56 വയസ്സുള്ള സു മിൻ എന്ന ചൈനക്കാരി ഇത്രയും നാൾ ജീവിച്ചത് സാധാരണ ജീവിതം തന്നെയാണ്. ഒരു പെൺകുട്ടിയായും യുവതിയായും പിന്നെ ഗൃഹനാഥയായും. എന്നാൽ, ഇപ്പോൾ ചൈനയിൽ മാത്രമല്ല, ലോകം മുഴുവൻ അവരെ അറിയുന്നു. ആദരിക്കുന്നു. അവർക്കു വേണ്ട സഹായമെത്തിക്കുന്നു. എല്ലാത്തിനും സു മിൻ നന്ദി പറയുന്നത് ഭർത്താവിനാണ്. എന്നാൽ,

56 വയസ്സുള്ള സു മിൻ എന്ന ചൈനക്കാരി ഇത്രയും നാൾ ജീവിച്ചത് സാധാരണ ജീവിതം തന്നെയാണ്. ഒരു പെൺകുട്ടിയായും യുവതിയായും പിന്നെ ഗൃഹനാഥയായും. എന്നാൽ, ഇപ്പോൾ ചൈനയിൽ മാത്രമല്ല, ലോകം മുഴുവൻ അവരെ അറിയുന്നു. ആദരിക്കുന്നു. അവർക്കു വേണ്ട സഹായമെത്തിക്കുന്നു. എല്ലാത്തിനും സു മിൻ നന്ദി പറയുന്നത് ഭർത്താവിനാണ്. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

56 വയസ്സുള്ള സു മിൻ എന്ന ചൈനക്കാരി ഇത്രയും നാൾ ജീവിച്ചത് സാധാരണ ജീവിതം തന്നെയാണ്. ഒരു പെൺകുട്ടിയായും യുവതിയായും പിന്നെ ഗൃഹനാഥയായും. എന്നാൽ, ഇപ്പോൾ ചൈനയിൽ മാത്രമല്ല, ലോകം മുഴുവൻ അവരെ അറിയുന്നു. ആദരിക്കുന്നു. അവർക്കു വേണ്ട സഹായമെത്തിക്കുന്നു. എല്ലാത്തിനും സു മിൻ നന്ദി പറയുന്നത് ഭർത്താവിനാണ്. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

56 വയസ്സുള്ള സു മിൻ എന്ന ചൈനക്കാരി ഇത്രയും നാൾ ജീവിച്ചത് സാധാരണ ജീവിതം തന്നെയാണ്. ഒരു പെൺകുട്ടിയായും യുവതിയായും പിന്നെ ഗൃഹനാഥയായും. എന്നാൽ, ഇപ്പോൾ ചൈനയിൽ മാത്രമല്ല, ലോകം മുഴുവൻ അവരെ അറിയുന്നു. ആദരിക്കുന്നു. അവർക്കു വേണ്ട സഹായമെത്തിക്കുന്നു. എല്ലാത്തിനും സു മിൻ നന്ദി പറയുന്നത് ഭർത്താവിനാണ്. എന്നാൽ, അദ്ദേഹം സഹായിച്ചതുകൊണ്ടല്ല അവർ ഇപ്പോഴത്തെ പദവിയിൽ എത്തിയത്. മറിച്ച് ഉപദ്രവിച്ചതുകൊണ്ടാണ്. ഭർത്താവിന്റെ നിരന്തര പീഡനമാണ് സു മിൻ എന്ന സ്ത്രീയുടെ ജീവിതം മാറ്റിമറിച്ചത്. അതിപ്പോൾ ലോകത്താകെയുള്ള സ്ത്രീകൾക്കു പ്രചോദനത്തിന്റെ പുതു പാഠം ആയിരിക്കുന്നു. ഒരു ഘട്ടത്തിലും ജീവിതം അവസാനിക്കുന്നില്ലെന്നും എപ്പോൾ വേണമെങ്കിലും ജീവിതവും അവസരങ്ങളും തിരിച്ചുപിടിക്കാമെന്നുമുള്ള വലിയ പാഠം.

