സൗന്ദര്യമത്സരമൊക്കെ യുവാക്കളുടെ കാര്യമല്ലേ എന്നു ചോദിച്ച് വീട്ടിൽ ചടഞ്ഞിരിക്കാൻ വരട്ടെ. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുക ഇസ്രയേലുകാരിയായ ഈ മുത്തശ്ശി. 86 വയസ്സാണ് സലീന സ്റ്റെയിൻ ഫീൽഡിന്റെ പ്രായം. വർഷം തോറും രാജ്യത്ത് നടക്കുന്ന മിസ് ഹോളോകോസ്റ്റ് സർവൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യമത്സരമൊക്കെ യുവാക്കളുടെ കാര്യമല്ലേ എന്നു ചോദിച്ച് വീട്ടിൽ ചടഞ്ഞിരിക്കാൻ വരട്ടെ. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുക ഇസ്രയേലുകാരിയായ ഈ മുത്തശ്ശി.  86 വയസ്സാണ് സലീന സ്റ്റെയിൻ ഫീൽഡിന്റെ പ്രായം. വർഷം തോറും രാജ്യത്ത് നടക്കുന്ന മിസ് ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടിയിരിക്കുകയാണ് മുത്തശ്ശി. 

ADVERTISEMENT

80 നും 90 നും ഇടയിൽ പ്രായമുള്ള 10പേരാണ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത്. നാസി ഭരണകാലത്ത് പീഡനത്തെ അതിജീവിച്ചവരാണ് മത്സരാർഥികൾ. പ്രൊഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളുമാണ് മത്സരാർഥികളെ ഒരുക്കിയത്. റൊമാനിയയാണ് സലീനയുടെ ജന്മദേശം. 1948ല്‍ ഇസ്രയേലിൽ എത്തുന്നതുവരെ നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് ഇരയായിരുന്നു ഇവർ. മിസ് ഇസ്രയേല്‍ നോവ കോച്ച്ബയും ഫാഷൻ രംഗത്തെ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. 

ADVERTISEMENT

മൂന്നുമക്കളാണ് സലീനയ്ക്ക്. 7 പേരക്കുട്ടികള്‍. അവരുടെ മക്കൾ 21. ‘എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഇത് ശരിക്കും ആസ്വദിച്ചു. ഇസ്രയേലി ജനതയെ നന്മയിലേക്കും സൗന്ദര്യത്തിലേക്കും നയിക്കാൻ കഴിയട്ടെ.’– സലീന മുത്തശ്ശി പറയുന്നു. ഇസ്രയേൽ ജനതയിൽ രണ്ട് ലക്ഷത്തോളം വരുന്ന വയോധികർ  നാസി കാലത്തെ ക്രൂരതകൾ ഏറ്റുവാങ്ങിയവരാണ്. 2018 മുതലാണ് പ്രായമായവർക്കായി ഇത്തരത്തിൽ ഒരു സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്ന്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് മത്സരം മാറ്റി വച്ചു. 

English Summary: Old woman named Israel’s ‘Miss Holocaust Survivor’