സ്ത്രീധനത്തിന്റെ പേരിലും മറ്റു പലരീതികളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അതിക്രമങ്ങളുടെ പേരിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്....women, manorama news, manorama online, malayalam new,s breaking news, latest news, viral news, viral post, crime, woman assault

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധനത്തിന്റെ പേരിലും മറ്റു പലരീതികളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അതിക്രമങ്ങളുടെ പേരിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി സ്ത്രീകളാണ് ജീവനൊടുക്കിയത്. സ്വന്തം വീട്ടിൽ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന സംഭവങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

19വയസ്സുള്ള പെൺകുട്ടിയെ മുടിയിൽ പിടിച്ച് നിലത്തു വലിച്ചിഴച്ചും മരത്തിൽ കെട്ടിയിട്ടും മര്‍ദിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വലിയ വടി ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്നാണ് പരസ്യമായി മർദിക്കുന്നത്. ക്രൂരമർദനത്തിന്റെ നടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. മൂന്നുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പെൺകുട്ടി തിരികെ എത്തിയതാണ് കുടുംബാംഗങ്ങളെ രോഷാകുലരാക്കിയത്. 

ADVERTISEMENT

പ്രതികളിൽ ഒരാൾ തന്നെയാണ് മർദനത്തിന്റെ വിഡിയോ പകർത്തിയത്. ക്രൂരമർദനമേറ്റ് നിലവിളിക്കുന്ന യുവതിയോട്  കരച്ചിൽ നിർത്താന്‍ ഒരു പുരുഷൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം. നീ എന്തിനാണ് തിരികെ വന്നതെന്ന് ഇയാൾ ചോദിക്കുന്നതും വിഡിയോയിലുണ്ട്. മറ്റൊരു പുരുഷൻ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്യുന്നുണ്ട്. മർദനത്തിനുപയോഗിച്ച വടി ഒടിയുന്നതു വരെ ഇയാള്‍ ക്രൂരത തുടർന്നു. 

സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന മറ്റൊരു വിഡിയോയിൽ പെൺകുട്ടിയെ ഏതാനും പുരുഷൻമാർ ചേർന്ന് മരത്തിൽ കെട്ടിയിടുകയും അവളെ കളിയാക്കി ചിരിക്കുന്നതും കാണാം. ഒരു ചെറിയ പെൺകുട്ടി ഉൾപ്പെടെ നിരവധി പേർ ഈ കാഴ്ച കണ്ടു നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. എന്നാൽ കാഴ്ചക്കാരിൽ ആരും തന്നെ അവളെ സഹായിക്കാനായി എത്തിയില്ല. ജൂൺ 28നായിരുന്നു സംഭവം. സംഭവത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം നടത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെയും ബന്ധുക്കളായ പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. 

ADVERTISEMENT

English Summary: Madhya Pradesh Woman Dragged By Hair, Thrashed For Leaving In-Laws' House