എഴുപത്തിരണ്ടാം വയസ്സിൽ സിനിമാ നടിയായതിന്റെ ത്രില്ലിലാണ് ശ്രീദേവി നമ്പ്യാർ. ചെറുപ്പം മുതൽ കലാകാരിയായിരുന്നെങ്കിലും സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായി. ‘ഒരുത്തീ’ സിനിമയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ശ്രീദേവി നമ്പ്യാർ പറയുന്നു..women, manorama news, mnaorama online, viral news, m premium

എഴുപത്തിരണ്ടാം വയസ്സിൽ സിനിമാ നടിയായതിന്റെ ത്രില്ലിലാണ് ശ്രീദേവി നമ്പ്യാർ. ചെറുപ്പം മുതൽ കലാകാരിയായിരുന്നെങ്കിലും സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായി. ‘ഒരുത്തീ’ സിനിമയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ശ്രീദേവി നമ്പ്യാർ പറയുന്നു..women, manorama news, mnaorama online, viral news, m premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുപത്തിരണ്ടാം വയസ്സിൽ സിനിമാ നടിയായതിന്റെ ത്രില്ലിലാണ് ശ്രീദേവി നമ്പ്യാർ. ചെറുപ്പം മുതൽ കലാകാരിയായിരുന്നെങ്കിലും സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായി. ‘ഒരുത്തീ’ സിനിമയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ശ്രീദേവി നമ്പ്യാർ പറയുന്നു..women, manorama news, mnaorama online, viral news, m premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുപത്തിരണ്ടാം വയസ്സിൽ സിനിമാ നടിയായതിന്റെ ത്രില്ലിലാണ് ശ്രീദേവി വർമ . ചെറുപ്പം മുതൽ കലാകാരിയായിരുന്നെങ്കിലും സിനിമയിൽ എത്തിയത് തികച്ചും യാദൃച്ഛികമായി. ‘ഒരുത്തീ’ സിനിമയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ ശ്രീദേവി വർമ പറയുന്നു–‘പ്രായം ഒന്നിനും തടസ്സമല്ല. സംവിധായകൻ വി.കെ.പ്രകാശ് വഴിയായിരുന്നു സിനിമയിലേക്കുള്ള ശ്രീദേവിയുടെ വരവ്. തിരുവാതിരകളി പഠിപ്പിക്കുന്നുണ്ടായിരുന്നു. അമ്പലങ്ങളിലും മറ്റും മെഗാ തിരുവാതിരയ്ക്കു നേതൃത്വം നൽകി. 2019ൽ ചെന്നൈയിൽ മാർകഴി മഹോത്സവത്തിൽ മെഗാ തിരുവാതിര പഠിപ്പിക്കുന്നതിന് ക്ഷണം കിട്ടിയിരുന്നു. ചെന്നൈയിൽ എത്തിയതോടെ അവിടെയുള്ള മലയാളി കുടുംബങ്ങളുമായി നല്ല ബന്ധം ഉണ്ടായി. എട്ടു വർഷത്തിനു ശേഷം ചെന്നൈയിലുള്ള ഒരു ബന്ധുവിനെ സംവിധായകൻ വി.കെ.പ്രകാശ് വിളിച്ച് വിശേഷങ്ങൾ തിരക്കുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ ഭാഗ്യം തെളിഞ്ഞത്. പണ്ടൊരിക്കൽ നടന്ന മെഗാ തിരുവാതിരയുടെ കാര്യം അവർ പറഞ്ഞു. ഇതോടെ എന്റെ ഫോട്ടോ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സിനിമയിൽ അഭിനയിക്കുവാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് അടുത്ത ദിവസം ഫോൺ കോൾ എത്തി. അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. തിരുവാതിര ‍പഠിപ്പിക്കുന്ന അധ്യാപികയുടെ റോൾ ആണെന്നു പറഞ്ഞു. ഒന്നു ശ്രമിച്ചു നോക്കാൻ ആവശ്യപ്പെട്ടു. മക്കളോടു ഞാൻ വിവരം പറഞ്ഞപ്പോൾ അവർ പിന്തുണച്ചു. അങ്ങനെ ഒരു കൈ നോക്കാൻ തീരുമാനിച്ചു.

∙ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ എത്തിയപ്പോൾ..?

