ആണായാലും പെണ്ണായാലും ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞല്ലേ?. ഒരു ദിവസം ജയ്സൺ ഞങ്ങളോട് പറഞ്ഞു അവൻ ആണല്ല പെണ്ണാണെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ അവൻ തന്നെ എല്ലാം പറഞ്ഞു തന്നു. ഞങ്ങളുടെ കുഞ്ഞല്ലേ അവൻ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ എന്നു...mm premium, manorama news,manorama online, viral news,viral post, breaking news, latest news, malayalam news, transwomen, transgender

ആണായാലും പെണ്ണായാലും ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞല്ലേ?. ഒരു ദിവസം ജയ്സൺ ഞങ്ങളോട് പറഞ്ഞു അവൻ ആണല്ല പെണ്ണാണെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ അവൻ തന്നെ എല്ലാം പറഞ്ഞു തന്നു. ഞങ്ങളുടെ കുഞ്ഞല്ലേ അവൻ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ എന്നു...mm premium, manorama news,manorama online, viral news,viral post, breaking news, latest news, malayalam news, transwomen, transgender

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണായാലും പെണ്ണായാലും ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞല്ലേ?. ഒരു ദിവസം ജയ്സൺ ഞങ്ങളോട് പറഞ്ഞു അവൻ ആണല്ല പെണ്ണാണെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ അവൻ തന്നെ എല്ലാം പറഞ്ഞു തന്നു. ഞങ്ങളുടെ കുഞ്ഞല്ലേ അവൻ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ എന്നു...mm premium, manorama news,manorama online, viral news,viral post, breaking news, latest news, malayalam news, transwomen, transgender

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ട്രാൻസ് വുമൺ ലയ മരിയ ജയ്‌സൺ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

ആണായാലും പെണ്ണായാലും ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞല്ലേ?. ഒരു ദിവസം ജയ്സൺ ഞങ്ങളോട് പറഞ്ഞു അവൻ ആണല്ല പെണ്ണാണെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ അവൻ തന്നെ എല്ലാം പറഞ്ഞു തന്നു. ഞങ്ങളുടെ കുഞ്ഞല്ലേ അവൻ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ എന്നു കരുതി. തെരുവിലേക്ക് വലിച്ചെറിയാൻ ഞങ്ങൾക്ക് ആവില്ലായിരുന്നു. ഇന്ന് ഞങ്ങളുടെ പൊന്നോമന ലയ മോളാണ്. നാട്ടുകാർ ആദ്യമൊക്കെ പലതും പറഞ്ഞു. എല്ലാം ഉള്ളിലൊതുക്കി. ഞങ്ങളുടെ കുഞ്ഞിന്റെ സന്തോഷമാണ് ഞങ്ങളുടേയും സന്തോഷം. ട്രാൻസ് വുമൺ ലയ മരിയ ജയ്സന്റെ കൈകളിൽ മുറുകെ പിടിച്ച് അമ്മ മറിയാമ്മ പറഞ്ഞു. മകന്‍ മകളായി മാറിയപ്പോൾ അച്ഛൻ ഷാജന് മകളോടുള്ള സ്നേഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.  മകൾക്കുള്ള സ്നേഹ വാത്സല്യങ്ങൾ ആവോളം നൽകി അച്ഛൻ ഷാജനും മകളുടെ യാത്രയിൽ പിന്തുണയായി ഒപ്പമുണ്ട്. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ട്രാൻസ് വുമൺ ലയ മരിയ ജയ്സൺ പിന്നിട്ട ജീവിത വഴികൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ADVERTISEMENT

∙രാഷ്ട്രീയത്തിലേക്കു വന്നത്?

2019 ലാണ് പാർട്ടിയിൽ അംഗത്വം എടുക്കുന്നത്. താഴേത്തട്ടു മുതൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ഡിവൈഎഫ്ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ട്രാൻസ് ആണെന്ന വേർതിരിവുകൾ ഒന്നും തന്നെ പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടില്ല. പാർട്ടിയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കും. ട്രാൻസ് വ്യക്തികളുടെ പുരോഗമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.

