ജീവിതത്തിന്റെ ഇരുണ്ടകോണുകളെ മനക്കരുത്തിന്റെ ബലത്തിലും ഉള്ളിലുള്ള നൃത്തത്തിന്റെ കൈപിടിച്ചും ജീവിതം പടുത്തിയർത്തിയവൾ...ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിതത്തിലെ ഒരു കനൽ കാലം അനുഭവിച്ചു തീർന്നവൾ... ഒടുവിൽ സ്വന്തം സ്വത്വം തിരഞ്ഞു, അതിലേക്കു ചേക്കേറി ജീവിതത്തിനു നിറം പകർന്നവൾ...വിശേഷണങ്ങൾ ഒരുപാട്

ജീവിതത്തിന്റെ ഇരുണ്ടകോണുകളെ മനക്കരുത്തിന്റെ ബലത്തിലും ഉള്ളിലുള്ള നൃത്തത്തിന്റെ കൈപിടിച്ചും ജീവിതം പടുത്തിയർത്തിയവൾ...ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിതത്തിലെ ഒരു കനൽ കാലം അനുഭവിച്ചു തീർന്നവൾ... ഒടുവിൽ സ്വന്തം സ്വത്വം തിരഞ്ഞു, അതിലേക്കു ചേക്കേറി ജീവിതത്തിനു നിറം പകർന്നവൾ...വിശേഷണങ്ങൾ ഒരുപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ ഇരുണ്ടകോണുകളെ മനക്കരുത്തിന്റെ ബലത്തിലും ഉള്ളിലുള്ള നൃത്തത്തിന്റെ കൈപിടിച്ചും ജീവിതം പടുത്തിയർത്തിയവൾ...ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിതത്തിലെ ഒരു കനൽ കാലം അനുഭവിച്ചു തീർന്നവൾ... ഒടുവിൽ സ്വന്തം സ്വത്വം തിരഞ്ഞു, അതിലേക്കു ചേക്കേറി ജീവിതത്തിനു നിറം പകർന്നവൾ...വിശേഷണങ്ങൾ ഒരുപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിന്റെ ഇരുണ്ടകോണുകളെ മനക്കരുത്തിന്റെ ബലത്തിലും ഉള്ളിലുള്ള നൃത്തത്തിന്റെ കൈപിടിച്ചും ജീവിതം പടുത്തിയർത്തിയവൾ...ആണുടലിൽ പെണ്ണിന്റെ മനസ്സുമായി ജീവിതത്തിലെ ഒരു കനൽ കാലം അനുഭവിച്ചു തീർന്നവൾ... ഒടുവിൽ സ്വന്തം സ്വത്വം തിരഞ്ഞു, അതിലേക്കു ചേക്കേറി ജീവിതത്തിനു നിറം പകർന്നവൾ...വിശേഷണങ്ങൾ ഒരുപാട് ചേർത്തു വെക്കാം തൻവി എന്ന ഈ പ്രതിഭയ്ക്കൊപ്പം. ഒരു വർഷം മുൻപ് തൃപ്പുണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ പ്രവേശനം നേടുന്ന ആദ്യത്തെ ട്രാൻസ് വിദ്യാർത്ഥികളിൽ ഒരാളായി തൻവി വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ ഇന്ന്, ഇക്കഴിഞ്ഞ എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാലിനങ്ങളിൽ  മത്സരിച്ചു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി ഏർപ്പെടുത്തിയ പ്രതിഭാ തിലക് പുരസ്‌കാരം നേടിയെടുത്താണ് തൻവി വാർത്താതാരമായി മാറിയിരിക്കുന്നത്. ഒരുപക്ഷെ ആ ഒരു അംഗീകാരം ലഭിക്കുന്ന ആദ്യ ട്രാൻസ് വനിതയും തൻവിയാണ്. നിറംകെട്ട തന്റെ ഭൂതകാലത്തേയും അതിനെ പൊരുതി കടന്ന നാളുകളെയും ഓർത്തെടുത്തുകൊണ്ടു തൻവി മനോരമ ഓൺലൈനിനോട് മനസ്സ് തുറന്നപ്പോൾ...

എനിക്ക് പെണ്ണാകണം എന്ന് പറഞ്ഞപ്പോൾ...