ചൈനയിൽ പൊതുവെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാറില്ല. വിവാഹം കഴിയുന്നതോടെ കുടുംബം മാത്രമാണ് അവരുടെ ഉത്തരവാദിത്തം. ഭർത്താവിനെ പരിപാലിക്കുക. വീട്ടിലെ കാര്യങ്ങൾ നോക്കുക. കുട്ടികളുണ്ടാകുന്നതോടെ അവരുടെ കാര്യങ്ങളും നോക്കുക. വീടും പരിസരവും മാത്രമാണ് ഗ്രാമങ്ങളിലെ മിക്ക സ്ത്രീകളുടെയും ലോകം. എന്നാൽ പല വീടുകളിലും സ്ത്രീകൾക്കു പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. മിക്ക ദിവസവും മർദനങ്ങൾ പതിവാണ്. പലർക്കും ഇവയെല്ലാം നിശ്ശബ്ദം സഹിക്കേണ്ടിവരുന്നു. ആരും പരാതി പറയാറില്ല. പരാതി പറഞ്ഞിട്ടും കാര്യമില്ല എന്നതാണ് അവസ്ഥ. തങ്ങളുടെ വിധിയെ പഴിച്ച്, മർദിക്കുന്ന ഭർത്താവിന് ആഹാരം ഉണ്ടാക്കിയും മക്കളെ നോക്കിയും അവർ ദിവസങ്ങൾ തള്ളിനീക്കുന്നു.

ADVERTISEMENT

സു മിൻ എന്ന യുവതിയും ഇതേ ജീവിതമാണ് നയിച്ചിരുന്നത്. 56 വയസ്സ് വരെ. സഹിക്കാവുന്നതിന്റെ പരമാവധി അവർ സഹിച്ചു. മടുത്തതോടെ ധീരമായ ഒരു തീരുമാനമെടുത്തു. തനിക്ക് പരിചയമുള്ള മറ്റു സ്ത്രീകളെപ്പോലെ എല്ലാം സഹിച്ചും കരഞ്ഞും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്നായിരുന്നു അവരുടെ തീരുമാനം. അവർ, വീട് വിട്ടിറങ്ങി. അതോടെ പുതിയ ജീവിതമാണ് അവരെ കാത്തിരുന്നത്.

മർദനമില്ലാത്ത ജീവിതം. അസഭ്യവും തെറിവാക്കുകളും ഇല്ലാത്ത ദിവസങ്ങൾ. കണ്ണീരും ആശങ്കയും ഉൽകണ്ഠയും ഇല്ലാത്ത നിമിഷങ്ങൾ. എല്ലാ ജോലിയും ചെയ്തിട്ടും അടിമയെപ്പോലുള്ള ജീവിതത്തിനു പകരം ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്ന ലോകത്തേക്ക് അവർ ധൈര്യപൂർവം ഇറങ്ങുകയായിരുന്നു. തന്റെ കയ്യിൽ തുച്ഛമായ പണം മാത്രമേ ഉള്ളൂ എന്നത് അവരെ പിന്തിരിപ്പിച്ചില്ല. പട്ടിണി കിടന്ന് മരിക്കേണ്ടി വരുമോ എന്നു പേടിച്ചില്ല. ഏതെങ്കിലും പുരുഷൻമാർ ഉപദ്രവിക്കുമോ എന്നു ഭയന്നില്ല. യഥാർഥത്തിൽ, സ്വന്തം വീട്ടിൽ അനുഭവിച്ചിതിനേക്കാൾ വലിയ പീഡനമൊന്നും തനിക്ക് ഇനി അനുഭവിക്കേണ്ടിവരില്ലെന്ന് അവർ ആശ്വസിച്ചിരിക്കാം. എന്തായാലും ഏകാന്തമായ യാത്രകളാണ് വീട്ടിൽ നിന്നിറങ്ങിയ ദിവസങ്ങളിൽ അവർ നടത്തിയത്. തന്റെ യാത്രകൾ അവർ ക്യാമറയിൽ പകർത്തി. ലൈവ് സ്ട്രീമിങ്ങിലൂടെ ആദ്യം നൂറുകണക്കിനു പേർ സു മിന്നിന്റെ ആഹ്ലാദകരമായ യാത്രകൾ കണ്ടു. കാഴ്ചക്കാരുടെ എണ്ണം ആയിരങ്ങളായി. പതിനായിരങ്ങളായി. ഇപ്പോൾ ലക്ഷങ്ങളും കടന്നിരിക്കുന്നു.

