും വച്ചു നടന്നിരുന്ന പുരുഷൻ, അതു ഭാരമാണെന്നു കണ്ടപ്പോ ഏതോ കാലത്ത് അത് ഉപേക്ഷിച്ചില്ലേ.. നീളൻ മുടിയുടെ അസൗകര്യം സ്ത്രീക്കു മാത്രം. വിവേചനത്തിന് അടിത്തറയൊരുക്കാൻ ആചാരങ്ങളുടെ കെട്ടുകഥയും. 

സർക്കാർ അപേക്ഷാ ഫോമുകളിലും മറ്റുമുള്ള ലിംഗവിവേചനം അക്കാലത്താണ് ശ്രദ്ധയിൽപ്പെട്ടത്. എല്ലാ ഫോമുകളും അവസാനിക്കുന്നത് ‘അപേക്ഷൻ’ എന്നു മാത്രം. അപേക്ഷകയ്ക്ക് എവിടെയും സ്ഥാനമില്ല. ഇതു ചോദ്യം ചെയ്താണ് കോടതിയിൽ പോയത്. റിട്ട് തയാറാക്കുന്നത് അടക്കമുള്ള എലാ കാര്യങ്ങളും സ്വയം ചെയ്തു. ചില അഭിഭാഷക സുഹൃത്തുക്കൾ ഉപദേശം തന്നിരുന്നു. ആ നിയമപോരാട്ട ത്തിൽ ആദ്യ വിജയം രുചിച്ചു. ഹൈക്കോടതി അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചു’. 

അന്ന് മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ് വിനയയുടെ സമരങ്ങളെക്കുറിച്ച് ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളുകളിൽ ആൺകുട്ടികളുടെ പേരുകൾ വിളിച്ചതിനു ശേഷം പെൺകുട്ടികളുടെ പേര് വിളിക്കുക എന്ന പതിവുരീതി തിരുത്തുന്നതിനും വിനയയുടെ ഇടപെടൽ പ്രേരണയായി. തൃശൂരിൽ വിനയയുടെ നേതൃത്വത്തിൽ ആരംഭിച്ച കായിക വിപ്ലവമായിരുന്നു വനിതകളുടെ വോളിബോൾ ടീമുകൾ. ചുരുങ്ങിയ കാലം കൊണ്ടു വിവിധ കേന്ദ്രങ്ങളിലായി എട്ടു ടീമുകളെ തയാറാക്കി ടൂർണമെന്റും നടത്തി. ഇത് പിന്നീട് തരംഗമായി. ജീവിതത്തിലൊരിക്കലും കളിക്കളത്തിലിറങ്ങി പരിചയമില്ലാത്ത വീട്ടമ്മമാർ പോലും ട്രാക് സ്യൂട്ട് ധരിച്ച് പരിശീലനത്തിനെത്തി. 

‘കാലം അടിച്ചേൽപ്പിച്ച അടിമത്തം സ്ത്രീകളുടെ ശാരീരിക ക്ഷമതയെ ബാധിക്കുന്നുണ്ടെന്ന് ഇടക്കാലത്തെ നിരീക്ഷണങ്ങളിൽനിന്നു മനസ്സിലായിരുന്നു. അതിനൊരു മാറ്റം വരുത്താനാണ് കായികപരിശീലനം എന്ന ആശയം മുന്നോട്ടുവച്ചത്. ഞങ്ങളുടെ വോളിബോൾ ടീമുകൾ വൻ ഹിറ്റായി. പ്രഫഷനൽ താരങ്ങളല്ലാത്ത സ്ത്രീകൾക്ക് കളിക്കളങ്ങൾ അന്യമായിരുന്നു. അതിനൊരു മാറ്റം വരുത്തൻ കഴിഞ്ഞു. ഇപ്പോൾ വിങ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം. 

കായിക മേഖലയിലെ അസമത്വത്തിനെതിരെ ശബ്ദമുയർത്തിയതിന് വകുപ്പു തലത്തിൽ ശിക്ഷാ നടപടി നേരിട്ടയാളാണ് ഞാൻ. കണ്ണൂരിൽ പൊലീസ് മീറ്റ് നടക്കുമ്പോഴായിരുന്നു സംഭവം. സ്ത്രീകൾ മത്സരിച്ചിരുന്നുവെങ്കിലും അവരുടെ പ്രകടനം എവിടെയും രേഖപ്പെടുത്തിരുന്നില്ല. വെറും കെട്ടുകാഴ്ച പോലെ കുറേപ്പേരെക്കൊണ്ട് ഓടിക്കുകയും ചാടിക്കുകയും ചെയ്യുന്നതുപോലെ. മറുവശത്ത് പുരുഷ പൊലീസുകാർ മീറ്റ് റെക്കോർഡ് തകർക്കുന്നതും മറ്റും വലിയ പ്രാധാന്യത്തോടെ സ്വീകരിക്കപ്പെട്ടിരുന്നു. ഇതിലാണ് പ്രതിഷേധിച്ചത്. സർവീസിൽനിന്നു ഡിസ്മിസ് ചെയ്തതതടക്കമുള്ള ശിക്ഷാ നടപടികളുണ്ടായെങ്കിലും ആ വിവേചനം അവിടെ അവസാനിച്ചു എന്നതൊരു നേട്ടം. പിന്നീട് നിയമപ്പോരാട്ടം നടത്തിയാണ് തിരിച്ചു കയറിയത്. 

