ധീരത കൈമുതലായുള്ള സ്ത്രീകളുടെ വേഷങ്ങളിലൂടെ ടെലിവിഷന്‍ സീരിയലുകളിലും വെബ് സിരീസുകളിലും പേരെടുത്ത കവിത കൗശിക് താന്‍ സ്ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും അസാധാരണ ധൈര്യത്തിന്റെ ഉടമയാണെന്നു...women, crime, social media, manorama news, manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധീരത കൈമുതലായുള്ള സ്ത്രീകളുടെ വേഷങ്ങളിലൂടെ ടെലിവിഷന്‍ സീരിയലുകളിലും വെബ് സിരീസുകളിലും പേരെടുത്ത കവിത കൗശിക് സ്ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും താൻ അസാധാരണ ധൈര്യത്തിന്റെ ഉടമയാണെന്നു തെളിയിച്ചിരിക്കുന്നു. കുറച്ചു നാളുകളായി കവിതയ്ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയുടെ പേര് തെളിവു സഹിതം പുറത്തുവിട്ടതിലൂടെയാണ് കവിത ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെ അപാനിച്ച വ്യക്തിയുടെ ഇന്‍സ്റ്റഗ്രാമിലെ ജീവചരിത്രക്കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് തന്നെ കവിത പുറത്തുവിട്ടു. ശങ്കര്‍ എന്ന പേരുള്ള വ്യക്തിയാണ് ഈ നവരാത്രിക്കാലത്ത് തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രസിദ്ധരായ വനിതാ താരങ്ങള്‍ക്ക്  അയച്ചുകൊടുത്തതും ഒടുവില്‍ പരസ്യമാക്കപ്പെട്ടതും.

‘ഇയാളുടെ പേര് ശങ്കര്‍. ഇയാള്‍ രഹസ്യമായി അയാളുടെ സ്വാകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എനിക്കയച്ചുതന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കാര്യം പുറത്തു പറഞ്ഞു. എന്നാല്‍ ഇതു പരസ്യമാക്കാന്‍ ധൈര്യം ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ. ആരും എതിര്‍ത്തില്ലെങ്കില്‍ ഇയാളുടെ ഉപദ്രവം ഇനിയും വര്‍ഷങ്ങളോളം തുടരുമെന്നും വ്യക്തം. ദയവായി ശ്രദ്ധിക്കൂ...’– ഉപദ്രവിച്ച വ്യക്തിയെക്കുറിച്ചുള്ള സ്ക്രീന്‍ഷോട്ട് വിവരങ്ങള്‍ക്കൊപ്പം കവിത എഴുതി.

ADVERTISEMENT

ഇന്‍സ്റ്റഗ്രാമില്‍ 500- ല്‍ അധികം പേരെ പിന്തുടരുന്ന വ്യക്തിയാണ് കവിത ചൂണ്ടിക്കാട്ടിയ ആള്‍. പ്രശസ്ത വനിതാ താരങ്ങളെയാണ് ഇയാള്‍ കൂടുതലായും പിന്തുടരുന്നതെന്ന പ്രത്യേകതയുമുണ്ട്. വെറുതെ ഒരു പോസ്റ്റിട്ട് സംഭവം അവിടെ നിര്‍ത്താന്‍ തയാറാകാത്ത കവിത, മുംബൈ പൊലീസിനെ കൂടി ടാഗ് ചെയ്ത ഈ സന്ദേശം പോസ്റ്റ് ചെയ്തു. മുംബൈ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നു തോന്നുന്നില്ല എന്നും കുറിച്ചു. അതോടെ മുംബൈ പൊലീസ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടു. അവര്‍ കവിതയെ ബന്ധപ്പെട്ട് ഔദ്യോഗികമായി തന്നെ പരാതി വാങ്ങി. ഒട്ടും വൈകാതെ പൊലീസ് കേസെടുത്തതോടെ കവിത മുംബൈ പൊലീസിന് നന്ദി പറഞ്ഞു രംഗത്തെത്തി.

എട്ടരവര്‍ഷം വിജയകരമായി സംപ്രേഷണം ചെയ്ത എഫ്ഐആര്‍ എന്ന സിരീസില്‍ ചന്ദ്രമുഖി ചൗതാല എന്ന വേഷത്തില്‍ രംഗത്തെത്തിയാണ് കവിത പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. അടുത്തകാലത്ത് ഒരു പഞ്ചാബി സിനിമയിലും അഭിനയിച്ചിരുന്നു. രോണിത് ബിശ്വാസ് ആണു കവിതയുടെ ഭര്‍ത്താവ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ കവിത തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടി കാട്ടാത്ത വ്യക്തി എന്ന നിലയിലും പ്രശസ്തയാണ്.

ADVERTISEMENT

English Summary: Kavita Kaushik slams man for sending inappropriate pics, Mumbai Police files complaint