കരളുറപ്പുള്ള അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും പലപ്പോഴും സ്ത്രീകൾക്ക്. കനലുകൾ താണ്ടിയാണു പലരും ജീവിതം കെട്ടിപ്പടുക്കുന്നത്. അത്തരത്തിൽ തന്റെ ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് റെയിൽവെയിൽ പോർട്ടറായി ജോലി ചെയ്യുന്ന ഒരു സ്ത്രി...women, manorama news, manorama online, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരളുറപ്പുള്ള അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും പലപ്പോഴും സ്ത്രീകൾക്ക്. കനലുകൾ താണ്ടിയാണു പലരും ജീവിതം കെട്ടിപ്പടുക്കുന്നത്. അത്തരത്തിൽ തന്റെ ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് റെയിൽവെയിൽ പോർട്ടറായി ജോലി ചെയ്യുന്ന ഒരു സ്ത്രി. പോർട്ടറായി ജോലിയിൽ പ്രവേശിക്കുമ്പോൾ ഈ മേഖലയിൽ സ്ത്രീകൾ ആരും ഉണ്ടായിരുന്നില്ല എന്നും അവർ പറയുന്നു. സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 

റെയിൽവെയിൽ കൂലിയായി ജോലിചെയ്യുന്ന സ്ത്രീയുടെ വാക്കുകൾ ഇങ്ങനെ: ‘അന്ന് വരെ ഞാനൊരു വീട്ടമ്മയായിരുന്നു. റെയിൽവെയിൽ ചുമട്ടുതൊഴിലാളിയായിരുന്നു ഭർത്താവ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും മദ്യപാനത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് എന്തുചെയ്യണമെന്ന് എനിക്ക് അറിയിഞ്ഞിരുന്നില്ല. എല്ലാദിവസവും മദ്യപിച്ച് വീട്ടിൽ എത്തുന്ന അയാൾ എന്നെ മർദിക്കുകമായിരുന്നു.  ഈപറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. എങ്കിലും എന്റെ ദുരിതം കണ്ട ദൈവം ഏതാനും വർഷങ്ങൾക്കകം തന്നെ അദ്ദേഹത്തെ ഈ ലോകത്തു നിന്ന് തിരികെ വിളിച്ചു.’- അവർ പറയുന്നു. 

ADVERTISEMENT

വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഉപജീവനമാർഗവും ഉണ്ടായിരുന്നില്ല. മൂന്ന് കുഞ്ഞുങ്ങൾക്ക് എങ്ങനെ ആഹാരം നൽകുമെന്ന ചിന്തയായിരുന്നു. എന്തുചെയ്യുമെന്ന്  അറിയാത്ത അവസ്ഥ. എന്നാൽ, ഭർത്താവ് മരിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ അയാളുടെ ജോലി ലഭിച്ചു. എന്നാൽ, റെയിൽവെയിൽ കൂലിയായി ഒരു സ്ത്രീയെ അന്നുവരെ കണ്ടിരുന്നില്ല. അമ്പത് പുരുഷ തൊഴിലാളികൾക്കിടയില്‍ഒരു വനിത. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ച് ഇുരുന്നെങ്കിലും വേറെ വഴിയില്ലാത്തതിനാൽ ആ ജോലിക്ക് തയാറാകുകയായിരുന്നു എന്നും അവർ വ്യക്തമാക്കുന്നു. 

കുഞ്ഞുങ്ങൾക്കു വേണ്ടി ആ ജോലി സ്വീകരിക്കുകയും ശരീരവും മനസ്സും അതിനായി പാകപ്പെടുത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷൻമാർ വളരെ നല്ലവരായിരുന്നു. അവർ സ്വന്തം കുടുംബാംഗത്തെ പോലെ പെരുമാറുകയും ജോലിയിൽ പ്രോത്സാഹനം നൽകുകയും ചെയ്തു.  കൂലിയാണോ എന്ന് സംശയയിച്ച് ആളുകൾ പലപ്പോഴും ലഗ്വേജ് നൽകാൻ മടിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെ ഒരു പുഞ്ചിരിയോടെ അവരിൽ നിന്നും ആ ലഗ്വേജ് വാങ്ങി അത് അവരുടെ സീറ്റുകളിൽ എത്തിച്ചു.– അവർ പറഞ്ഞു