‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്’ – നെറ്റി ചുളിച്ച് പലരും പലവട്ടം അനു പ്രശോഭിത എന്ന പതിനെട്ടുകാരിയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ അവരോടൊക്കെ തലയുയർത്തി, നിറഞ്ഞ ചിരിയോടെ ‘അതെ, ഞാൻ അട്ടപ്പാടിക്കാരിയാണ്’ എന്നാണ് അനു മറുപടി നൽകാറുള്ളത്. ഇതേ ആത്മവിശ്വാസത്തോടെയാണ് അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന

‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്’ – നെറ്റി ചുളിച്ച് പലരും പലവട്ടം അനു പ്രശോഭിത എന്ന പതിനെട്ടുകാരിയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ അവരോടൊക്കെ തലയുയർത്തി, നിറഞ്ഞ ചിരിയോടെ ‘അതെ, ഞാൻ അട്ടപ്പാടിക്കാരിയാണ്’ എന്നാണ് അനു മറുപടി നൽകാറുള്ളത്. ഇതേ ആത്മവിശ്വാസത്തോടെയാണ് അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്’ – നെറ്റി ചുളിച്ച് പലരും പലവട്ടം അനു പ്രശോഭിത എന്ന പതിനെട്ടുകാരിയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ അവരോടൊക്കെ തലയുയർത്തി, നിറഞ്ഞ ചിരിയോടെ ‘അതെ, ഞാൻ അട്ടപ്പാടിക്കാരിയാണ്’ എന്നാണ് അനു മറുപടി നൽകാറുള്ളത്. ഇതേ ആത്മവിശ്വാസത്തോടെയാണ് അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്’ – നെറ്റി ചുളിച്ച് പലരും പലവട്ടം അനു പ്രശോഭിത എന്ന പതിനെട്ടുകാരിയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ അവരോടൊക്കെ തലയുയർത്തി, നിറഞ്ഞ ചിരിയോടെ ‘അതെ, ഞാൻ അട്ടപ്പാടിക്കാരിയാണ്’ എന്നാണ് അനു മറുപടി നൽകാറുള്ളത്. ഇതേ ആത്മവിശ്വാസത്തോടെയാണ് അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2021 മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് അനു പ്രശോഭിത ചുവടുവയ്ക്കുന്നതും. 500ൽ അധികം പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവർഗക്കാരി കൂടിയാണ് അനു. പുതുവത്സരത്തോടനുബന്ധിച്ചായിരിക്കും ഫൈനൽ റൗണ്ട് മത്സരം നടക്കുക. കേരളത്തിൽ ആദ്യമായാണു ഗോത്രവർഗത്തിൽ നിന്നുള്ള മത്സരാർഥി സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തെക്കുറിച്ചും തന്റെ സ്വപ്നങ്ങളെക്കുറിച്ചും അനു മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

എങ്ങനെയാണ് ഈ ഫാഷൻ മത്സരത്തിലേക്ക് എത്തുന്നത്?

ADVERTISEMENT

അറോറ ഫിലിം കമ്പനി ഓൺലൈനായി സംഘടിപ്പിച്ച ഒരു ഓൺലൈൻ ക്യാംപ് വഴിയാണ് ഈ മത്സരത്തിലേക്ക് എത്തുന്നത്. ട്രൈബൽ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് ഇത്തരം മത്സരങ്ങൾ പരിചയപ്പെടുത്താനുള്ള ഒരു പ്ലാറ്റ്ഫോം കൂടിയായിട്ടാണ് ക്യാംപ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500ൽ അധികം പേരാണ് ഓഡിഷനിൽ പങ്കെടുത്തത്. അതിൽ വയനാട് നിന്നും മറ്റും ഗോത്രവർഗത്തിൽപെട്ട നിരവധി പെൺകുട്ടികൾ ഉണ്ടായിരുന്നു. അതിലെ പ്രകടനം വിലയിരുത്തിയാണ് ഫൈനൽ റൗണ്ടിലേക്ക് 32പേരെ തിരഞ്ഞെടുത്ത്. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവർഗക്കാരി ഞാൻ മാത്രമാണ്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളും ഞാൻ തന്നെ.

‘ഗ്രോത്രവർഗത്തിൽ നിന്നു’ മിസ് കേരള ഫൈനൽ റൗണ്ടിൽ എത്തിയ കുട്ടി– ഈ ലേബൽ ഇഷ്ടപ്പെടുന്നുണ്ടോ?

ഒരു ഗോത്രവർഗക്കാരിയാണെന്നു പറയാനോ അട്ടപ്പാടിയിൽ നിന്നാണ് വരുന്നതെന്നു പറയാനോ എനിക്ക് ഒരിക്കലും മടിതോന്നിയിട്ടില്ല. മറിച്ച് അതൊരു നേട്ടവും അഭിമാനവുമായാണ് ഞാൻ കാണുന്നത്. അവരെക്കൊണ്ടൊന്നും പറ്റില്ലെന്നു പറയുന്നവരുടെ മുന്നിൽ അതു സാധിച്ചു കാണിക്കുന്നതിലാണ് എനിക്ക് സന്തോഷം. എന്നെപ്പോലെ ഗോത്രവർഗത്തിൽ നിന്നുവരുന്ന കുട്ടികൾക്ക് ഇതൊരു പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നു.

മോഡലിങ് ചെറുപ്പം തൊട്ടേ ഇഷ്ടമായിരുന്നോ?