∙പലർക്കും സ്വത്വം വെളിപ്പെടുത്തുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ടിവരും എന്താണ് സമൂഹത്തോട് പറയാനുള്ളത്?

13–ാം വയസ്സിൽ ആണ് ഞാൻ എന്റെ സ്വത്വം തിരിച്ചറിയുന്നത്. ആൺകുട്ടികളോട് പ്രണയവും ആരാധനയും തോന്നി തുടങ്ങി. എന്റെ ചിന്തകൾ പെൺകുട്ടിയുടേതാണെന്നു തിരിച്ചറിഞ്ഞു. അപ്പോഴും എന്റെ അവസ്ഥ എന്താണന്നോ എന്താണ് എനിക്ക് സംഭവിക്കുന്നതെന്നോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഉയർന്ന ക്ലാസിൽ എത്തുന്നതിനൊപ്പം എന്റെ സ്ത്രീത്വവും പുറത്തേക്ക് വന്നുകൊണ്ടിരുന്നു. 2014ലെ സുപ്രീംകോടതി വിധിയും തുടർന്ന് സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയപ്പോഴും ആണ് മാധ്യമങ്ങളിലൂടെയും മറ്റും ട്രാൻസ് വ്യക്തികളെക്കുറിച്ച് കൂടുതൽ അറിയുന്നത്. എന്റെ അവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണ എനിക്കുണ്ടായതും ഈ കാലഘട്ടത്തിലാണ്. 2016ൽ ആണ് വീട്ടുകാരോടും സമൂഹത്തോടും എന്റെ സ്വത്വം വെളിപ്പെടുത്തിയത്. ആ കാലങ്ങളിൽ സമൂഹം ട്രാൻസ് വ്യക്തികളെ അംഗീകരിക്കാൻ ഇന്നത്തെ പോലെ തുടങ്ങിയിട്ടില്ലായിരുന്നു. എന്റെ കുടുംബമാണ് എന്റെ വിജയം. വലിയ വിദ്യാഭ്യാസമോ പുരോഗമന ചിന്താഗതിയോ ഉള്ളവരല്ല രക്ഷിതാക്കൾ. എന്നാൽ അത് ഉൾക്കൊള്ളാൻ അവർക്കു കഴിഞ്ഞു എന്നതാണ് ഭാഗ്യം. സ്വത്വം വെളിപ്പെടുത്തിയപ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവരാണ് പല ട്രാൻസ് വ്യക്തികളും. കുട്ടി ആണായി ജീവിച്ചാലും പെണ്ണായി ജീവിച്ചാലും തങ്ങളുടെ കുഞ്ഞാണ് എന്ന് ഉൾക്കൊണ്ട് അവരെ അംഗീകരിക്കാൻ രക്ഷിതാക്കൾ തയാറാകണം. സ്വന്തം വീട്ടിൽ നിന്ന് കിട്ടുന്ന സുരക്ഷിതത്വം മറ്റ് എവിടെ നിന്നും കിട്ടില്ല. ഇതു പോലെ എല്ലാ രക്ഷിതാക്കളും ചേർത്തു പിടിച്ചാൽ ട്രാൻസ് വ്യക്തികൾക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വരില്ല. പട്ടിണി കിടക്കേണ്ടി വരില്ല. ലൈംഗിക തൊഴിലുകളിലേക്ക് അവർ പോകില്ല. അന്തസോടെ കുടുംബത്തിനൊപ്പം ജീവിച്ച് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും.

മാതാപിതാക്കൾക്കൊപ്പം ലയ
ADVERTISEMENT

∙ പുരുഷനായും സ്ത്രീയായും ഒരേ ജീവിതത്തിൽ ജീവിക്കാൻ കഴിഞ്ഞല്ലോ. സ്ത്രീയായ ശേഷം എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ?

