സൗന്ദര്യവർധനയ്ക്കായി പലരും കോസ്മെറ്റിക് സർജറി നടത്താറുണ്ട്. ഇപ്പോൾ 21 വയസ്സുള്ള യുവതി സൗന്ദര്യ വർധനയ്ക്കായി ചിലവഴിച്ച തുകകേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. 73,000...women, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, cosmetic surgery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യവർധനയ്ക്കായി പലരും കോസ്മെറ്റിക് സർജറി നടത്താറുണ്ട്. 21 വയസ്സുള്ള പെൺകുട്ടി സൗന്ദര്യ വർധനയ്ക്കായി ചിലവഴിച്ച തുകകേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. 73,000 ഡോളറാണ് യുവതി സൗന്ദര്യ വർധനയ്ക്കായി ചിലവഴിച്ചത്. ഏകദേശം 53 ലക്ഷത്തോളം രൂപ. 

ബാർബി ഡോളിനെ പോലെയാകുന്നതിനു വേണ്ടിയാണ് ജർമന്‍ സ്വദേശിയായ ജസ്സിക്ക ഇത്രയും തുക ചിലവഴിച്ചത്. പൂർണമായ രീതിയിലുള്ള ഈ മാറ്റത്തിനായി കുടുംബവുമായുള്ള ബന്ധം പോലും ജസ്സിക്ക ഒഴിവാക്കി. ബാർബിയുടെ രൂപത്തിലേക്ക് മാറിയതോടെ ജസ്സിക്ക ജെസ്സി ബെന്നി എന്നു പേരുമാറ്റി. ‘2000 ക്യുബിക് സെന്റിമീറ്റർ കപ്പ് സൈസുള്ള ഫാഷൻ മോഡൽ. വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.’– എന്നാണ് ഇൻസ്റ്റഗ്രാമിൽ വ്യക്തിപരമായ വിവരങ്ങളിൽ ജെസ്സി പറയുന്നത്. 

ADVERTISEMENT

വിയന്നയിലാണ് ജെസ്സി താമസിക്കുന്നത്. മാറിടത്തിന്റെ വലുപ്പം വർധിപ്പിക്കുന്നതിനായി നിരന്തരം ശസ്ത്രക്രിയകൾക്കു വിധേയയാകുന്നതായി യാഹൂ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. മൂക്കും ചുണ്ടും പിൻഭാഗവും ജെസ്സി ശസ്ത്രക്രിയ നടത്തി. ഇനിയും ശസ്ത്രക്രിയകൾ നടത്താനുണ്ട്. എന്നാൽ, സ്വന്തം കുടുംബത്തിന് ഈ ശസ്ത്രക്രിയ നടത്തുന്നതിൽ താത്പര്യമില്ലെന്നും ജസ്സിക്ക വ്യക്തമാക്കി. മാത്രമല്ല, വീട്ടുകാർ ഫോൺകോളുകൾ എടുക്കുന്നില്ലെന്നും തന്നെ പൂർണമായും വീട്ടിൽ നിന്നും ഒഴിവാക്ക‌ി എന്നും ജെസ്സി പറയുന്നു. 

‘എന്റെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിൽ വലിയ വിഷമമുണ്ട്. പ്രത്യേകിച്ച് സഹോദരനെയും മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ സാധിക്കാത്തതിലെ വിഷമം മറച്ചു വയ്ക്കുന്നില്ല. എന്തിനാണ് അവർ എന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കാരണം എന്റെ ശരീരത്തിലാണ് ഞാൻ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നത്. കൗമാരത്തിലെ എന്റെ രൂപത്തോട് എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അത് എന്നെ അസ്വസ്ഥയാക്കിയിരുന്നു.’– ജെസ്സിക്ക പറഞ്ഞു.

ADVERTISEMENT

തന്റെ രക്ഷിതാക്കൾ വളരെ ഇടുങ്ങിയ ചിന്താഗതിക്കാരായിരുന്നെന്നും അതുകൊണ്ടു തന്നെ ക്ലീവേജ് കാണുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നതായും ജെസ്സി പറഞ്ഞു. 17 വയസ്സായപ്പോൾ ജെസ്സി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി. ശാരീരിക മാറ്റങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡ്രൈവിങ് പഠിക്കുന്നതിനായി മാതാപിതാക്കൾ നൽകിയ പണം ഉപയോഗിച്ചായിരുന്നു ജെസ്സി ആദ്യമായി മാറിടത്തിൽ ശസ്ത്രക്രിയ നടത്തിയത്. മാറിടത്തിൽ  നടത്തിയ ശസ്ത്രക്രിയ പിന്നീട് ശസ്ത്രക്രിയകൾ നടത്താനുള്ള പ്രചോദനമായിരുന്നു എന്നും ജെസ്സിക്ക പറഞ്ഞു. ഇപ്പോഴുള്ള തന്റെ രൂപത്തിൽ സംതൃപ്തയാണെന്നും ബാർബി ഡോളിനെ പോലെയാകാൻ ഇനിയും ശസ്ത്രക്രിയകൾക്കും പരീക്ഷണങ്ങൾകക്കും വിധേയയാകുമെന്നും ജെസ്സി കൂട്ടിച്ചേർത്തു. 

English Summary: Woman Spends Over $70,000 To Transform Into 'Human Barbie', Family Breaks Ties