ടാറ്റ്യൂ ചെയ്യുക എന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. ശരീരത്തിലെ വിവിധയിടങ്ങളി‍ൽ ടാറ്റ്യൂ ചെയ്യുന്നവരുണ്ട്. ടാറ്റ്യൂ ചെയ്തതിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ് ഒരു വനിത ജേർണലിസ്റ്റ്...women., manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റൂ ചെയ്യുക എന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. ശരീരത്തിലെ വിവിധയിടങ്ങളി‍ൽ ടാറ്റൂ ചെയ്യുന്നവരുണ്ട്. ടാറ്റൂ ചെയ്തതിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ് ഒരു വനിത ജേർണലിസ്റ്റ്. ഒറിനി കെയ്‌പര എന്ന 37കാരിയാണ് മുഖത്ത് ടാറ്റൂവുമായി എത്തി വാർത്ത വായിച്ചത്. 

ന്യൂസിലാൻഡിലെ മൗറി വംശജരുടെ പരമ്പരാഗര ടാറ്റൂവിനോട് സാദൃശ്യമുള്ളതാണ് കെയ്പറയുടെ താടിയിലുള്ള ടാറ്റൂ. 2019ലാണ് ഒറിനി കെയ്പറ ടെലിവിഷൻ ജേർണലിസത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞയാഴ്ച ഒരു പ്രൈം ടൈം വാർത്ത അവതരിപ്പിക്കുന്നതിനായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു കെയ്പറയുടെ താടിയിലെ ടാറ്റൂ ചർച്ചയായത്. മൗറി വംശജരായ സ്ത്രീകളുടെ പരമ്പരാഗത ടാറ്റൂവാണ് ഇത്. 

ADVERTISEMENT

‘മോകോ കോയി’ എന്നാണ് ഈ ടാറ്റൂ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ ഒറിനി വാർത്ത വായിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു. താടിയില്‍ ടാറ്റൂവുമായി ചിരിച്ചിരിക്കുന്ന ചിത്രമാണ് കെയ്പറ പങ്കുവച്ചത്. 6 മണി വാർത്ത വായന തുടങ്ങുന്നു എന്ന കുറിപ്പോടെയാണ് ഒറിനി ചിത്രം പങ്കുവച്ചത്. കെയ്പറയുടെ പോസ്റ്റ് നിരവധി പേർ ലൈക്ക് ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി. മറ്റുള്ളവർക്കു കൂടി പ്രചോദനമാണ് കെയ്പറയുടെ ചിത്രങ്ങളെന്ന് പലരും  കമന്റ് ചെയ്തു.

പ്രൈംടൈം വാർത്താ വായനയിലേക്ക് മാറിയതിൽ അഭിനന്ദനങ്ങൾ. നിങ്ങൾ ഒരു ഉപദേശകയാണ്. ശരിയായ പിൻഗാമിയാണ്. ന്യൂസിലാൻഡിലെ മറ്റുള്ളവർക്ക് പ്രചോദനാണ്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ടെലിവിഷനിൽ മാറ്റം കൊണ്ടു വന്നിരിക്കുകയാണ് നിങ്ങളെന്നും പലകരും കമന്റ് ചെയ്തു. ‘മികച്ച നേട്ടം.  മൗറി വംശജരായ മറ്റു പെൺകുട്ടികൾക്ക് വഴികാട്ടിയാകുകയാണ് താങ്കൾ. താങ്കൾ തെളിച്ച വഴികളിലൂടെ തനത് സംസ്കാരത്തിൽ ഊന്നി ജോലി ചെയ്യാൻ സഹോദരിമാർക്ക് സാധിക്കട്ടെ’ എന്നും കമന്റ് വന്നു. മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്കാരം നേടിയ ഒറിനി ടെലിവിഷൻ ന്യൂസിലാന്‍ഡിലാണ് ജോലി  ചെയ്യുന്നത്. 

ADVERTISEMENT

English Summary: Journalist Becomes First Person With Maori Face Tattoo To Anchor Primetime News