ADVERTISEMENT

‌വെറും യാത്രാ വിവരണമല്ല സു മിൻ നടത്തുന്നത്. ജീവിതയാത്ര തന്നെയാണ്. കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും അവർ കാഴ്ചക്കാർക്ക് എത്തിക്കുന്നു. ഒപ്പം ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റിയും പറയും. അതു സു മിൻ എന്ന മധ്യവയസ്‌കയുടെ ഒറ്റപ്പെട്ട അനുഭവങ്ങൾ മാത്രമല്ല. ചൈനയിലെ വിദൂര ഗ്രാമങ്ങളിൽ നിശ്ശബ്ദം വേദനിച്ചും കരഞ്ഞും ആരുമറിയാതെ അവസാനിക്കുന്ന സ്ത്രീ ജീവതങ്ങളുടെ ഇതുവരെ ആരും പറയാത്ത കദന കഥകൾ കൂടിയാണ്. അവ പലരെയും കരയിച്ചിച്ചു. ചിന്തിപ്പിച്ചു. ചിലപ്പോഴൊക്കെ ആഹ്ലാദിപ്പിച്ചു. എന്നാൽ, സു മിൻ ഹൃദയം തകർക്കുന്ന വിഷാദത്തെക്കുറിച്ചും ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. ആ മുഖത്തെ നിഷ്‌കളങ്കതയാണ് പലരെയും ആകർഷിച്ചത്. എന്നാൽ, ആ ചിരിക്കുള്ളിൽ ഒളിപ്പിച്ച നിശ്ചയദാർഢ്യം കാണാതിരിക്കാൻ ആവുമായിരുന്നില്ല. ഇതാ ഞാൻ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കുന്നു എന്നവർ പറയാതെ പറഞ്ഞു. വേദനിച്ചു തീർക്കേണ്ടതല്ല ജീവിതം എന്ന് ആ ചിരി പഠിപ്പിക്കുന്നു. മർദനങ്ങളും അസഭ്യങ്ങളും സഹിച്ച്, ഭർത്താവിന്റെ അടിമയായി ജീവിക്കുകയല്ല സ്ത്രീയുടെ നിയോഗം എന്ന് അവരുടെ സഞ്ചാരത്തിന്റെ ഓരോ നിമിഷവും ഓർമിപ്പിക്കുന്നു.

ചൈനയിൽ സമൂഹ മാധ്യമ ലോകത്തെ പുതിയ ആവേശമാണ് ഇപ്പോൾ സു മിൻ. ഓൺലൈനായി ഓരോ ദിവസവും അവർക്ക് സാമ്പത്തിക സഹായം എത്തുന്നു. വീണ്ടും വീണ്ടും യാത്ര ചെയ്യാൻ. സന്തോഷത്തോടെ ജീവിക്കാൻ. യാത്രകളെപ്പറ്റി നിർത്താതെ പറയാൻ. നിങ്ങളെ ഞങ്ങൾ കേൾക്കുന്നു എന്നാണിപ്പോൾ ലോകം അവരോട് പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായും സു മിന്നിനെ വാഴ്ത്തുന്നു.തന്നെ പുതിയ ജീവിതത്തിലേക്ക് നയിച്ച ഭർത്താവിന് സു മിൻ എങ്ങനെ നന്ദി പറയാതിരിക്കും. എന്നാൽ അതിനൊന്നും ആ സ്ത്രീക്ക് സമയമില്ല. ജീവിതത്തിൽ ഇനിയുള്ള ഓരോ ദിവസവും വിലപ്പെട്ടതാണെന്ന് അവർക്കറിയാം. ഒരു നിമിഷവും പാഴാക്കാനില്ലെന്നും. സു മിൻ തിരക്കിലാണ്. അവരുടെ മനസ്സിൽ വിദ്വേഷമില്ല. പ്രതികാരമോ സങ്കടമോ ഇല്ല. ഇനിയും നടത്താനുള്ള യാത്രകളെക്കുറിച്ചുള്ള ആവേശം മാത്രമാണ്. ഇതാ സു മിൻ യാത്ര തുടരുന്നു, കൂടെ സന്തോഷത്തോടെ ലോകവും.

ADVERTISEMENT

English Summary: China's accidental feminist icon