അഫ്ഗാൻ മണ്ണിൽ താലി‍ബാൻ വേരാഴ്ത്തിയതോടെ ന്യൂനപക്ഷമായ ഹസാരാ വംശജരുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ഷിയ മുസ്‍‌ലിം വിഭാഗത്തിൽപ്പെട്ട ഹസാരാ വംശജരോട് അത്രയേറെ ശത്രുതയാണ് താലിബാന്. അഫ്ഗാനിലെ ആകെ ജനസംഖ്യയുടെ 10 മുതൽ...afghanistan, taliban, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, afghaistan news, afghanistan taliban

അഫ്ഗാൻ മണ്ണിൽ താലി‍ബാൻ വേരാഴ്ത്തിയതോടെ ന്യൂനപക്ഷമായ ഹസാരാ വംശജരുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ഷിയ മുസ്‍‌ലിം വിഭാഗത്തിൽപ്പെട്ട ഹസാരാ വംശജരോട് അത്രയേറെ ശത്രുതയാണ് താലിബാന്. അഫ്ഗാനിലെ ആകെ ജനസംഖ്യയുടെ 10 മുതൽ...afghanistan, taliban, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, afghaistan news, afghanistan taliban

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഫ്ഗാൻ മണ്ണിൽ താലി‍ബാൻ വേരാഴ്ത്തിയതോടെ ന്യൂനപക്ഷമായ ഹസാരാ വംശജരുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ഷിയ മുസ്‍‌ലിം വിഭാഗത്തിൽപ്പെട്ട ഹസാരാ വംശജരോട് അത്രയേറെ ശത്രുതയാണ് താലിബാന്. അഫ്ഗാനിലെ ആകെ ജനസംഖ്യയുടെ 10 മുതൽ...afghanistan, taliban, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, afghaistan news, afghanistan taliban

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താലിബാൻ വേട്ടയാടിക്കൊല്ലുന്ന ഹസാര വംശജരുടെ ജീവിതം പറയുന്നു ഫരിഷ്ത

അഫ്ഗാൻ മണ്ണിൽ താലി‍ബാൻ വേരാഴ്ത്തിയതോടെ ന്യൂനപക്ഷമായ ഹസാരാ വംശജരുടെ നിലനിൽപ്പുതന്നെ ഭീഷണിയിലായിരിക്കുകയാണ്. ഷിയ മുസ്‍‌ലിം വിഭാഗത്തിൽപ്പെട്ട ഹസാരാ വംശജരോട് അത്രയേറെ ശത്രുതയാണ് താലിബാന്. അഫ്ഗാനിലെ ആകെ ജനസംഖ്യയുടെ 10 മുതൽ 12 ശതമാനത്തോളമുണ്ട് ഹസാരാ വംശജർ. പക്ഷേ, രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമായിട്ടും ഇവർ നേരിടേണ്ടി വരുന്ന കഷ്ടതകൾ ചെറുതൊന്നുമല്ല.

ബ്രസ്സൽസിൽ 2016ൽ യൂറോപ്യൻ കൗൺസിൽ ചേർന്നപ്പോൾ, ഹസാരാ വിഭാഗക്കാർ നടത്തിയ പ്രതിഷേധത്തിൽനിന്ന്. ചിത്രം: EMMANUEL DUNAND / AFP
ADVERTISEMENT

ഒരുപക്ഷേ, അഫ്ഗാനിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്ന ജനസമൂഹമെന്നുതന്നെ ഇവരെപ്പറ്റി പറയേണ്ടി വരും. അതിൽ പലായനത്തിന്റെ കഥകളും ഏറെ. താലിബാൻ ഭരണകൂടം രാജ്യത്തു പിടിമുറുക്കിയ സാഹചര്യത്തിൽ, അഫ്ഗാനിലെ പർവാൻ പ്രവിശ്യയിൽനിന്നു രക്ഷപ്പെട്ട് ഇറാനിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഹസാരാ വിഭാഗത്തിലെ ഫരിഷ്ത എന്ന യുവതി. എന്താണ് അഫ്ഗാനിൽ യഥാർഥത്തിൽ സംഭവിക്കുന്നത്? ഫരിഷ്ത സംസാരിക്കുന്നു.

