എത്രകാലം കഴിഞ്ഞാലും ചെറുപ്പത്തിൽ നഷ്ടമായ ചില സാധനങ്ങൾ നമുക്ക് അത്രയും പ്രിയപ്പെട്ടവയായിരിക്കും. ചിലപ്പോൾ വളരെ ചെറിയ ഒരു കളിപ്പാട്ടമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകാം അത്. ഇവിടെ അത്തരത്തിൽ നഷ്ടമായ ഒരു മോതിരം 46 വർഷങങൾക്കു ശേഷം സോഷ്യൽ...women, manorama news, manoramaonline, malayalam news, breaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രകാലം കഴിഞ്ഞാലും ചെറുപ്പത്തിൽ നഷ്ടമായ ചില സാധനങ്ങൾ നമുക്ക് അത്രയും പ്രിയപ്പെട്ടവയായിരിക്കും. ചിലപ്പോൾ വളരെ ചെറിയ ഒരു കളിപ്പാട്ടമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകാം അത്. ഇവിടെ അത്തരത്തിൽ നഷ്ടമായ ഒരു മോതിരം 46 വർഷങങൾക്കു ശേഷം സോഷ്യൽ മീഡിയയിലൂടെ കണ്ടെടുത്തിരിക്കുകയാണ് യുഎസ് സ്വദേശിയായ വനിത. മിഷിഗണിലെ മേരി ഗസാൽബിയാഡ്സ്ലീ എന്ന സ്ത്രിയാണ് 1975ല്‍ തന്റെ ഹൈസ്കൂൾ കാലത്ത് നഷ്ടമായ മോതിരം സോഷ്യൽമീഡിയയിലൂടെ കണ്ടെത്തിയത്.

ക്രിസ് നോഡ് എന്ന വ്യക്തിയിൽ നിന്നും സോഷ്യല്‍ മീഡിയയിൽ ഒരു സന്ദേശം വരുന്നതു വരെ തന്റ അമൂല്യമായ മോതിരം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. മേരിക്ക് പ്രിയപ്പെട്ട ഒരു വസ്തു തന്റെ കയ്യിലുണ്ടെന്നായിരുന്നു നോഡിന്റെ സന്ദേശം. ആദ്യം അമ്പരന്നെങ്കിലും വർഷങ്ങള്‍ക്കു മുൻപ് നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട മോതിരം അദ്ദേഹം കാണിച്ചപ്പോൾ അമ്പരപ്പിനേക്കാൾ കൂടുതൽ സന്തോഷമാണ് ഉണ്ടായതെന്നും മേരി പറയുന്നു. 

ADVERTISEMENT

‘എന്റെ മെസഞ്ചറിൽ ഒരിക്കൽ ഒരു സന്ദേശം എത്തി. അതിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: നിങ്ങൾക്കു പ്രിയപ്പെട്ട ഒരു വസ്തു വളരെക്കാലമായി എന്റെ കൈവശം ഉണ്ട്. സത്യത്തിൽ അതുകാണാനുള്ള ആകാംക്ഷ കാരണം തുറക്കാൻ തന്നെ കൈവിറച്ചു.’– 6മേരി പറയുന്നു. 

 ക്രിസ് നോഡ് മോതിരത്തിന്റെ ചിത്രം മുൻപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇരുപതു വർഷമായി അദ്ദേഹം ഇതിന്റെ അവകാശിയെ തിരയുകയായിരുന്നു എന്നും മേരി പറഞ്ഞു. ക്രിസ് നോഡ് പങ്കുവച്ച ചിത്രം നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. മേരി ഗസാൽ ബിയാർഡ്സ്ലി പഠിച്ച സ്കൂൾ ഗ്രൂപ്പിലും ഈ ചിത്രം യാദൃച്ഛികമായി എത്തി. അങ്ങനെയാണ് മോതിരത്തിന്റെ ഉടമ മേരിയാണെന്ന് അറിഞ്ഞത്. മോതിരത്തിന്റെ ചിത്രം കണ്ടതോടെ അത് തന്റെതാണെന്നും  46 വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടതാണെന്നും മേരി പറഞ്ഞു. തുടർന്ന് അദ്ദേഹത്ത വിളിക്കുകും മോതിരം തന്റെതാണെന്നു അറിയിക്കുകയും ചെയ്തു. 

ADVERTISEMENT

20 വർഷങ്ങൾക്കു മുൻപ് ഒരു പെട്ടിയിൽ നിന്ന് തന്റെ സഹോദരനാണ് ഈ മോതിരം കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രകാലം കയ്യിൽ സൂക്ഷിച്ചിരുന്ന മോതിരത്തിന്റെ ഉടമയെ കണ്ടെത്താൻ സോഷ്യൽമീഡിയയിലൂടെ ഒരു ശ്രമം നടത്തുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.