'ആകാംക്ഷ അറോറ' ഐക്യരാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറൽ ആകുമോ? അങ്ങനെ സംഭവിച്ചാൽ, ആദ്യ ഇന്ത്യൻ സ്വദേശിനി എന്നതു മാത്രമല്ല പ്രത്യേകത; യുഎൻ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാവും ഹരിയാനയിൽ നിന്നുള്ള ഈ 34 കാരി. ഇപ്പോൾ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിൽ

'ആകാംക്ഷ അറോറ' ഐക്യരാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറൽ ആകുമോ? അങ്ങനെ സംഭവിച്ചാൽ, ആദ്യ ഇന്ത്യൻ സ്വദേശിനി എന്നതു മാത്രമല്ല പ്രത്യേകത; യുഎൻ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാവും ഹരിയാനയിൽ നിന്നുള്ള ഈ 34 കാരി. ഇപ്പോൾ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ആകാംക്ഷ അറോറ' ഐക്യരാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറൽ ആകുമോ? അങ്ങനെ സംഭവിച്ചാൽ, ആദ്യ ഇന്ത്യൻ സ്വദേശിനി എന്നതു മാത്രമല്ല പ്രത്യേകത; യുഎൻ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാവും ഹരിയാനയിൽ നിന്നുള്ള ഈ 34 കാരി. ഇപ്പോൾ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ആകാംക്ഷ അറോറ' ഐക്യരാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറൽ ആകുമോ? അങ്ങനെ സംഭവിച്ചാൽ, ആദ്യ ഇന്ത്യൻ സ്വദേശിനി എന്നതു മാത്രമല്ല പ്രത്യേകത; യുഎൻ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാവും ഹരിയാനയിൽ നിന്നുള്ള ഈ 34 കാരി. ഇപ്പോൾ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിൽ (യുഎൻഡിപി) ഓഡിറ്റ് കോ-ഓർഡിനേറ്ററായ ആകാംക്ഷ, രണ്ടാം തവണയും മത്സരിക്കുന്ന നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനു പകരക്കാരിയായി എത്തിയാൽ ലോകം മറ്റൊരു ചരിത്ര വഴിയിലേക്കാകും കടക്കുക. വരുന്ന ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. 2022 ജനുവരിയിൽ പുതിയ സെക്രട്ടറി ജനറൽ അധികാരത്തിൽ വരും.

 

ADVERTISEMENT

കലാപങ്ങളും തുടർന്നുള്ള പലായനങ്ങളും ചരിത്രത്തിലുടനീളം തീർത്ത തീച്ചൂളയിൽ നിന്നുയർന്നു വന്നിട്ടുള്ള അസാധാരണ വ്യക്തിത്വങ്ങളുടെ നിരയിലേക്കാണ് ആകാംക്ഷ അറോറയും കടന്നു വരുന്നത്. 1947ലെ ഇന്ത്യാ-പാക് വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്നു പലായനം ചെയ്ത് ഇന്ത്യയിലെത്തിയവരാണ് ആകാംക്ഷയുടെ കുടുംബം. വിഭജനം തീർത്ത അനിശ്ചിതത്വവും ആശങ്കകളും ആവോളം അനുഭവിച്ചു തീർത്ത ബന്ധുജനങ്ങളുടെ നടുവിലാണ് ആകാംക്ഷ വളർന്നുവന്നത്. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്ര സംഘടന പോലൊരു സംവിധാനത്തിന്റെ ഭാഗമായി ആകാംക്ഷ നിലകൊള്ളുന്നത് വെറുമൊരു കരിയർ സ്വപ്നമല്ല. അതിലുപരി അസ്ഥിത്വപരമായ ഒരു നിയോഗമുണ്ടതിനു പിന്നിൽ. 

 

ഹരിയാനയിലാണ് ജനിച്ചതെങ്കിലും ഡോക്ടർമാരായ മാതാപിതാക്കൾക്കൊപ്പം കുറച്ചുകാലം സൗദി അറേബ്യയിൽ. പിന്നെ ഡൽഹി പബ്ളിക് സ്ക്കൂളിലെ ബോർഡിങ് ജീവിതം. ജീവിതത്തെ സ്വയം രൂപപ്പെടുത്താൻ പഠിച്ച നാളുകൾ!. തുടർന്ന്, ഡൽഹി യൂണിവേഴ്സിറ്റിയുടെ ഹൻസ് രാജ് കോളേജിൽ നിന്നു കൊമേഴ്സിൽ ബിരുദം. പിന്നെ ഉപരിപഠനത്തിനായി കാനഡയിലേക്ക്. ടൊറന്റൊ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിനിട്രേറ്റീവ് സ്റ്റഡീസിലും കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നു പബ്ളിക്ക് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയ ശേഷം 20l6 ലാണ് യുഎന്നിലേയ്ക്കെത്തുന്നത്. ഇടയ്ക്ക് അൽപകാലം കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ ഓഡിറ്റ് ഡിവിഷനിലും ജോലി ചെയ്തു. 

