‘കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ഇത്തരം ഒരു സംഭവം ആദ്യമാണ്. തലമുടി സാധാരണയായി ദഹിക്കാറില്ല. ഈ അസുഖമുള്ളവരിൽ ഇവർ ഭക്ഷിക്കുന്ന മുടി ആമാശയത്തിൽ അടിഞ്ഞുകൂടി വലിയ രോമപിണ്ഡമായി മാറുന്നു...women, manorama news, manorama online, breaking news, viral news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചുവയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒന്നരകിലോ ഭാരമുള്ള രോമപിണ്ഡം നീക്കി. കഴിഞ്ഞ ദിവസം ചണ്ഡിഗഢിലെ മൗലി ജഗ്രാനിലാണു സംഭവം. പാ​ഞ്ച്കുലയിലെ സിവിൽ ആശുപത്രിയിൽ ഡോ. വിവേക് ബാഡൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ട്രിക്കോബിസോർ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ദഹന വ്യവസ്ഥയിൽ രോമപിണ്ഡമുണ്ടാകുന്ന അവസ്ഥയാണിത്. ദഹനപ്രക്രിയയെ സാരമായി ബാധിക്കും. കഴിഞ്ഞ ആഴ്ചയാണ് അസഹനീയമായ വയറുവേദനയോടെ ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ആവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ADVERTISEMENT

‘പെൺകുട്ടിയുടെ കുടുംബം പറഞ്ഞതു പ്രകാരം, കഴിഞ്ഞ രണ്ടു വർഷമായി അവൾ സ്വന്തം തലമുടി ഭക്ഷിക്കും. ഇത് നിർത്തുന്നതിനായി വീട്ടുകാർ അവളുടെ മുടിവെട്ടി. എന്നാൽ പിന്നീട് അവൾ മറ്റുള്ളവരുടെ മുടി ഭക്ഷിക്കാൻ തുടങ്ങി. ’– ഡോക്ടർ വ്യക്തമാക്കി. സാധാരണയായി വലിയ മാനസീക സമ്മർദമുള്ളവരാണ് ഇങ്ങനെ ചെയ്യുന്നതെന്നും കുട്ടികളിൽ ഇത്തരം അവസ്ഥ വിരളമാണെന്നും ഡോക്ടർ ബാഡു പറഞ്ഞു. 

‘കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. ഇത്തരം ഒരു സംഭവം ആദ്യമാണ്. തലമുടി സാധാരണയായി ദഹിക്കാറില്ല. ഈ അസുഖമുള്ളവരിൽ ഇവർ ഭക്ഷിക്കുന്ന മുടി ആമാശയത്തിൽ അടിഞ്ഞുകൂടി വലിയ രോമപിണ്ഡമായി മാറുന്നു. ഇത് വയറുവേദനയ്ക്കു കാരണമാകും.’– ഡോക്ടർ പറഞ്ഞു. കുറച്ചുകാലത്തേക്ക് കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്നും മുടി വളരാൻ അനുവദിക്കരുതെന്നും മാതാപിതാക്കളോട് ആവശ്യപ്പെട്ടതായി ഡോക്ടർ ബാഡു അറിയിച്ചു. 

ADVERTISEMENT

English Summary: 1.5kg hair mass removed from 5-year-old Chandigarh girl’s stomach