ADVERTISEMENT

2015ലാണ് ഞാൻ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്. ഒരുപാട് പ്രശ്നങ്ങളെ ആ സമയത്ത് ഞാൻ അഭിമുഖീകരിച്ചിരുന്നു. വീട്ടുകാരോട് എന്ത് പറയും, എങ്ങിനെ അവർക്ക് മുൻപിൽ എന്റെ ഈ ആവശ്യം അവതരിപ്പിക്കും എന്നോർത്തു ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഒടുവിൽ ഞാൻ ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു.അംഗീകരിക്കാനും. എന്താണ്, ആരാണ് ട്രാൻസ്‌ജെൻഡർ എന്നു പോലും അന്നവർക്കറിവില്ലായിരുന്നു. മാത്രവുമല്ല, അന്നു എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നുമില്ല. എന്റെ ഈ ഐഡന്റിറ്റി ചേച്ചിയുടെ കല്യാണത്തെ ബാധിക്കുമോ എന്ന പേടിയും അവർക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അവരെന്നെ എതിർത്തിരുന്നത്. ഞാൻ ഡിഗ്രി മൂന്നാം വർഷം ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഡിഗ്രി പൂർത്തിയാക്കണം എന്നുള്ളതുകൊണ്ടു മാത്രം ഞാനും എന്റെ സ്വത്വത്തെ മറച്ചു പിടിച്ചു നിന്നു. പിന്നീട് ആണുടലിൽ തുടരാനാവില്ല എന്ന് ബോധ്യമായപ്പോൾ ഞാൻ വീടു വിട്ടിറങ്ങി. ആ സമയത്ത് ഒരു വരുമാനം എന്ന രീതിയിൽ കൊച്ചി മെട്രോയിലെ ജോലി സഹായകമായിരുന്നു. ഒരു വർഷത്തിനോടടുത്ത് ഞാൻ കൊച്ചി മെട്രോയിൽ ജോലി ചെയ്തു. അതിനിടയിലും അമ്മയായിരുന്നു എന്റെ ഏക ആശ്വാസം. അമ്മ എപ്പോളും എന്നെ വിളിക്കുമായിരുന്നു. തിരിച്ചു വരാൻ പറഞ്ഞു കരഞ്ഞുകൊണ്ടുള്ള ഫോൺ വിളികളായിരുന്നു അതിൽ കൂടുതലും. അതേസമയം അച്ഛൻ എന്നെ അംഗീകരിക്കാൻ അല്പം കൂടി സമയമെടുത്തു. ഒടുവിൽ എന്റെ ചേച്ചിയുടെ കല്യാണം വരെ എങ്ങനെയും പിടിച്ചു നിൽക്കാൻ വീട്ടിൽ നിന്നും അച്ഛനും അമ്മയും എന്നോടു പറഞ്ഞു. അങ്ങിനെ ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ എന്റെ കുടുംബം എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എന്റെ സ്വന്തം വീട്ടിൽ എന്റെ സ്വന്തം ഐഡന്റിറ്റിയിൽ നിൽക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

സാരി ചുറ്റിയും പൊട്ടുകുത്തിയും നടന്ന ബാല്യം

വളരെ ചെറുപ്പം മുതലേ എന്നിലെ പെൺകുട്ടി പലപ്പോളായി പുറത്തു വന്നിരുന്നു. സാരി ചുറ്റാനും പൊട്ടു കുത്തി ചേച്ചിമാരുടെ കൂടെ ഡാൻസ് ചെയ്യാനും എനിക്കൊത്തിരി ഇഷ്ട്ടമായിരുന്നു. പലപ്പോളും അതിനെനിക്ക് ഒത്തിരി വഴക്കും കിട്ടിയിട്ടുണ്ട്. ഒരിക്കൽ പെണ്ണായി ഒരുക്കി എന്നെ ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറ്റി. അന്നെനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. പക്ഷെ എനിക്ക് ചുറ്റുമുള്ളവർ എന്നെ കളിയാക്കികൊണ്ടേ ഇരുന്നു. അങ്ങിനെയിരിക്കെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ സമയത്ത്, എന്റെ രണ്ടു സുഹൃത്തുക്കൾ എന്നിലെ സ്ത്രൈണത ഇല്ലാതാക്കാൻ എന്നെ നിർബന്ധിച്ചു ജിമ്മിൽ കൊണ്ടു പോയി. പക്ഷെ എത്ര ശ്രമിച്ചിട്ടും ഞാൻ ആൺകുട്ടികളെ പോലെയാകുന്നില്ല. ഒടുവിൽ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. ഒരുപക്ഷെ അവർക്കെന്നെ കൂടെ കൊണ്ടുനടക്കാൻ നാണക്കേട് തോന്നികാണണം. അതുകൊണ്ടാവണം അവർ ഈ അറ്റകൈ പ്രയോഗം നടത്തിയത്.

വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചതിനു ശേഷം അവർക്കത് എങ്ങിനെ അംഗീകരിക്കണം എന്നറിയില്ലായിരുന്നു എന്നു പറ​ഞ്ഞല്ലോ. എന്റെ ആവശ്യം കേട്ട ഉടനെ അവരെന്നെ എറണാകുളത്തു സിറ്റി ഹോസ്പിറ്റലിലെ  സൈക്കോളജിസ്റ്റിനെ കൊണ്ടുപോയി കാണിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. അദ്ദേഹം എന്നെ പൂർണമായും കേട്ട ശേഷം അമ്മയെയും അച്ഛനെയും വിളിച്ചു ഇത് മരുന്ന് കൊടുത്തു മാറ്റാൻ പറ്റുന്ന അസുഖമല്ല എന്ന് പറഞ്ഞു തിരുത്തി. ഇതൊരു അസുഖമല്ല എന്ന് ഡോക്ടറിൽ നിന്നു കേട്ടപ്പോളാണ് അല്പമെങ്കിലും വ്യത്യാസം വീട്ടിലുണ്ടായത്.

ADVERTISEMENT

കലാക്ഷേത്രയെന്ന മോഹം ഇന്ന് അകലെയാണ്

2008 മുതൽ ഞാൻ സ്കൂൾ തലത്തിൽ നൃത്ത ഇനങ്ങളിൽ മത്സരിക്കുമായിരുന്നു. 2010 മുതൽ 2013 വരെ സ്റ്റേറ്റ് തലം വരെയും മത്സരിച്ചിരുന്നു. ആ സമയങ്ങളിളെല്ലാം ഞാൻ ഡാൻസ് പഠിക്കുന്നുണ്ടെങ്കിലും അതിനെ ഗൗരവമായി കണ്ടിരുന്നില്ല. ആ കാലയളവിൽ തന്നെ പെരുവയിൽ ശിവരഞ്ജിനി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന സ്ഥാപനത്തിൽ  ഡാൻസ് ക്ലാസും നടത്തുന്നുണ്ടായിരുന്നു. ഡിഗ്രി ആദ്യ വർഷം ഞാൻ എം ജി യൂണിവേഴ്സിറ്റിയിൽ കേരള നടനത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ഒരുപാട് പ്രോഗ്രാമുകൾ ചെയ്തു. പക്ഷെ അന്നെല്ലാം ഞാൻ തൻവിയായി മാറിയിരുന്നില്ല. എന്നാൽ എന്റെ പെർഫോമൻസിനു നല്ല പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ നൃത്തത്തെ ഞാൻ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങിനെയാണ് ഞാൻ എന്റെ അധ്യാപകരായ ഭദ്ര - അമൽ ദമ്പതികളോട് എനിക്ക് ഡാൻസ് കോഴ്സ് എടുത്ത് പഠിക്കണം എന്ന ആഗ്രഹം അറിയിച്ചത്. അവരാണ് എന്നോട് ആർ എൽ വി എന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങിനെ ഞാൻ ആർ എൽ വിയിലേ ആദ്യ ട്രാൻസ് വിദ്യാർത്ഥികളിൽ ഒരാളായി മാറി. ഇപ്പോൾ ബി എ ഭരതനാട്യം ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഞാൻ. ചെന്നൈ കലാക്ഷേത്രയിൽ പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ പ്രായപരിധി അവിടെ വില്ലാനായി. എന്നാൽ ഭരതനാട്യത്തിൽ ഡോക്ടറേറ്റ് നേടുക എന്നതാണ് എന്റെ ലക്ഷ്യം.

വാടകക്ക് വീടുമില്ല, പോലീസുകാരുടെ വക സമാധാനവുമില്ല

വീടുവിട്ടിറങ്ങിയ സമയത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം വാടകക്ക് ഒരു വീട് കിട്ടാതിരുന്നതായിരുന്നു. ട്രാൻസ്‌ജെൻഡറാണ് എന്ന് പറഞ്ഞാൽ, ഉടനടി വാടക ഇരട്ടിയാകും. എന്റെ സുഹൃത്ത് വിളിച്ചു ചോദിച്ചപ്പോൾ അയ്യായിരം രൂപ വാടക പറഞ്ഞ ഒരു വീടിനു, ഞാൻ വിളിച്ചപ്പോൾ പതിനായിരം രൂപയായി വാടക. പ്രശ്നം എന്റെ ജെൻഡർ ആയിരുന്നു. ഇപ്പോളാണെങ്കിലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല. ഇന്നും ട്രാൻസ്ജെന്റെഴ്സ് ബുദ്ധിമുട്ടനുഭവിക്കുന്നത് ഈ ഒരു കാര്യത്തിലാണ്.

