പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികള്‍ വിവാഹമായില്ലേ എന്ന ചോദ്യം നിരന്തരം നേരിടേണ്ട അവസ്ഥയാണ് ഇപ്പോഴും സമൂഹത്തിലുള്ളത്. ഇത്തരം ചോദ്യങ്ങളോട് വളരെ ബോൾഡായി പ്രതികരിക്കുന്ന സ്ത്രീകളും ഉണ്ട്. അക്കൂട്ടത്തിൽ ഒരു സ്കൂൾ...women, manorama news, manorama online, malayalam news, breaking news, latest news, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികള്‍ വിവാഹമായില്ലേ എന്ന ചോദ്യം നിരന്തരം നേരിടേണ്ട അവസ്ഥയാണ് ഇപ്പോഴും സമൂഹത്തിലുള്ളത്. ഇത്തരം ചോദ്യങ്ങളോട് വളരെ ബോൾഡായി പ്രതികരിക്കുന്ന സ്ത്രീകളും ഉണ്ട്. അക്കൂട്ടത്തിൽ ഒരു സ്കൂൾ ടിച്ചറാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം. മുപ്പതു വയസ്സു കഴിഞ്ഞില്ലേ? ഇനിയും കല്യാണമായില്ലേ? എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യത്തിനാണ് യുവതിയുടെ കുറിക്കു കൊള്ളുന്ന മറുപടി. 

പെട്രീഷ്യ ക്രിസ്റ്റിന എന്നു പേരായ യുവതിയാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. എല്ലാ ആഘോഷങ്ങളോടെയുമായിരുന്നു പെട്രീഷ്യയുടെ ‘വിചിത്ര’ വിവാഹം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്കൂൾ ടീച്ചറാണ് പെട്രീഷ്യ. സ്വന്തം വിവാഹ നിശ്ചയം ആദ്യം നടത്തുകയും പിന്നീട് വിവാഹം നടത്തുകയും ചെയ്തു. ആഴ്ചകളോളം എടുത്താണ് ചടങ്ങുകൾ പ്ലാൻ ചെയ്തത്.വിലകൂടിയ വിവാഹ മോതിരവും ബോക്കയും പൂക്കളും എല്ലാം വാങ്ങി. 7000 രൂപയുടെ വിവാഹ വസ്തരവും വാങ്ങി. അതിഥികളെയും ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരൻ മാത്രം ഇല്ല. ബാക്കിയെല്ലാ രീതിയിലും വിവാഹം തന്നെയാണ്. 

ADVERTISEMENT

വിരലിൽ സ്വയം കല്യാണമോതിരമിട്ടു. അതിനു ശേഷം പട്രീഷ്യ ഒരു പ്രസംഗവും നടത്തി. ഒരാൾക്ക് അവനവനോടുള്ള ബന്ധവും സ്നേഹവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തിൽ വേണ്ടതെന്ന സന്ദേശം എല്ലാ സ്ത്രീകൾക്കും നൽകാനാണ് ഈ വിവാഹമെന്നും പട്രീഷ്യ പറഞ്ഞു. മറ്റൊരാളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കും മുൻപ് അത് അവനവനോടു തന്നെയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. 

ചടങ്ങുകൾക്കു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും പട്രീഷ്യ അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

ADVERTISEMENT

English Summary: Single teacher 'marries herself' in a $100 wedding after ending her engagement - complete with flowers, a boho dress and a sparkling diamond ring