 

ADVERTISEMENT

സ്ത്രീ ശാക്തീകരണം പ്രധാന മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'ദ് ഗ്രേറ്റ് വേൾഡ് കിച്ചനായ' യുഎന്നിൽ യാഥാർഥ്യം അങ്ങനെയല്ലെന്ന് ആകാംക്ഷ വ്യക്തമാക്കുന്നു. നിലവിലെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ നൈജീരിയയിൽ നിന്നുള്ള ആമിന മുഹമ്മദ് ആണെന്നതൊഴിച്ചാൽ ഒരു വനിതയെ ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്തു കൊണ്ടുവരാൻ കാര്യമായ ശ്രമം എവിടെ നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ ഇലക്ഷനിൽ 13 നോമിനേഷനുകളിൽ 7 എണ്ണവും വനിതകളായിരുന്നിട്ടു പോലും. യുഎന്നിലാണെങ്കിലും സ്ത്രീ ശാക്തീകരണവും ലിംഗനീതിയും വെറും വാചകക്കസർത്തു മാത്രമാവുന്ന കാഴ്ച. ഇതുവരെയുള്ള ഒമ്പതു സെക്രട്ടറി ജനറൽമാരും പുരുഷന്മാരായിരുന്നു.

 

"യുഎൻ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് ഏറെ പിന്നോട്ടു പോയിരിക്കുന്നു. ഒരു പക്ഷേ പല തലത്തിലും നിഷ്ക്രിയമെന്നു പറയാവുന്ന വിധം" - ആകാംക്ഷയുടെ വാക്കുകളിൽ ലോകം നേരിടുന്ന പ്രശ്‌നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുന്നതിന്റെ തെളിമയുണ്ട്. "യുഎൻ നിലകൊള്ളേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങൾക്കു വേണ്ടിയല്ല; മനുഷ്യരാശിക്കു വേണ്ടിയാണ്. പുറമെ കാണുന്നവർക്ക് ഇന്നും യുഎൻ അതിശയവും പ്രതീക്ഷയും ഒക്കെയാവും; എന്നാൽ അകത്തളത്തിൽ യാഥാർഥ്യം മറിച്ചാണ്. ഇതൊരു പ്രൈവറ്റ് കമ്പനിയായിരുന്നുവെങ്കിൽ എന്നേ പൊട്ടി പാളീസായേനെ. 56 ബില്യൻ ഡോളർ ഓരോ വർഷവും ചെലവിനത്തിൽ വകയിരുത്തുന്ന യുഎൻ സാമ്പത്തിക സംവിധാനത്തിൽ അതിന്റെ 29 ശതമാനം മാത്രമേ ജനോപകാരപ്രദമായി മാറുന്നുള്ളൂ. പ്രയോജന രഹിതമായ കോൺഫറൻസുകളും കമ്മിറ്റികളും യാത്രകളും തിന്നു തീർക്കുകയാണ് ഭീമമായ പ്രവർത്തന ഫണ്ടിന്റെ നാലിൽ മൂന്നു പങ്കും."  ഫിനാൻഷ്യൽ ഓഡിറ്റിങ്ങിലൂടെ യുഎൻ യാഥാർഥ്യങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന ആകാംക്ഷ പറയുന്നു. ലോകമെങ്ങും വിവിധ യുഎൻ പ്രവർത്തനങ്ങളെ സംബന്ധിച്ചുയരുന്ന സംശയങ്ങളും ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.

 

ADVERTISEMENT

അറോറ എന്ന് അറിയപ്പെടാനാണ് ആകാംക്ഷയ്ക്ക് കൂടുതൽ ഇഷ്ടം. അഭയാർഥികളായി കഴിയേണ്ടി വന്ന സ്വന്തം വംശപരമ്പരയാണ് അതിലൂടെ ഓർമിക്കപ്പെടുന്നതെന്ന് ആകാംക്ഷ. ഒരു കാർ ആക്സിഡന്റിൽപ്പെട്ട് ആശുപത്രിയിൽ കഴിഞ്ഞ നാളുകളാണ് ആകാംക്ഷയുടെ ചിന്തകളെ സാമൂഹ്യ സേവനത്തിന്റെ വഴിയിലേക്കു വഴി തിരിച്ചു വിട്ടത്. ഒരിക്കൽ യുഗാണ്ടയിൽ വെച്ച് മണ്ണുതിന്നുന്ന കുട്ടിയെ കണ്ട വിഷമം പങ്കുവെച്ചപ്പോൾ സീനിയറായ യുഎൻ ഓഫീസർ പറഞ്ഞ വാക്കുകളാണ് യുഎന്നിന്റെ പരിവർത്തനമെന്ന ബോധ്യം ആകാംക്ഷയുടെ മനസ്സിൽ ഉറയ്ക്കാനിടയായത്. "മണ്ണിൽ ഇരുമ്പിന്റെ അംശമുണ്ടല്ലോ" എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ തമാശയെന്നോ ക്രൂരമെന്നോ പറയാവുന്ന പ്രതികരണം.