ADVERTISEMENT

ഇതിനു പുറമെ, ഒരിക്കൽ ഞാൻ മെട്രോയിൽ ജോലി ചെയ്തിരുന്ന സമയത്ത്, എന്റെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു ട്രാൻസ് യുവതിയുടെ ബാഗ് തട്ടിപറിച്ചു ഒരു യുവാവ് കടന്നു കളഞ്ഞു. ഞങ്ങൾ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ആ യുവാവിനെ പിടിച്ചു. എന്നാൽ പിന്നീട് സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഞങ്ങൾ ആറോളം വരുന്ന ട്രാൻസ് യുവതികളെ ഇവർ പോലീസ് വാനിൽ കയറ്റി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. എന്നിട്ടു ഞങ്ങളുടെ കൈയിൽ നിന്നും പൈസ വാങ്ങി വെച്ച ശേഷം, ഞങ്ങൾ ആ യുവാവിനെ തട്ടിപ്പറിച്ചു എന്നാക്കി തീർത്തു.  അന്ന് ഞങ്ങൾ പോലീസുകാരോട് സംസാരിക്കുന്ന വിഡിയോയും പോലീസുകാർ ഞങ്ങളിൽ ഒരാളെ ഉന്തിയിടുന്ന വിഡിയോയുമെല്ലാം  ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ഞങ്ങൾളല്ല കുറ്റക്കാർ എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പോലീസുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇത്തരത്തിൽ ഒരുപാട് കള്ളക്കേസുകൾ ആ ഒരു സമയത്ത് ഞങ്ങൾക്കെതിരെ കേരള പോലീസ് കെട്ടിച്ചമച്ചിരുന്നു. ഞങ്ങളെ എറണാകുളത്ത് നിന്നു തുരത്തും എന്ന് പോലും പറഞ്ഞവരുണ്ടായിരുന്നു. അതിനുവേണ്ടി ശ്രമിച്ചിരുന്ന ഓഫീസർമാർ പോലും ആ സമയത്തുണ്ടായിരുന്നു. അന്നുണ്ടായിരുന്ന ഒരു സി ഐ, നിങ്ങളെയൊന്നും എറണാകുളത്ത് വെച്ചേക്കില്ല..നിന്നെയൊക്കെ ഇവിടെ നിന്നും ഓടിക്കും എന്ന് ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. ആ സമയത്തു തന്നെ യൂബർ ഡ്രൈവറേ ട്രാൻസ്ജെന്റെഴ്സ് ആക്രമിച്ചെന്നു പറഞ്ഞ കേസും ഇത്തരത്തിൽ കെട്ടിച്ചമച്ചതാണ്. കുറ്റം ചെയ്യാത്ത കുട്ടികളാണ് ആ കേസിൽ ജയിലിൽ പോകേണ്ടി വന്നത്. അങ്ങിനെ നിരവധി കേസുകൾ. ഞങ്ങളെ ഏറ്റവും കൂടുതൽ തകർക്കാനും തളർത്താനും ശ്രമിച്ചിട്ടുള്ളത് പോലീസ് സേനയിലുള്ളവർ തന്നെയാണ്. വളരെ ചുരുക്കം ആളുകൾ മാത്രമേ അക്കൂട്ടത്തിൽ നല്ലവരായുള്ളു.  ബാക്കി എല്ലാവരും പകൽമാന്യന്മാരാണ്. രാത്രി ഒരു സ്വഭാവവും പകൽ അതിനു നേർവിപരീത സ്വഭാവവും. രാത്രി ട്രാൻസ്‌ജെന്റെഴ്‌സിനെ തേടി വരുന്നവർ, വളരെ മോശമായാണ് പകൽ അവരോടു പെരുമാറുക..

അരങ്ങുണ്ട്... പക്ഷേ അരങ്ങിലേക്കെത്താൻ കനൽദൂരമാണ്

വാസ്തവത്തിൽ അരങ്ങിൽ കളിക്കാൻ അത്ര പ്രയാസമില്ല. പക്ഷെ അരങ്ങിലേക്കെത്താനാണ് പ്രയാസം. കാരണം ഞങ്ങൾക്ക്, ട്രാന്‍സ്‌ജെന്റേഴ്സിനു വേദികൾ കുറവാണ്. പിന്നെ മറ്റൊന്ന് കിട്ടുന്ന വേദികളാണ്. അതാകട്ടെ നമ്മൾ അങ്ങോടു കാശ് കൊടുത്താൽ  ലഭിക്കുന്നവയാണ്. അതിനുള്ള പ്രാപ്തി ഞങ്ങൾ ട്രാൻസ്‌ജെന്റെഴ്സിനില്ല. അങ്ങിനേ മറ്റു കലാകാരന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ വളരെ കുറവാണ്. 

