പാർക്കിൽ എന്നപോലെ കാറ്റുകൊള്ളാൻ വിമാനത്തിന്റെ ചിറകിലേയ്ക്ക് ഇറങ്ങിനടന്ന് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് യുക്രൈനിൽ നിന്നുള്ള ഒരു യുവതി. യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ വിമാനം കീവ് വിമാനത്താവളത്തിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാരിയായ യുവതി എമർജൻസി വാതിൽ തുറന്ന് ചിറകിലേയ്ക്ക് ഇറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർക്കിൽ എന്നപോലെ കാറ്റുകൊള്ളാൻ  വിമാനത്തിന്റെ ചിറകിലേയ്ക്ക് ഇറങ്ങിനടന്ന് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് യുക്രൈനിൽ നിന്നുള്ള ഒരു യുവതി. യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ വിമാനം കീവ് വിമാനത്താവളത്തിൽ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് യാത്രക്കാരിയായ യുവതി എമർജൻസി വാതിൽ തുറന്ന് ചിറകിലേയ്ക്ക് ഇറങ്ങിയത്. തുടർന്ന് ഒരു കൂസലുമില്ലാതെ ചിറകിലൂടെ യുവതി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടിക്കഴിഞ്ഞു.

ടർക്കിയിൽ നിന്നും യുക്രൈനിലേയ്ക്ക് എത്തിയ വിമാനത്തിലെ യാത്രക്കാരിയാണ് ഈ സാഹസത്തിന് മുതിർന്നത്. അൽപനേരം വിമാനത്തിന്റെ ചിറകിൽ സമയം ചെലവിട്ട ശേഷം യുവതി തിരികെ എമർജൻസി വാതിലിലൂടെ തന്നെ വിമാനത്തിനുള്ളിലേയ്ക്ക് തിരികെ കയറുന്നതായി ദൃശ്യങ്ങളിൽ കാണാം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഉടൻതന്നെ യുവതിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കൃത്യമായ ഒരു ഉത്തരം നൽകാൻ സാധിക്കാത്ത ഇവർ വിമാനത്തിനുള്ളിൽ ചൂട് കൂടുതൽ ആയിരുന്നു എന്നും അതിനാൽ കാറ്റുകൊള്ളുന്നതിനു വേണ്ടിയാണ് ചിറകിൽ ഇറങ്ങി നടന്നതെന്നുമാണ് മറുപടി നൽകിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുക്രൈൻ ഇൻറർനാഷണൽ എയർലൈൻസിന്റെ  വിമാനങ്ങളിൽ യുവതിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

യുവതി വിമാനത്തിന്റെ പിൻഭാഗത്തായി ആണ് ഇരുന്നിരുന്നത് എന്നും യാത്രക്കാരെല്ലാം  പുറത്തിറങ്ങിയശേഷം നടുഭാഗത്തേയ്ക്ക് നടന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു എന്നും മറ്റു യാത്രക്കാർ പറയുന്നു. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്.  എമർജൻസി വാതിൽ തുറന്ന സമയം ഇവരുടെ ഭർത്താവും മക്കളും വിമാനത്തിൽ നിന്നും പുറത്തിറങ്ങി നിന്നിരുന്നതായും യാത്രക്കാർ പറയുന്നു. യുവതി മദ്യമോ മയക്കു മരുന്നുകളോ ഉപയോഗിച്ചിരുന്നില്ല എന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

English Summary: Women Walking On Airplane Wings