 

"അഭയാർത്ഥികൾക്ക് ഒരു പ്ലാൻ ബി ഇല്ല. അതുപോലെ തന്നെയാണിതും." മത്സരത്തിൽ പരാജയപ്പെട്ടാലോ എന്ന ചോദ്യത്തിന് ആകാംക്ഷയുടെ മറുപടി. ലോകത്താകെ 85 ദശലക്ഷത്തോളം അഭയാർത്ഥികൾ ഇപ്പോഴുമുണ്ട്. മിക്കവരും 10 വർഷത്തിലേറെയായി ക്യാമ്പുകളിൽ കഴിയുന്നവർ. ബന്ധനത്തിൽ കഴിയുന്ന ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ യുഎൻ എന്ന ആശയത്തിനെന്തു പ്രസക്തി? നാൽപ്പതു വർഷം മുമ്പ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ജിഡിപിയുള്ള, പ്രത്യേകിച്ച്, പ്രധാനപ്പെട്ട മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ ദരിദ്രമായ രാഷ്ട്രമായിരുന്നു ചൈന. അതേസമയം, ചൈന ഇന്നു സൂപ്പർ പവറായി നിലകൊള്ളുമ്പോൾ, 1980 നു ശേഷം യുഎൻ സഹായ ഫണ്ട് ഏറ്റവും കൂടുതൽ കൈപ്പറ്റുന്ന വിധം തകർന്നിരിക്കുന്നു ആഫ്രിക്കൻ ഭൂഖണ്ഡമൊന്നാകെ. - യുഎൻ പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ ആകാംക്ഷയുടെ വാക്കുകളിൽ.

 

കാലാവസ്ഥ, വിദ്യാഭാസം, സാങ്കേതിക വിദ്യ, അഭയാർഥികൾ, കോവിഡ് അനന്തര സാമ്പത്തിക ഘടന തുടങ്ങി നിരവധി വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുടെ സമാഹരണവും തുറന്ന ചർച്ചകളുമായാണ് ആകാംക്ഷയുടെ ക്യാംപെയ്ൻ മുന്നേറുന്നത്. ചൈനീസ് പക്ഷപാതിത്വമടക്കം നിരവധി ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണ് സെക്രട്ടറി ജനറലായി രണ്ടാം അങ്കത്തിനിറങ്ങുന്ന 71 കാരനായ അന്റോണിയോ ഗുട്ടറസ്. അമേരിക്കയും റഷ്യയും ചൈനയും ഫ്രാൻസും ബ്രിട്ടനുമൊക്കെ നേതൃത്വം നൽകുന്ന ലോകവേദിയിൽ, താരതമ്യേന ചെറുപ്പമായ ഒരു മത്സരാർഥിക്ക് അംഗീകാരം നേടിയെടുക്കുക അതീവ ദുഷ്കരമാണ്. എതിരാളികൾ അതിശക്തരെങ്കിലും വൻശക്തികൾ കെട്ടിയിറക്കുന്ന ഒത്തുതീർപ്പു സ്ഥാനാർഥികളുടെ പതിവിനു വിപരീതമായി, വ്യക്തമായ ലക്ഷ്യങ്ങളോടെ യുഎൻ നേതൃത്വത്തിലേക്കു ചുവടു വയ്ക്കുന്ന ആകാംക്ഷയ്ക്ക് പല കോണുകളിൽ നിന്നും പിന്തുണയേറി വരുന്നുണ്ട്. പ്രത്യേകിച്ച് ലോകമെങ്ങുമുള്ള വനിതകൾക്കിടയിൽ നിന്ന്. വിജയം അത്ര എളുപ്പമല്ലെങ്കിലും ഇത് മാറ്റത്തിനു വേണ്ടിയുള്ള ലോകജനതയുടെ ശബ്ദമാണ്.

 

 

English Summary: Youngest Candidate For UN Secretary-General Akanksha Arora To Challenge Antonio Guterres