സ്ത്രീകളെ കണ്ടാൽ ഏത് പൊതു സ്ഥലത്തും ലൈംഗിക അതിക്രമം നടത്താം എന്ന് ചിന്തിക്കുന്ന ചില ഞരമ്പു രോഗികൾ സമൂഹത്തിലുണ്ട്. ബസിലാണ് ഇത്തരക്കാരുടെ ശല്യം ഏറ്റവും കൂടുതൽ സ്ത്രീകൾ അനുഭവിക്കുന്നത്. ആൺകുട്ടിയായി ജീവിച്ച കാലത്ത് ശരീര ഭാഷയും പെരുമാറ്റവും കാരണം ചിലർ കളിയാക്കിയിരുന്നു. എന്നാൽ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയപ്പോഴാണ് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇത്രയധികം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് മനസ്സിലായത്. സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവർക്ക് കഴിയുന്നില്ല. ലൈംഗിക ചുവയുള്ള കമന്റുകളും നോട്ടങ്ങളും അവർ ഓരോ നിമിഷവും ഭയപ്പെടുന്നുണ്ട്. പലരും തിരിച്ച് നിന്ന് പ്രതികരിക്കാൻ പോലും ധൈര്യം കാണിക്കാറില്ല.

സ്ത്രീയായ ശേഷം യാത്രയ്ക്കിടയിലും മറ്റും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും ഞാൻ ട്രാൻസ് ആണെന്ന് തിരിച്ചറിഞ്ഞിട്ട് ഉണ്ടായതല്ല. ഒരിക്കൽ ബസിൽ യാത്ര ചെയ്തപ്പോൾ ഒരാൾ ലൈംഗിക അതിക്രമം നടത്തി. ഉടൻ തന്നെ പ്രതികരിച്ചു. ബസ് നിർത്തി ഇയാളെ പൊലീസിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഇയാൾ കുതറി ഓടിക്കളഞ്ഞു. തിരക്കുള്ള ബസുകളിൽ ഇത്തരം ലൈംഗിക അതിക്രമങ്ങൾ സ്ഥിരമായി നടക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ആളുകൾ എന്തു കരുതും എന്നോർത്ത് സ്ത്രീകൾ പ്രതികരിക്കാൻ മടിക്കും. പ്രതികരണം ഉണ്ടായില്ലെങ്കിൽ ഇത്തരം ഞരമ്പു രോഗികളുടെ എണ്ണം സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കും.

∙ ട്രാൻസ്ജെൻഡർ പോളിസി സംസ്ഥാനം നടപ്പിലാക്കിയെങ്കിലും ഇന്നും ക്വിയർ വിഭാഗം നേരിടുന്ന അതിക്രമങ്ങൾക്ക് കുറവ് വന്നിട്ടില്ലലോ?

ADVERTISEMENT

ക്വിയർ വ്യക്തികളെ എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല എന്ന ധാരണ കൊണ്ടാവും അതിക്രമങ്ങൾ വർധിക്കുന്നത്. നിയമം ഉണ്ടെങ്കിലും പലപ്പോഴും അത് നടപ്പിലാക്കുന്നില്ല. ക്വിയർ വ്യക്തികൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ആദ്യം ഓടി ചെല്ലുന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. എന്നാൽ അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്. ട്രാൻസ് വ്യക്തികളെക്കുറിച്ച് പൊലീസിലുള്ള പലർക്കും കൃത്യമായ ധാരണയില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. പൊലീസിലേക്ക് ട്രാൻസ് വ്യക്തികളെ കേരള സർക്കാർ ഉടൻ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ് വ്യക്തികൾക്ക് നീതി ലഭിക്കുന്നതിന് അവരുടെ പ്രാതിനിധ്യം സേനകളിൽ ഉണ്ടാവണം.