‘കാത്തിരിക്കുന്നത് കുരുതിക്കളം’

ചരിത്രപരമായി വളരെയധികം കഷ്ടതകൾ സഹിച്ച സമൂഹമാണ് ഞങ്ങളുടേത്. ഷിയാ വംശജരായതും ഭാഷപരമായ പ്രത്യേകതകളുള്ളതും മംഗോളിയൻ ശരീരഘടനയുമെല്ലാം കാരണം നിരന്തരം വിവേചനങ്ങൾ നേരിടേണ്ടി വരികയും വംശഹത്യയ്ക്കു വരെ വിധേയരാകേണ്ടി വരികയും ചെയ്ത ജനസമൂഹം. തൊണ്ണൂറുകളിലുണ്ടായ ആക്രമണത്തിൽ  നാടുവിടേണ്ടി വന്ന എന്റെ കുടുംബം വർഷങ്ങൾക്കു ശേഷമാണ് അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയത്. വീണ്ടും അഫ്ഗാൻ താലിബാന്റേതായതോടെ ജീവൻ രക്ഷിക്കാൻ വിദേശത്തേക്കു കടന്നിരിക്കുകയാണ് ഞങ്ങൾ. 

ഇറാനിൽ ടൂറിസ്റ്റ് വീസയിലാണിപ്പോൾ താമസിക്കുന്നത്. തിരിച്ചു ചെല്ലാൻ ഞങ്ങൾക്കൊരു രാജ്യമില്ല. കാത്തിരിക്കുന്നത് കുരുതിക്കളമാണ്. എന്തിനങ്ങോട്ട് തിരിച്ചു പോകണം? വർഷങ്ങളോളം പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ ചുട്ടെരിച്ച് വീട്ടിൽ ഒളിവിലിരിക്കാനോ? പെണ്ണായതു കൊണ്ടു മാത്രം സ്വാതന്ത്ര്യം എന്നൊന്നില്ലാതെ ജീവിച്ചു മരിക്കാനോ? അതിലെല്ലാമുപരി ജന്മം കൊണ്ട് ഹസാര ആയിപ്പോയതിനാൽ മാത്രം മനുഷ്യരായിപ്പോലും കാണാത്ത താലിബാന്റെ തോക്കിൽ ഒടുങ്ങാനോ? ജീവിക്കാനായി ഇവിടെത്തന്നെ തുടരാനാണ് തീരുമാനം.‍

ADVERTISEMENT

എന്റെ ബന്ധുക്കളിലധികവും കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാന്റെ മൂക്കിൻ തുമ്പത്തുള്ള ഇടങ്ങളിലവർ പേടിച്ചു ജീവിക്കുമ്പോൾ ഞങ്ങൾക്കിവിടെ എങ്ങനെ സമാധാനമായിരിക്കാനാകും? എടിഎമ്മുകളിൽനിന്ന് പണമെടുക്കാനായ‌ി ആളുകൾ വരിവരിയായി നിൽക്കുകയാണെന്നാണ് അറിഞ്ഞത്. പലർക്കും പണം കിട്ടുന്നേയില്ല. ഭക്ഷണത്തിനും ക്ഷാമമുണ്ട്. പെൺകുട്ടികളാരും പേടിച്ചു പുറത്തിറങ്ങുന്നില്ല. കുടുംബത്തിലെ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങിയാൽ ജീവനോടെ വീട്ടിൽ തിരിച്ചെത്താനായി എന്നു വരില്ല. 