ADVERTISEMENT

സിനിമയാണ് ചെറുപ്പം തൊട്ടേ സ്വപ്നം കണ്ടത്. അതിന്റെ ഭാഗമായി മോഡലിങ്ങിനോടും താൽപര്യം തോന്നിയിരുന്നു. പഠനത്തേക്കാൾ കലാപരിപാടികളോടാണ് താൽപര്യം. അത്യാവശ്യം പാട്ടും ഡാൻസുമൊക്കെ ചെയ്യും. വരയ്ക്കാനും ഇഷ്ടമാണ്. സിനിമയോടുള്ള താൽപര്യമാണ് മോഡലിങ്ങിലേക്കു തിരിയാനും അതുവഴി മിസ് കേരള മത്സരത്തിൽ പങ്കെടുക്കാനുമൊക്കെ ധൈര്യം തന്നത്. വലുതാകുമ്പോൾ ഒരു ഇംഗ്ലിഷ് ലക്ചറർ ആകണമെന്നാണ് ആഗ്രഹം. മെഡിസിൻ എന്ന സ്വപ്നവും മനസ്സിലുണ്ട്. ഇതിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകണം.

അട്ടപ്പാടിക്കാരി എന്ന യൂട്യൂബ് ചാനലിനെക്കുറിച്ച്?

ഏതാണ്ട് 3 മാസം മുൻപാണ് ‘അട്ടപ്പാടിക്കാരി’ എന്ന ചാനൽ തുടങ്ങുന്നത്. അച്ഛനാണ് അങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പുറത്തെവിടെയെങ്കിലും പോയാൽ ‘അട്ടപ്പാടിയി‍ൽ നിന്നാണോ വരുന്നത്’ എന്ന് ആളുകൾ അതിശയത്തോടെ ചോദിക്കാറുണ്ട്. അട്ടപ്പാടി എന്നാൽ വെള്ളവും വെളിച്ചവും എത്താത്ത നാടാണെന്നു വിചാരിക്കുന്നവർ പോലും ഉണ്ട്. അത്തരക്കാർക്കുവേണ്ടിയാണ് ‘അട്ടപ്പാടിക്കാരി’ എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. എന്റെ നാട്ടിലെ വിശേഷങ്ങൾ പുറംലോകത്തെ അറിയിക്കുക, അതുവഴി ആളുകളുടെ മനസ്സിൽ അട്ടപ്പടിയെക്കുറിച്ച് ഒരു നല്ല ചിത്രം ഉണ്ടാക്കിയെടുക്കുക– അതാണ് എന്റെ ആഗ്രഹം.

ധബാരി കുരുവി എന്ന ചിത്രത്തിൽ അഭിനയിച്ചല്ലോ?

ADVERTISEMENT

ഇരുളി ഭാഷയിൽ പ്രിയനന്ദൻ സാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ധബാരി കുരുവി. അച്ഛൻ പഴനിസ്വാമി ‘അയ്യപ്പനും കോശിയും’ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ഓഡിഷനു വേണ്ടി അച്ഛൻ പ്രിയനന്ദൻ സാറിനെ കാണാൻ പോയിരുന്നു. അന്ന് എന്റെ യൂട്യൂബ് ചാനൽ സാറിനെ കാണിച്ചു. അങ്ങനെയാണ് ധബാരി കുരുവിയുടെ ഓഡിഷന് എന്നെ വിളിക്കുന്നത്. അങ്ങനെ ആ സിനിമയിലേക്കെത്തി. ജനുവരിയിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

കുടുംബം കട്ട സപ്പോർട്ടാണോ?

അത് പിന്നെ പറയാനുണ്ടോ. അച്ഛനും അമ്മയും തന്ന പിന്തുണയാണ് എന്നെ ഇവിടെവരെ എത്തിച്ചത്. അച്ഛൻ പഴനിസ്വാമി മണ്ണാർക്കാട് വനം വകുപ്പിൽ ജീവനക്കാരനാണ്. അച്ഛൻ പണ്ടുതൊട്ടേ നാടകരംഗത്തും സിനിമാരംഗത്തുമുണ്ട്. എന്റെ കലാവാസന തിരിച്ചറിഞ്ഞതും ഏറ്റവും കൂടുതൽ പ്രോത്സാഹനം തന്നതും അച്ഛനാണ്. അമ്മ ബി. ശോഭ എസ്ടി പ്രമോട്ടറാണ്. അനിയൻ ആദിത്യൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഇവർ മൂന്നുപേരുമാണ് എന്റെ ശക്തി. ഇപ്പോൾ പാലക്കാട് മോയിൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഞാൻ. മത്സരം കഴിഞ്ഞാൽ പിന്നെ മുഴുവൻ ശ്രദ്ധയും പഠനത്തിലായിരിക്കും. ബാക്കിയെല്ലാം പ്ലസ് ടു കഴിഞ്ഞതിനു ശേഷം– അനു പറഞ്ഞു നിർത്തി.

പാലക്കാട് ഗവ. മോയൻ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ് അനു പ്രശോഭിനി. സ്കൂൾ തലത്തിൽ കലാമത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. മണ്ണാർക്കാട് വനം ഡിവിഷനിൽ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമായ എസ്.പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി.ശോഭയുടെയും മകളാണ്. സഹോദരൻ ആദിത്യൻ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി. പാലക്കാട് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അനു പ്രശോഭിനി അവസാന റൗണ്ടിലേക്കുള്ള തിരക്കിട്ട തയാറെടുപ്പിലാണ്. വ്യത്യസ്ത ഫാഷൻ വേഷങ്ങൾ അണിയാനും വിവിധയിനം ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കാനും ക്യാറ്റ് വാക്ക് നടത്താനുമൊക്കെ ഓൺലൈനായും അല്ലാതെയും പരിശീലനമുണ്ട്.

English Summary: Tribal Girl Anu Prashobhini from Palakkad Attappadi to Contest in Miss Kerala