ADVERTISEMENT

അമ്മ അഭിനയിക്കേണ്ട ജീവിച്ചാൽ മതിയെന്നാണ് വികെപി ആദ്യ ദിവസം എന്നെ കണ്ടപ്പോൾ പറഞ്ഞത്. 30 ദിവസമായിരുന്നു ഷൂട്ട്. ആദ്യം ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ അറിയില്ലായിരുന്നു. കുറച്ച് ദിവസത്തിനുള്ളിൽ ക്യാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നു പഠിച്ചു. ഞാൻ നവ്യാ നായരുടെ അമ്മയായി ജീവിക്കുകയായിരുന്നു. ക്യാമറ ഇത് ഒപ്പിയെടുത്തു. സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ തന്നെ അദ്ഭുതപ്പെട്ടു പോയി. വികെപിയെ പോലുള്ള സംവിധായകന്റെ കയ്യിൽ എത്താൻ കഴിഞ്ഞു എന്നതാണ് ഭാഗ്യം. അതുകൊണ്ട് ഞാനും ഒരു നടിയായി. വീണ്ടും സിനിമയിലേക്ക് അവസരം എത്തിയിട്ടുണ്ട്.∙ നവ്യാ നായരെ തിരുവാതിര പഠിപ്പിച്ചിരുന്നല്ലോ?

നവ്യാ നായരുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. എന്റെ പിഴവ് കാരണം സിനിമ മോശമാകരുത്. സിനിമയിലേക്കുള്ള നവ്യയുടെ രണ്ടാം വരവ് ആയതിനാൽ അവർ ഈ സിനിമക്കു നൽകുന്ന പ്രാധാന്യവും ഞാൻ മനസ്സിലാക്കണമല്ലോ?. ഷൂട്ടിന് എത്തിയപ്പോൾ നവ്യ പറഞ്ഞു.‘അമ്മയുടെ ഉള്ളിലെ സ്നേഹം വാരിക്കോരി എനിക്കു തന്നാൽ മതിയെന്ന്.’ അതോടെ കാര്യങ്ങൾ എളുപ്പമായി. നവ്യയുടെ അമ്മയായി തന്നെ പെരുമാറി. സിനിമയിലെ മെഗാ തിരുവാതിരയ്ക്കായി നവ്യാ നായർ ഉൾപ്പടെ 108 പേരെ തിരുവാതിര പഠിപ്പിച്ചു. നവ്യയ്ക്കു നൃത്തം അറിയാവുന്നതിനാൽ പഠനം പ്രശ്നമല്ലായിരുന്നു. ചുവടുകൾ പെട്ടെന്നു പഠിക്കും. അങ്ങനെ സിനിമയ്ക്കു വേണ്ടിയും മെഗാ തിരുവാതിര ഒരുക്കാൻ സാധിച്ചു.

∙ കെപിഎസി ലളിതയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം?

ലളിത ചേച്ചി ഒരു അദ്ഭുതമാണ്. ആരാധനയോടെയാണു ചേച്ചിയുടെ അഭിനയം നോക്കികണ്ടിരുന്നത്. അവർക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യമായിട്ടാണു കാണുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതെല്ലാം മറന്നാണു ചേച്ചി അഭിനയിച്ചിരുന്നത്. വലിയ പിന്തുണയായിരുന്നു. ചേച്ചിയുടെ ആഗ്രഹം പോലെ മരണം വരെ അഭിനയിക്കാനുള്ള ഭാഗ്യം ദൈവം നൽകിയല്ലോ.

ADVERTISEMENT

∙ നൃത്തവും ജീവിതവും?

തിരുവല്ല നെടുമ്പളി കോയിക്കലിലാണ് ജനനം. കാലുറച്ചപ്പോൾ മുതൽ തിരുവാതിര കളിച്ചു തുടങ്ങിയതാണ്. 6–ാം വയസ്സിൽ സംഗീതവും 12–ാം വയസ്സു മുതൽ മോഹിനിയാട്ടവും കഥകളിയും പഠിച്ചു. 1965ലെ സംസ്ഥാന കലോത്സവത്തിൽ കഥകളിക്കും മൃദംഗത്തിനും സമ്മാനം കിട്ടിയിരുന്നു. 10–ാം ക്ലാസ് പഠനം പൂർത്തിയാക്കുന്നതിനു മുൻപ് വിവാഹം നടന്നു. തൃപ്പൂണിത്തുറ കണ്ണാടി കോവിലകത്തെ കേരളവർമ‌യാണ് വിവാഹം കഴിച്ചത്. അതോടെ  മുംബൈയിലേക്കു പോകേണ്ടി വന്നു. വിദ്യാഭ്യാസത്തിനും കലാ പഠനത്തിനും തിരശീല വീണെന്നു തോന്നി. വെറുതെ ഇരുന്ന് സമയം കളയാൻ താൽപര്യമില്ലായിരുന്നു. വീട്ടിൽ ഇരുന്ന് മുഷിഞ്ഞു. അങ്ങനെ അവിടെയുള്ള മലയാളി കുട്ടികളെ തിരുവാതിര പഠിപ്പിച്ചു. 