പല വീടുകളിലും താലിബാൻ പരിശോധനകൾ നടത്തുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ പലയിടങ്ങളിലും എന്താണു നടക്കുന്നതെന്നു പോലുമറിയില്ല. വൈദ്യുതി ബന്ധവും, ഇന്റർനെറ്റുമെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. കൂട്ടുകാരുമായി സംസാരിക്കാൻ കുറേ ശ്രമിച്ചു. എന്നാൽ അവരാരും എവിടെയാണെന്നു പോലുമൊരു വിവരം കിട്ടാനില്ല. മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വാർത്തകളും ചിത്രങ്ങളും കാണുമ്പോൾ ഉറ്റവരുടെ മുഖം തിരയാറുണ്ട്– ഫരിഷ്ത പറഞ്ഞു.

2016ൽ കാബൂളിലെ പള്ളികളിൽ ഐഎസ് നടത്തിയ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധു പൊട്ടിക്കരയുന്നു. ചിത്രം: SHAH MARAI / AFP

കൊച്ചു ഫരിഷ്തയുടെ ആദ്യ അഭയാർഥി ജീവിതം

രണ്ട് ദശാബ്ദങ്ങൾക്കു മുൻപ് രാജ്യവും ജനിച്ചു വളർന്ന കൊച്ചുവീടും വിട്ടോടിപ്പോകുമ്പോൾ ഞാൻ തീരെ ചെറുതായിരുന്നു. എനിക്കന്നൊന്നും ഓർമയില്ല. പ്രാണ വെപ്രാളത്തിൽ കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി ഓടുന്ന മാതാപിതാക്കളുടെ കണ്ണിലെ ഭീതി മാത്രം ഓർത്തെടുക്കാനാകുന്നുണ്ട്. മുന്നിൽ അവ്യക്തതകളുടെ ഇരുളായിരുന്നു. കാൽനടയായും പല വാഹനങ്ങളിൽ കയറിയും കുഞ്ഞുങ്ങളെയുമെടുത്ത് ദൂരങ്ങൾ താണ്ടിയ ദുരിത കഥ പിന്നീട് അച്ഛനമ്മമാർ പലകുറി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ചെന്നെത്തിയത് പാക്കിസ്ഥാൻ അതിർത്തിയിലായിരുന്നു.

ADVERTISEMENT

എന്റെ ബാല്യകാലം മുഴുവൻ ‍ഞാൻ ചെലവഴിച്ചത് അവിടുത്തെ അഭയാർഥി ക്യാംപുകളിലാണ്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ വർഷങ്ങളോളം സ്കൂളിൽ പോകാൻ പോലും കഴിയാതെ ഞാനുമെന്റെ കുഞ്ഞനുജത്തിമാരും വിഷമിച്ചിട്ടുണ്ട്. പഠിക്കാൻ എന്തു കൊതിയായിരുന്നുവെന്നോ. പിന്നീട് പേർഷ്യൻ ഭാഷയിലുള്ള സ്കൂളിൽ പഠനമാരംഭിച്ചു. അകന്ന ഒരു ബന്ധുവിന്റ സഹായം ലഭിച്ചതുകൊണ്ടു മാത്രമാണ് ഞങ്ങൾക്കവിടെ പിടിച്ചുനിൽക്കാനായത്. 700 രൂപയ്ക്കാണ് ജീവിതം തുടങ്ങിയത്. അച്ഛൻ ബുലാനി, പറാത്ത തുടങ്ങിയ ഭക്ഷണ സാധനങ്ങൾ വിറ്റ് ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. വർഷങ്ങളോളം അനധികൃത കുടിയേറ്റക്കാരായി അവിടെ താമസിച്ചു. 