വാർത്തകളിൽ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന അസമത്വത്തിന്റെ പ്രയോഗങ്ങൾ ഇക്കാലമത്രയും വിനയയുടെ ഫെയ്സ്ബുക് പോസ്റ്റുകളിൽ സ്ഥാനം പിടിച്ചിരുന്നു. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. പിന്നെപ്പിന്നെ അതിന് ലൈക്കുകളും ഷെയറുകളും കൂടുക്കൂടി വന്നു. ഇതിനൊരു മാറ്റം വരുത്താനുള്ള സമയത്തിന് പൊതുബോധം പാകമായി എന്നു തോന്നിയപ്പോൾ സമാന മനസ്കരെ കൂട്ടി പ്രചാരണം തുടങ്ങി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി നടത്തിയ ക്യാംപെയ്ൻ കുറേപ്പേർ ഏറ്റുപിടിച്ചു. മാധ്യമങ്ങളിലെ എഡിറ്റോറിയൽ ചുമതലയുള്ളവരെ നേരിൽക്കണ്ടു. അങ്ങനെ അനിവാര്യമായ മാറ്റം സംഭവിച്ചു; സമയമെടുത്താണെങ്കിലും. 

വാർത്തകളിലെ ഇടപെടലിലും വിനയയ്ക്ക് തന്റേതായ ശൈലിയുണ്ട്. പത്രങ്ങളിലെ ചരമക്കുറിപ്പുകൾ അടക്കമുള്ള വാർത്തകളിൽ ലിംഗസമത്വം ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ‘പത്രങ്ങൾ മനപൂർവം പുരുഷമേധാവിത്തം അടിച്ചേൽപ്പിച്ചു എന്നൊന്നും പരാതിയില്ല. ചില ശീലങ്ങൾ ഉറച്ചുപോയതാണ്. അതൊരു ശീലക്കേടാണെന്നു ഞങ്ങൾ വിളിച്ചു പറഞ്ഞെന്നു മാത്രം. സർക്കാർ സർവീസിൽ ഉയർന്ന റാങ്കിൽനിന്നു റിട്ടയർ ചെയ്ത സ്ത്രീകൾപോലും മരണശേഷം ചരമക്കോളത്തിൽ വരുമ്പോൾ, ഇന്നയാളുടെ ഭാര്യ എന്നു മാത്രം അറിയപ്പെടുന്നതിൽ പൊരുത്തക്കേടില്ലേ? കഷ്ടപ്പെട്ടു പഠിച്ചു പിഎച്ച്ഡി നേടുന്ന പെൺകുട്ടിയുടെ ഫോട്ടോ പത്രത്തിൽ വരുമ്പോഴും കണ്ടിരുന്നു, ഇന്നയാളുടെ ഭാര്യ അല്ലെങ്കിൽ മകൾ എന്ന വിശേഷണം. ഉന്നത ബിരുദങ്ങൾ അടക്കം എന്തു നേട്ടം കരസ്ഥമാക്കുമ്പോഴും അതു പുറത്തേക്കറിയുമ്പോൾ സ്ത്രീയെ താങ്ങിനിർത്താൻ ഒരു പുരുഷനാമം വേണമെന്നുള്ളത് അവഹേളനമല്ലേ? വൈകിയാണെങ്കിലു മാറ്റങ്ങൾ വരുന്നു. സ്വാഗതാർഹമാണ്’– വിനയ പറയുന്നു.

പൊലീസിൽനിന്നു വിരമിച്ച ഭർത്താവ് മോഹൻദാസ് മക്കളായ ആതിര, വിശാൽ എന്നിവരടങ്ങുന്നതാണ് വിനയയുടെ കുടുംബം. ‘എന്റെ പ്രവർത്തനങ്ങളിൽ ഒട്ടും സഹായിക്കാതിരിക്കുക എന്ന വലിയ സഹായമാണ് കുടുംബം എനിക്കുവേണ്ടി ചെയ്തു തരുന്നത്’. പറഞ്ഞതു തെറ്റിപ്പോയോ എന്നു നമ്മൾ സംശയിക്കുമ്പോൾ വിനയ അത് ആവർത്തിക്കുന്നു. താങ്ങും തണലുമില്ലാതെ തലയുയർത്തുന്ന പെൺജീവിത സമരങ്ങൾക്കു മുൻപേ നടന്നയാളുടെ ചരിത്രം ഓർമിക്കുമ്പോൾ അതിലെ ശരി ആവർത്തിച്ചു ബോധ്യപ്പെടുന്നു. 

English Summary: SI N A Vinaya's Fight Against Kerala's Gender Discrimination