മക്കൾ ജനിച്ചതോടെ വീണ്ടും വീടിനുള്ളിൽ. മക്കൾ വളർന്നപ്പോൾ പാട്ട് പഠിപ്പിക്കണം എന്നു തോന്നി. അങ്ങനെ അധ്യാപികയെ തിരഞ്ഞിറങ്ങി. സപ്ത സ്വരങ്ങൾ കേട്ടപ്പോൾ എന്റെയുള്ളിലെ കലാകാരി ഉണർന്നു. വീണ്ടും പാട്ട് പഠിച്ചാലോ എന്നായി ചിന്ത. അങ്ങനെ കുട്ടിക്കാലത്ത് മുടങ്ങിയ സംഗീത പഠനം 32–ാം വയസ്സിൽ വീണ്ടും തുടർന്നു. 50 വയസ്സു വരെയും പാട്ട് പഠിക്കുന്നുണ്ടായിരുന്നു. സ്വരം ശുദ്ധമാക്കാൻ ഈ പഠനം സഹായിച്ചു. തിരുവാതിരയ്ക്ക് പാട്ടു പാടുന്നതും ഞാൻ തന്നെയാണ്. നാട്ടിൽ മടങ്ങി എത്തിയപ്പോൾ വീണ്ടും നൃത്താധ്യാപികയായി. ഭർത്താവിന്റെ മരണം നൽകിയ ഏകാന്തത അറിയാത്തതും നൃത്തത്തിൽ സജീവമായതോടെയാണ്. മക്കൾ എല്ലാവരും പൂർണ പിന്തുണ നൽകി.

∙ മെഗാ തിരുവാതിര എന്ന ആശയം ഉദിച്ചത്?

ADVERTISEMENT

നാട്ടിൽ എത്തിയപ്പോഴും തിരുവാതിര പഠനം തുടർന്നു. കലോത്സവങ്ങൾക്കു വേണ്ടി സ്കൂൾ വിദ്യാർഥികളെ തിരുവാതിര പഠിപ്പിച്ചായിരുന്നു തുടക്കം. അതോടെ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും വിളി എത്തി. നാട്ടിലും ശ്രദ്ധിക്കപ്പെട്ടു. ഉത്സവങ്ങൾക്ക് തിരുവാതിര അവതരിപ്പിക്കാൻ തുടങ്ങി. അങ്ങനെ ചില അമ്പലങ്ങളിൽ മെഗാ തിരുവാതിര സ്ത്രീകളെ പഠിപ്പിച്ചു. ആദ്യം സിലക്ട് ചെയ്ത് കുറച്ച് സ്ത്രീകളെ പഠിപ്പിക്കും. ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് അവർ മറ്റുള്ളവരെ പഠിപ്പിക്കും അങ്ങനെയാണ് മെഗാ തിരുവാതിരയുടെ പരിശീലനം. വീട്ടിൽ കുട്ടികൾ എത്തി നൃത്തം പഠിപ്പിക്കുന്നുണ്ട്. ചെറിയ ഒരു ഡാൻസ് സ്കൂളും ഉണ്ടെന്ന് വേണമെങ്കിൽ പറയാം.

∙പ്രായമായെന്നു കരുതി വീടിനുള്ളിൽ ജീവിക്കുന്നവരോടു പറയാനുള്ളത്?

പ്രായം വെറും അക്കം മാത്രമാണ്. അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ഒക്കെ ചെയ്യുക. മക്കൾ എന്തു വിചാരിക്കും നാട്ടുകാർ എന്തു വിചാരിക്കും എന്ന രീതിയിലൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. 72–ാം വയസ്സിലാണ് സിനിമയിൽ എത്തിയത്. ഈ പ്രായത്തിൽ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോയെന്നു കരുതി വേണ്ടെന്നു വയ്ക്കാമായിരുന്നു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നത് അല്ലേ സന്തോഷം. രാവിലെ 4 മണിക്ക് എഴുന്നേൽക്കും വായനയും സംഗീതവും നൃത്തവുമാണ് എന്റെ മരുന്ന്. അസുഖത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടാറില്ല. 

പുറത്ത് ഒക്കെ പോകുമ്പോൾ ഇപ്പോൾ ആളുകൾ ഓടി എത്തും. പലരും തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ചിലർ സെൽഫി എടുക്കും. സന്തോഷം. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. കുട്ടിക്കാലത്ത് നൃത്തവും സംഗീതവും അറിയാവുന്ന പലരും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽപ്പെട്ട് കലാജീവിതത്തോട് ബൈ പറഞ്ഞിരിപ്പാണ്. സങ്കടം ജീവിതത്തിൽ എപ്പോഴും ഉണ്ടാവും. സന്തോഷം കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

കലയ്ക്കു പുറമെ അച്ചാർ ബിസിനസ്സും ഉണ്ട് കേട്ടോ. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ആവശ്യകാർക്കു സദ്യയും ഒരുക്കി നൽകുന്നുണ്ട്. നൃത്തത്തിൽ പുതിയ ചുവടുകൾ പരീക്ഷിക്കുന്നതിനൊപ്പം അടുക്കളയിൽ  പുതിയ രുചികളും പരീക്ഷിക്കും.

 

English Summary: 'Oruthee' Actress: Interview with Sreedevi Nambiar