താലിബാൻ ഭരണം അവസാനിച്ചതിനു ശേഷമാണ് അഫ്ഗാനിലേക്കു മടങ്ങിയത്. പ്രതീക്ഷകളുടെ നാളുകളായിരുന്നു അത്. സമാധാനവും കൂട്ടിനുണ്ടായിരുന്നു. എന്നാൽ താലിബാൻ ശക്തരായതോടെ വീണ്ടും ജീവിതം പഴയതു പോലെയായിരിക്കുകയാണിപ്പോൾ. അച്ഛൻ ഞങ്ങൾ പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. വിദേശ സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാനായി. അവിടുത്തെ സുഹ‍ൃത്തുക്കളുടെ സഹായത്തോടെയാണ് മാതാപിതാക്കളെയും കൂട്ടി ഇപ്പോൾ ഇറാനിലെത്തിയിരിക്കുന്നത്.

‘ഹസാരാ’ ദുരിത പർവം

സമാധാനമെന്തെന്നറിയാതെയാണ് ഹസാരാ വംശജരുടെ ജീവിതം. ജനിച്ച രാജ്യത്ത് ചുറ്റുമുള്ളവരെ ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥ. അഫ്ഗാനിലുള്ള ഉസ്ബെക് വംശജർ അയൽരാജ്യമായ ഉസ്ബെക്കിസ്ഥാനിലേക്കും തജിക്കുകൾ തജിക്ക്സ്ഥാനിലേക്കും ഹസാരകൾ ഗോരിസ്ഥാനിലേക്കും അഥവ ശവപ്പറമ്പിലേക്കും പോകട്ടെ എന്നാണ്  താലിബാന്റെ ഭാഷ്യം. ഹസാരകൾ യഥാർഥ മുസ്‍ലിംകളല്ല അവരെ കൊന്നൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് മുൻ താലിബാൻ നേതാവ് മൗലവി മുഹമ്മദ് ഹനീഫ് പണ്ടേ പറഞ്ഞിട്ടുള്ളത്. 

ബാമിയാൻ പ്രവിശ്യയിലെ ഹസാരാ വിഭാഗക്കാർ. ചിത്രം: WAKIL KOHSAR / AFP

തൊണ്ണൂറുകളിൽ താലിബാൻ പിടിമുറുക്കിയതോടെ ജന്മനാട്ടിൽനിന്നു കൂട്ടപ്പലായനം ചെയ്യേണ്ടി വന്നവരാണ് ഹസാരകൾ. അതിർത്തികൾ കടന്ന് രക്ഷപ്പെടാനാകാത്ത ആയിരങ്ങളാണ് താലിബാന്റെ ധാർഷ്ഠ്യത്തിനു മുന്നിൽ ചോരവാർന്നു മരിക്കേണ്ടി വന്നത്. ഹസാരാവംശജരിലെ 60 ശതമാനത്തോളം പലപ്പോഴായി നടന്ന ആക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഹസാരാ വിഭാഗത്തെ സഹായിക്കേണ്ടതിന്റെ ധാർമികപരമായ ഉത്തരവാദിത്വം  ഇന്ത്യയ്ക്കുമുണ്ട്. മനുഷ്യത്വം വറ്റിപ്പോയിട്ടില്ലെങ്കിൽ ഹസാരാ വംശജർക്ക് അഭയം നൽകി അവരുടെ ജീവൻ സുരക്ഷിതമാക്കണം– ഫരിഷ്ത അപേക്ഷിച്ചു.

ആരാണ് ഹസാരാ വംശജർ?

മംഗോളിയൻ ശരീരപ്രകൃതിയുള്ള ഷിയാ മുസ്‍ലിം വിഭാഗത്തിൽപ്പെട്ട ആളുകളാണിവർ. അഫ്ഗാനിസ്ഥാന്റെ ഹൃ‍ദയഭൂവിലും വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലുമാണ് ഹസാരകളുടെ വാസം. സംസാരഭാഷ പേർഷ്യൻ ഭാഷയുടെ വകഭേദമായ ഹസാഗരിയാണ്. ആയിരം എന്നർഥം വരുന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഇവരുടെ വിഭാഗത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. 13-ാം നൂറ്റാണ്ടിൽ ‍ചെങ്കിസ്‌ഖാന്റെ  പടയാളികളായി എത്തിയവരാണ് ഇവരുടെ പിൻതലമുറക്കാർ എന്നു വിശ്വസിക്കപ്പെടുന്നു. 

