സ്ത്രീയെ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സബ്‌വേ സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട അക്രമിയെ പൊലീസ് അറസ്റ്റ്...women, crime, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീയെ പ്ലാറ്റ്ഫോമിൽ നിന്നു ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സബ്‌വേ സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാൻഹട്ടൻ സ്വദേശിയായ മിഷേൽ അലീസയാണ് മരിച്ചത്.

മിഷേല്‍ പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വന്നുകൊണ്ടിരിക്കെ മിഷേലിനെ അക്രമി പിന്നിൽ നിന്നു പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിൻതട്ടി ഗുരുതരമായി പരുക്കേറ്റ ഇവര്‍ അബോധാവസ്ഥയില്‍ ട്രാക്കിൽ കിടക്കുകയായിരുന്നു. പൊലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

സംഭവത്തിൽ 61കാരനായ സൈമൺ മാർഷലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തിയതിനു ശേഷം ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മണിക്കൂറിനകം പൊലീസിൽ കീഴടങ്ങുകയായിരുന്നു. മുന്‍പ് ഒരു മോഷണക്കേസും ഇയാൾക്കെതിരെയുണ്ടായിരുന്നു. രണ്ടുവർഷത്തോളം ഇയാൾ ജയിലിലായിരുന്നു. എന്തിനാണ് മിഷേലിനെ കൊന്നതെന്ന ചോദ്യത്തിന് ‘അതെ, ഞാൻ കൊന്നു. കാരണം ഞാനാണ് ദൈവം. അതുകൊണ്ട് ഞാനത് ചെയ്തു.’ എന്നായിരുന്നു മാർഷലിന്റെ മറുപടി.

യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ഇയാൾ മിഷേലിനെ പാളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.  സ്വാഭാവികമെന്ന പോലെ മിഷേലിനു സമീപം നിന്ന ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോൾ ഇയാൾ സ്ത്രീയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് ദൃക്സാക്ഷിയായ സ്ത്രീ വ്യക്തമാക്കി.