∙രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അർഹമായ പ്രാതിനിധ്യം ക്വിയർ വിഭാഗത്തിന് കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ?

രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ പുരുഷ കേന്ദ്രീകൃതമായിട്ടാണ് പ്രവർത്തിക്കുന്നത്. സംവരണം വന്നതോടെയാണ് കുറച്ചെങ്കിലും പ്രാതിനിധ്യം സ്ത്രീകൾക്ക് രാഷ്ട്രീയ പാർട്ടികളിൽ ലഭിച്ചത്. എങ്കിലും ഉന്നത ശ്രേണിയിലേക്ക് അവർ വരുന്നില്ല. സ്ത്രീകൾ ആണെങ്കിലും ട്രാൻസ് വ്യക്തികളാണെങ്കിലും അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയാണ്  നേടിയെടുക്കുന്നത്. സ്ത്രീകൾക്കും ക്വിയർ വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികളിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാവണം. മാറ്റങ്ങൾ പലയിടത്തും കണ്ടു തുടങ്ങിയിട്ടുണ്ടല്ലോ. കാലം മാറുന്നതിനൊപ്പം മാറ്റങ്ങൾ രാഷ്ട്രീയ പാർട്ടികളിലും സമൂഹത്തിലും ഉണ്ടാവും.

∙ക്വിയർ വ്യക്തികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്താണ്?

തൊഴിലില്ലായ്മയാണ് പ്രധാന ബുദ്ധിമുട്ട്. സർക്കാർ സർവീസിൽ ക്വിയർ വ്യക്തികൾക്ക് സംവരണം ഉണ്ടാവണം. സംസ്ഥാനത്ത് ട്രാൻസ് ജെൻഡർ സർവേ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംവരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഡ്ജുകളിലും വാടക വീടുകളിലുമാണ് ട്രാൻസ് അംഗങ്ങൾ ജീവിക്കുന്നത്. ഇവർക്ക് സ്വന്തമായി ഒരു വീട് ആവശ്യമാണ്. സർക്കാർ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണം. ലിംഗമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ നടക്കുന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഈ മേഖലയിൽ നടന്നിട്ടുണ്ട്. അനന്യ ജീവനൊടുക്കേണ്ടി വന്നത് നമ്മൾ കണ്ടതല്ലേ? സർക്കാർ ശസ്ത്രക്രിയക്കുള്ള പണം നൽകുന്നത് ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ്. സർക്കാർ മെഡിക്കൽ കോളജുകളിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ ആരംഭിക്കണം. ഇന്നും സമൂഹം ജൻഡറിനെ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. പാഠ്യപദ്ധതിയിൽ ജൻഡർ വിഷയമാകണം.

എന്താണ് സ്വപ്നം?

സർക്കാർ ജോലി  നേടുക എന്നതാണ് ആഗ്രഹം. കേരള  സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിൽ ഇക്കണോമിക് എംപവർമെന്റ് ഹബ് ഫോർ ട്രാൻസ്ജെൻഡർ പീപ്പിൾ എന്ന പ്രോജക്ടിന്റെ ഭാഗമാണ് ഇപ്പോൾ. സ്ഥിരമായി സർക്കാർ ജോലി നേടുക എന്നതാണ് ലക്ഷ്യം. ഒപ്പം മോഡലിങ്ങും അഭിനയവും നന്നായി കൊണ്ടു പോകണം. അഖണ്ഡധ്വനി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അന്തരം, കൊല്ലവർഷം 1975 എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫാഷൻ ഷോകളിൽ പങ്കെടുക്കാറുണ്ട്. ഇതെല്ലാം ഒപ്പം കൊണ്ടുപോകണം. ക്വിയർ വ്യക്തികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കണം. ലയ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു നിർത്തി. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ലയയ്ക്ക് പിന്തുണയുമായി രക്ഷിതാക്കളും കൂടെയുണ്ട്.

English Summary: Life Story Of Trans Woman Laya