ചിലപ്പോൾ ജീവിതം നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ അതിക്രൂരമായിരിക്കും. എന്നാൽ ഈ പ്രതിസന്ധികളിലൊന്നും തളരാതെ ജീവിത വിജയം നേടിയവർ അപൂർവമാണ്. അക്കൂട്ടത്തിൽ ഒരാളാണ് ഡോക്ടർ ഷാഹിന. ഇപ്പോള്‍ ഷാഹിന മോഡലായി എത്തിയ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നാലാമത്തെ വയസ്സിൽ മണ്ണെണ്ണ വിളക്കിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലപ്പോൾ ജീവിതം നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ അതിക്രൂരമായിരിക്കും. എന്നാൽ ഈ പ്രതിസന്ധികളിലൊന്നും തളരാതെ ജീവിത വിജയം നേടിയവർ അപൂർവമാണ്. അക്കൂട്ടത്തിൽ ഒരാളാണ് ഡോക്ടർ ഷാഹിന. ഇപ്പോള്‍ ഷാഹിന മോഡലായി എത്തിയ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നാലാമത്തെ വയസ്സിൽ മണ്ണെണ്ണ വിളക്കിൽ നിന്നും തീപടർന്ന് ഷാഹിനയുടെ ശരീരമാകെ പൊള്ളിയിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ചു വരവു പോലും ഷാഹിനയെ സംബന്ധിച്ച് പ്രയാസമായിരുന്നു. അവിടെ നിന്നാണ് ഷാഹിനയുടെ ഉയിർത്തെഴുന്നേൽപ്പ്. 

ADVERTISEMENT

ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷാഹിന കുറിച്ചത് ഇങ്ങനെ: ‘കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു. മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം. പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിട്ടുണ്ട്. 

  പക്ഷേ, ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല, വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും.  "പൊള്ളിയാൽ ഭാഗ്യം പോയി " എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ്  എന്റേതായ ഐഡന്റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്. ഞാൻ എന്നെ സ്നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു. എനിക്ക് ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു.’

ADVERTISEMENT

കോട്ടയം മലരിക്കലിലെ ആമ്പൽ പാടത്തുനിന്ന് പകർത്തിയ ഷാഹിനയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്