എന്നാൽ മംഗോളിയൻ–തുർക്കി വിഭാഗത്തിൽപ്പെട്ട ഇവർ പതിമൂന്നാം നൂറ്റാണ്ടിനും മുൻപേ, ഇന്ന് അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ട പ്രദേശത്ത് എത്തിയിരുന്നതായി ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു. ഇറാനിലെ സഫാവിദ് രാജാവിന്റെ ഭരണകാലത്ത് (എഡി 1501–1736), പതിനാറാം നൂറ്റാണ്ടിൽ, ജനസംഖ്യയിൽ ഭൂരിപക്ഷവും ഷിയാ വിഭാഗത്തിലേക്കു മാറിയിരുന്നു. ഹസാരാ വിഭാഗക്കാരും അത്തരത്തിൽ മാറിയതാകാമെന്നും കരുതപ്പെടുന്നു. 1773ൽ അഹമ്മദ് ഷാ ദുരാനിയുടെ നേത‍ൃത്വത്തിൽ, ഹസാരകൾ താമസിച്ചിരുന്ന പ്രദേശം അഫ്ഗാനിസ്ഥാനോട് കൂട്ടിച്ചേർത്തു. ആധുനിക അഫ്ഗാന്റെ പിതാവെന്നറിയപ്പെടുന്ന ദുരാനിയാണ് ‘ദുരാനി രാജവംശത്തിന്റെ’ സ്ഥാപകനും. 

1890കളിൽ അഫ്ഗാൻ രാജാവ് അബ്ദുറഹ്മാൻ ഖാന്റെ നേതൃത്വത്തിലായിരുന്നു ഹസാരകൾക്കെതിരെ ആദ്യത്തെ നീക്കമുണ്ടാകുന്നത്. ക്രൂരത സഹിക്കാനാകാതെ പലരും ക്വറ്റയിലേക്ക് പലായനം ചെയ്തു. ഇന്നത്തെ പാക്കിസ്ഥാനിലാണ് ഈ പ്രദേശം. ഖാന്റെ നേതൃത്വത്തിലുള്ള വംശീയ കൂട്ടക്കൊല തുടങ്ങി കൃത്യം 100 വർഷത്തിനിപ്പുറം, 1990കളിൽ, ഹാസാരകൾക്കെതിരെ താലിബാനും ആക്രമണം തുടങ്ങി. ഹസാര വിഭാഗക്കാർക്കായി അതേ പേരിൽ രൂപംകൊണ്ട പാർട്ടിയുടെ തലവൻ അബ്ദുൽ അലി–മസാറിയെ 1995ൽ താലിബാൻ വധിച്ചു.  

ബാമിയാൻ പ്രവിശ്യയിലും കാബൂൾ, മസാറെ ഷരീഫ് പോലുള്ള നഗരങ്ങളിലുമാണ് ഹാസാരാ വിഭാഗക്കാരിലേറെയും ജീവിക്കുന്നത്. 1998ൽ മസാറെ ഷരീഫിൽ മാത്രം രണ്ടായിരത്തോളം ഹസാരകളെ താലിബാൻ കൊന്നൊടുക്കിയെന്നാണു കണക്ക്. പിന്നാലെയായിരുന്നു 2001ലെ അഫ്ഗാനിലെ ചരിത്ര പ്രസിദ്ധമായ ബുദ്ധ പ്രതിമകളുടെ നാശം. നേരിട്ടു ബാധിച്ചില്ലെങ്കിലും അതും ഹസാരകൾക്കുള്ള താലിബാന്റെ മുന്നറിയിപ്പായിരുന്നു–അഫ്ഗാൻ ‘സംസ്കാരത്തിൽപ്പെട്ടതല്ലാത്ത’ എല്ലാം തച്ചുടയ്ക്കുമെന്ന പരോക്ഷ സന്ദേശം. 

