നഗ്ന സെൽഫി പോസ്റ്റ് ചെയ്തതിലൂടെ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ടെലിവിഷൻ അവതാരകയായ അൽറിക്ക ജോൺസൺ. കഴിഞ്ഞ ദിവസമാണ് അൽറിക്ക ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മക്കളുടെ പേരുകൾ...women, manorama news, manorama online, malayalam news, breaking news, latest news, crime, sex

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗ്ന സെൽഫി പോസ്റ്റ് ചെയ്തതിലൂടെ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ടെലിവിഷൻ അവതാരകയായ അൽറിക്ക ജോൺസൺ. കഴിഞ്ഞ ദിവസമാണ് അൽറിക്ക ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മക്കളുടെ പേരുകൾ പരാമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് ഏറെ പ്രതിഷേധങ്ങളും ഉയർന്നു. ലൈംഗിക പീ‍ഡനക്കേസിൽ ടെലിവിഷൻ അവതാരകനായ ജോൺലെസ്ലി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെയായിരുന്നു അൽറിക്ക ചിത്രം പോസ്റ്റ് ചെയ്തത്. 

ഫോട്ടോ പോസ്റ്റ് ചെയ്തതിനെ കുറിച്ച് അൽറിക്ക പറയുന്നത് ഇങ്ങനെ: ‘മുൻകൂട്ടി ആസൂത്രണം ചെയ്തോ കൂടുതൽ ചിന്തിച്ചോ നടത്തിയ പ്രതികരണമല്ല. എന്നാൽ, എന്റെ ഈ പ്രതികരണം ചിലരുടെ ഞരമ്പുകളെ സ്പർശിച്ചെന്നു തോന്നുന്നു. കുട്ടികളെക്കൂടി അപമാനിക്കുന്ന രീതിയിൽ കൂടുതൽ നഗ്ന ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രത്തെ കുറിച്ച് അവർക്ക് ഏതെങ്കിലും രീതിയിലുള്ള അപമാനം നേരിടേണ്ടി വരുമോ എന്ന് ഞാൻ ചിന്തിക്കുന്നില്ല.’– 

ADVERTISEMENT

നാലു മക്കളെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. ‘മക്കളേ, സത്യസന്ധമായി ഞാൻ പറയുകയാണ്. നിങ്ങള്‍ക്കുണ്ടാകുന്ന അപമാനത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്റെ ശരീരം, എന്റെ നിയമങ്ങൾ. ആരെയും വേദനിപ്പിക്കുന്നതിനോ എതിര്‍ക്കുന്നതിനോ വേണ്ടിയല്ല ഈ കുറിപ്പ്. ഇതിലൂടെ ആരെയും വെല്ലുവിളിക്കാനും ഉദ്ദേശിക്കുന്നില്ല. ഞാൻ അനുഭവിച്ച കാര്യങ്ങൾ എന്നോടു തന്നെയുള്ള ഓർമപ്പെടുത്തലാണിത്. എന്റെ ശരീരം സഹിച്ച എല്ലാത്തിനുമുള്ള മറുപടി. ’– അൽറിക്ക വ്യക്തമാക്കി.  പ്രായമാകുന്നതും ആർത്തവവിരാമമുണ്ടാകുന്നതും മാനസീകമായും ശാരീരികമായും തളർത്തി. പങ്കാളിയിൽ നിന്നും ആഗ്രഹിച്ച കാര്യങ്ങൾ ലഭിച്ചോ എന്ന ചോദ്യം പലപ്പോഴും മനസ്സിനെ അലട്ടുകയും ചെയ്യുന്നുണ്ട്. 19–ാം വയസ്സിലെ ലൈംഗിക പീഡനത്തെ കുറിച്ച് എല്ലാവരും ചർച്ചചെയ്യും. എന്നാൽ ജീവിതകാലം മുഴുവൻ പങ്കാളി എന്ന അധികാരത്തിൽ ഏൽക്കേണ്ടി വരുന്ന പീഡനങ്ങളെ  കുറിച്ച് സ്ത്രീകൾക്ക്  തുറന്നു പറയാൻ കഴിയാറില്ല. ഇപ്പോൾ സ്വന്തം ശരീരവും മനസ്സും തിരിച്ചു പിടിച്ചെന്നും അവർ വ്യക്തമാക്കി. 

ലൈംഗികപീഡനക്കേസിൽ ജോൺ ലെസ്‌ലിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് അൽറിക്കയുടെ പ്രതികരണം. 2002ൽ അൽറിക്കയെ ലൈംഗികപീഡനത്തിനിരയാക്കി എന്ന തരത്തിലുള്ള ആരോപണങ്ങൾ ലെസ്‌ലിക്കെതിരെയുണ്ടായിരുന്നു. തന്റെ ആത്മകഥയിൽ അൽറിക്ക ഇക്കാര്യം  വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലെസ്‌ലിയുടെ പേരു വെളിപ്പെടുത്താതെയാണ് പീഡനവിവരം അവർ വെളിപ്പെടുത്തിയത്. 2008 ഡിസംബർ എട്ടിന് ക്രിസ്മസ് പാര്‍ട്ടിക്കിടെ ഒരു യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു  ലെസ്‌ലിക്കെതിരായ പരാതി. മീടു ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഈ സംഭവത്തിലാണ് ജോൺ ലെസ്‌ലി  ഇപ്പോൾ കുറ്റവിമുക്തനായത്. 

ADVERTISEMENT

English Summary: Ulrika Jonsson hits criticising decision share naked selfie