നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാളെ ടിക്ടോക്കിലൂടെ കുടുക്കി യുവതി. വെസ്റ്റ് ആം കാലബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളാണ് കാമുകിമാരുടെ കമന്റുകളിലൂടെ കുടുങ്ങിയത്. ഇയാളുമായി ഡേറ്റിങ്ങിലാണെന്ന വെളിപ്പെടുത്തലുമായി ടിക്ടോക്കിൽ....women, viral news, viral post, manorama news, manorama online, breaking news, viral news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാളെ ടിക്ടോക്കിലൂടെ കുടുക്കി യുവതി. വെസ്റ്റ്  ആം കാലബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളാണ് കാമുകിമാരുടെ കമന്റുകളിലൂടെ കുടുങ്ങിയത്. ഇയാളുമായി ഡേറ്റിങ്ങിലാണെന്ന വെളിപ്പെടുത്തലുമായി ടിക്ടോക്കിൽ ഒരേസമയം നിരവധി സ്ത്രീകൾ എത്തി. തുടർന്നാണ് ഇയാളുടെ വഞ്ചന പുറംലോകം അറിഞ്ഞത്.

സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം മിമിഷോ എന്നു പേരായ യുവതി കാലബ് എന്നയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന രീതിയിൽ ടിക്ടോക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഈ വിഡിയോക്കു താഴെ നിരവധി സ്ത്രീകൾ കമന്റുകളുമായി എത്തി. വെസ്റ്റ് ആം കാലബ് എന്ന വ്യക്തിയെയാണോ നിങ്ങളുദ്ദേശിച്ചത് എന്നായിരുന്നു വിഡിയോക്കു താഴെ കമന്റ് ചെയ്ത സ്ത്രീകളുടെ ചോദ്യം. എന്നാൽ പിന്നീടായിരുന്നു കഥയിലെ ട്വിസ്റ്റ്. കാലബ് എന്നു പേരായ മറ്റൊരാളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്നായിരുന്നു യുവതി പറഞ്ഞത്. യഥാർഥത്തിൽ വിഡിയോക്ക് താഴെ കമന്റ് ചെയ്തവരിൽ ഭൂരിഭാഗവും ചോദിച്ച  വെസ്റ്റ് ആം കലബ് എന്നയാളായിരുന്നില്ല അത്. എന്നാൽ നിരവധി സ്ത്രീകള്‍ ഒരേയാളെ പരാമർശിച്ചു ചോദ്യം ഉന്നയിച്ചതോടെ നിരവധി കാമുകിമാരുമായി ഒരേസമയം ഡേറ്റിങ്ങിലായിരുന്ന ഇയാൾ കുടുങ്ങി. 

ADVERTISEMENT

കമന്റുകളിൽ ഒരേയാളുടെ പേര് കണ്ടതോടെ വിഡിയോ പോസ്റ്റ് ചെയ്ത മിമിഷോയ്ക്ക് സ്ത്രീകളെ കബളിപ്പിക്കുന്ന വ്യക്തിയാണ് ഇയാളെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി അവർ മറ്റൊരു വിഡിയോയും പോസ്റ്റ് െചയ്തു. ഡേറ്റിങ്ങ് ആപ്പിലൂടെ സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളെന്നും ദയവായി പെൺകുട്ടികൾ ഇയാളെ ശ്രദ്ധിക്കണമെന്നും മിമിഷു വിഡിയോയിൽ മുന്നറിയിപ്പു നൽകി.  മിമിഷോയുടെ വിഡിയോ വൈറലായതോടെ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ ടിക് ടോക് വിഡിയോയുമായി എത്തുകയും കൂടുതൽ വഞ്ചനയിൽ അകപ്പെടാതെ രക്ഷപ്പെടുത്തിയതിൽ മിമിഷോയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 

ADVERTISEMENT

English Summary: New York Women Unite To Expose Man Who Ghosted Several After Dating, Thanks To Viral TikTok Video