സുന്നി ഭൂരിപക്ഷ മേഖലകളിൽ വളരെയധികം ദുരിതങ്ങൾ സഹിച്ചായിരുന്നു ഹസാരകളുടെ ജീവിതം. കാഴ്ചയിൽത്തന്നെ തിരിച്ചറിയാനാവുന്നതിനാൽ ഇവർക്കെതിരെയുള്ള ക്രൂരതയും പതിവായിരുന്നു. വിശ്വസത്തിന്റെയും ഭാഷയുടേയും പേരിൽ ജീവനു പോലും വെല്ലുവിളിയേറ്റാണ് വർഷങ്ങളായി ജീവിക്കുന്നത്. തീവ്രനിലപാടുകളുള്ള താലിബാൻ ഇവർക്കെന്നും പേടിസ്വപ്നമാണ്. ഖാലിദ് ഹൊസൈനിയുടെ ‘ദ് കൈറ്റ് റണ്ണർ’ എന്ന നോവലിൽ ഹസാരാ വിഭാഗക്കാർ നേരിടുന്ന ദുരിതം വിശദമായി വിവരിക്കുന്നുണ്ട്. താലിബാനോടൊപ്പം ഇടക്കാലത്ത് ഐഎസിന്റെ ഭീഷണിയും ഹസാരകൾക്ക് നേരിടേണ്ടി വന്നു. 2016ൽ കാബൂളിലെ പള്ളികളിൽ ഐഎസ് നടത്തിയ ഇരട്ട സ്ഫോടനത്തിൽ എൺപതോളം പേരാണു കൊല്ലപ്പെട്ടത്. അതിലേറെയും ഹസാരാ വിഭാഗക്കാരായിരുന്നു.

ഗുഹയ്ക്കു സമാനമായ ബാമിയാൻ പ്രവിശ്യയിലെ വീടുകളിലൊന്നിൽ ഹസാരാ വിഭാഗത്തിൽപ്പെട്ട കുട്ടികൾ, ചിത്രം: SHAH MARAI / AFP

താലിബാൻ 2.0

അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ ഇപ്പോൾ പൂർവാധികം ശക്തരാണ്. സ്ത്രീകൾക്കുള്ള വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ നിലവിൽ മൃദുസമീപനം കാഴ്ചവയ്ക്കുന്നത് ലോകരാജ്യങ്ങൾക്കു മുന്നിൽ അംഗീകാരം ലഭിക്കാനാണെന്നു നിരീക്ഷകർ പറയുന്നു. എന്നാൽ ഈ നയം അധികകാലം നീണ്ടു നിൽക്കാൻ സാധ്യതയില്ലെന്നാണ് ഫരിഷ്ത പറയുന്നത്. പഴയ താലിബാനെയായിരിക്കില്ല ഹസാരാ വിഭാഗക്കാർക്ക് കാണേണ്ടി വരികയെന്ന് അവർ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളേയും സ്ത്രീകളേയും ഉപദ്രവിക്കില്ലെന്നും അവർ ഉറപ്പു നൽകുന്നുണ്ടെങ്കിലും പൂർവാനുഭവങ്ങളുടെ നിഴലിൽ അഫ്ഗാൻ ജനത അതു തീരെ വിശ്വാസത്തിലെടുത്തിട്ടില്ല. ഏതു നിമിഷവും ജീവനറ്റു മണ്ണോടു ചേരുമെന്ന ഭീതിയിലാണ് ജനങ്ങൾ– ഫരിഷ്ത പറഞ്ഞു നിർത്തി.

English Summary: Shia Hazara Minority is in Fear of Targeted Killings in Afghanistan; Farishta Tells the Story