സ്വത്തും പണവും കാരണമാക്കി വീട്ടിൽ വന്നു കയറുന്ന മരുമക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെതിരെ സജീവമായ ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്നത്. എന്നാൽ വിസ്മയയുടേതും സുചിത്രയുടേതും പോലെയുള്ള അനുഭവങ്ങൾ കേരളത്തിലെ സ്ത്രീകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന്...women, manorama news, manorama online, breaking news, viral news, viral video, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വത്തും പണവും കാരണമാക്കി വീട്ടിൽ വന്നു കയറുന്ന മരുമക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെതിരെ സജീവമായ ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ നടക്കുന്നത്. എന്നാൽ വിസ്മയയുടേതും സുചിത്രയുടേതും പോലെയുള്ള അനുഭവങ്ങൾ കേരളത്തിലെ സ്ത്രീകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് തെളിയിക്കുന്ന അതിക്രൂരമായ ഒരു സംഭവമാണ് ഉത്തർപ്രദേശിലെ ബിജ്നോറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിധവയായ മരുമകളെ ചങ്ങലയിൽ ബന്ധിച്ച് പെരുവഴിയിലിട്ട് മർദ്ദിക്കുന്ന ഭർതൃപിതാവിന്റെ രംഗങ്ങളാണ് പുറത്തുവരുന്നത്.

64 കാരനായ ഹൃദേഷ് കുമാർ എന്ന വ്യക്തിയാണ് 40 കാരിയായ സരോജ് ദേവി എന്ന മരുമകളെ നടുറോഡിൽ പൊതുജനത്തിനു മുന്നിലിട്ട് അതി ക്രൂരമായി മർദിക്കുന്നത്. കൈകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മർദനമേറ്റ സരോജ് ദേവി അവശനിലയിലാകുന്നത് ദൃശ്യങ്ങളിൽ കാണാം. അടികൊണ്ട് തറയിൽ വീണ ശേഷവും റോഡിലൂടെ ഹൃദേഷ് കുമാർ ഇവരെ വലിച്ചഴയ്ക്കുകയായിരുന്നു. ചുറ്റും കൂടി നിന്ന ജനങ്ങളിൽ ആരും ഹൃദേഷ് കുമാറിനെ തടഞ്ഞതുമില്ല.

ADVERTISEMENT

കാഴ്ചക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ വൈറലായതോടെ ഹൃദേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്നാണ് മരുമകളെ മർദ്ദിച്ചത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി ബിജ്നോർ പോലീസ് സൂപ്രണ്ടായ ധരംവീർ സിങ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ വൈറലായതോടെ ജനങ്ങളുടെ ഇടയിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

English Summary: Father IN Law Thrashes Widow On Street