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലുള്ളവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കണം എന്നതാണ് എടുത്തു പറയേണ്ടുന്ന ഒരാവശ്യം. അവർക്കൊരോരുത്തർക്കും മാസം വൻ തുക തന്നെ ചെലവ് വരുന്നുണ്ട്. അവരുടെ ചികിത്സകൾ, അതിനാവശ്യമായ മരുന്നുകൾ അങ്ങിനെ ഒട്ടനേകം ചിലവുകളുണ്ട്. അതിനെല്ലാം അവർക്ക് ഒരു തൊഴിൽ ആവശ്യമാണ്. വരുമാനമാർഗ്ഗം ആവശ്യമാണ്. വിദ്യാഭ്യാസമുള്ള ഒരുപാട് പേർ ഞങ്ങളുടെ കൂടെയുണ്ട്. എന്നാൽ അവർക്കൊന്നും ഇന്ന് ജോലിയില്ല. അവർക്കർഹമായ തസ്തികകളിൽ സർക്കാർ നിയമനം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാരണം അവർക്കും ഇവിടെ ജീവിക്കാൻ കഴിയും, ജീവിച്ചു കാണിക്കാൻ പറ്റുമെന്ന സാഹചര്യം ഉണ്ടാകണം. മറ്റൊന്നു സ്കൂൾ തലത്തിൽ ട്രാൻസ് വിഭാഗത്തിൽ സംവരണം കൊണ്ടു വരണം. കോളേജ് തലത്തിൽ ഇന്ന് സംവരണം ഉണ്ടെങ്കിലും സ്കൂൾ തലത്തിൽ അത്തരമൊന്നില്ല. കൂടാതെ സ്കൂൾ തലത്തിൽ അവരുടെ പാഠ്യവിഷയങ്ങളിൽ വിവിധ ജെന്ററുകളെ പരിചയപെടുത്തുന്ന അധ്യായങ്ങൾ ഉൾക്കൊള്ളിക്കണം. കുട്ടികൾ വ്യത്യസ്തമായ ജെന്ററുകൾ തിരിച്ചറിയാനും അവരെ ബഹുമാനിക്കാനും അതിടയാക്കും. അങ്ങനെ എന്താണ് എൽ ജി ബി ടി ഐഡി എന്ന് അവർ തിരിച്ചറിയും. വീട്ടുകാരോടും പറയാനുള്ളത് ഒന്നു മാത്രമാണ്. സ്വന്തം മക്കളല്ലേ... അവരെ ചേർത്തുപിടിക്കുക. നിങ്ങൾ ചേർത്തുപിടിച്ചാൽ പിന്നെ ആർക്കാണ് അവരെ തള്ളിക്കളയാനാവുക. എല്ലാവരും അവരുടെ കൂടെ കാണും. നാട്ടുകാരും കൂടെ നിൽക്കും. അതുകൊണ്ടു അവർക്കൊപ്പം നിൽക്കുക.

തൻവിക്ക് ഇന്ന് ലഭിച്ച ഈ അംഗീകാരം... ഈ പ്രതിഭ പുരസ്‌കാരം അവൾക്കൊരു ആയുധമാണ്... ശലഭസമാധിയിലായിരുന്ന പ്യൂപ്പ കുഞ്ഞു തോടു പൊട്ടിച്ചു പുറത്തുകടന്നു സ്വന്തം സ്വത്വത്തിൽ ജീവിക്കുമ്പോൾ ലഭിച്ച അംഗീകാരമെന്ന ആയുധം..! ഈ ആയുധം അവളിലെക്കത്തിച്ച അവൾക്ക് പിന്തുണയായവർക്ക് അവൾ നന്ദി പറയുന്നുണ്ട്.. ഒപ്പം വാക്കുകൾക്ക് മൂർച്ച കൂട്ടി, നൃത്തചുവടുകൾക്ക് ഭംഗി കൂട്ടി അവൾ തന്റെ പ്രയാണം തുടരുകയാണ്. സ്വപ്നങ്ങൾക്കു ചിറകുകളേകി.

English Summary: M G University First Transgender Kalaprathibha Thilak Awardee Tanvi Rakesh open up  about her life.