‘ചില അമ്മമാരുണ്ടല്ലോ, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന....’-ഇത്രയേ പറഞ്ഞുള്ളൂ. ഹെന്റെ അമ്മേ, ബാക്കി എന്താണു പറയാൻ വരുന്നതെന്നു കൂടി കേൾക്കാതെ അയാൾ മുഖം ഒരു വല്ലാത്ത രീതിയിൽ വക്രിച്ചു. ‘ എത്രയോ പേരുണ്ട് അങ്ങനെ....women, mothers day, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, mothers day 2022

‘ചില അമ്മമാരുണ്ടല്ലോ, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന....’-ഇത്രയേ പറഞ്ഞുള്ളൂ. ഹെന്റെ അമ്മേ, ബാക്കി എന്താണു പറയാൻ വരുന്നതെന്നു കൂടി കേൾക്കാതെ അയാൾ മുഖം ഒരു വല്ലാത്ത രീതിയിൽ വക്രിച്ചു. ‘ എത്രയോ പേരുണ്ട് അങ്ങനെ....women, mothers day, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, mothers day 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചില അമ്മമാരുണ്ടല്ലോ, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന....’-ഇത്രയേ പറഞ്ഞുള്ളൂ. ഹെന്റെ അമ്മേ, ബാക്കി എന്താണു പറയാൻ വരുന്നതെന്നു കൂടി കേൾക്കാതെ അയാൾ മുഖം ഒരു വല്ലാത്ത രീതിയിൽ വക്രിച്ചു. ‘ എത്രയോ പേരുണ്ട് അങ്ങനെ....women, mothers day, manorama news, manorama online, malayalam news, breaking news, latest news, viral news, viral post, mothers day 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചില അമ്മമാരുണ്ടല്ലോ, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന....’-ഇത്രയേ പറഞ്ഞുള്ളൂ. ഹെന്റെ അമ്മേ, ബാക്കി എന്താണു പറയാൻ വരുന്നതെന്നു കൂടി കേൾക്കാതെ അയാൾ മുഖം ഒരു വല്ലാത്ത രീതിയിൽ വക്രിച്ചു. ‘ എത്രയോ പേരുണ്ട് അങ്ങനെ. അതു പിന്നെ അങ്ങനെയല്ലേ വേണ്ടത്. അമ്മമാരുടെ കടമയല്ലേ പിള്ളേരെ നോക്കേണ്ടത്. മക്കളായിക്കഴിഞ്ഞാൽ നല്ല പെണ്ണുങ്ങൾക്ക് ആ ഒരു ചിന്ത മാത്രമേ കാണൂ. അതിലെന്താ തെറ്റ് എന്താ തെറ്റെന്ന്? ...’’ കനത്തിൽ ഇതും ചോദിച്ച്, ഇനിയെങ്കിലും നല്ല സ്ത്രീയായിക്കൂടേടോ എന്നൊരു ഉപദേശവും വിട്ട് കക്ഷി സ്ഫടികത്തിലെ ചാക്കോ മാഷിന്റെ അതേ ടോണിൽ ഡയലോഗ്  അടിച്ചു, ‘ പുറത്തിറങ്ങി നോക്ക്, മറ്റു പെണ്ണുങ്ങളെങ്ങനെയാ ജീവിക്കുന്നത് എന്ന്...’ കൂട്ടുകാരുടെ ഗെറ്റ് ടുഗെദറിനു ക്ഷണിക്കാനായി ചങ്ങാതിപ്പെണ്ണിന്റെ വീട്ടിൽ പോയതാണ്. ഇരട്ടക്കുട്ടികൾ പിറന്നതിനു ശേഷം സ്ക്വാഷിൽ ദീപിക പളളിക്കൽ ഇരട്ട സ്വർണം നേടിയെന്ന വാർത്തയെക്കുറിച്ച് ഞങ്ങൾ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അതു പിന്നെ അമ്മമാരെക്കുറിച്ചായി. അമ്മയായതിനു ശേഷവും കലയിലും ജോലിയിലും കായിക, രാഷ്ട്രീയ രംഗത്തുമൊക്കെ പലരും വിജയം നേടുന്നതു കാണുമ്പോൾ തന്നെ ത്രില്ലാണ് എന്നു പറയുന്നതിന്റെ ഇടയിലാണ്, ചങ്ങാതിപ്പെണ്ണിന്റെ നാത്തൂനും ഭർത്താവും വന്നത്. ഞങ്ങളുടെ ഒത്തു ചേരലും സംസാരവും ഗെറ്റ് ടുഗെദർ പ്ലാനിങ്ങും ഒന്നും അയാൾക്കു പിടിച്ചില്ലെന്നുറപ്പ്. ശേഷം ഭാഗം മുകളിൽ കണ്ടല്ലോ. ‘അമ്മ’ദിനത്തിൽ ചോദിക്കാനും പറയാനുമുള്ള ആദ്യ കാര്യം അതു തന്നെയാണ്; മക്കളിൽ മാത്രമേ അമ്മ സന്തോഷം കണ്ടെത്താൻ പാടുള്ളോ? ത്യാഗവും സഹനവും മാത്രമാണോ അമ്മയുടെ മുഖമുദ്ര? എല്ലാം ക്ഷമിക്കേണ്ടയാളാണോ അമ്മ? അമ്മയ്ക്കു സ്വന്തമായി ഇഷ്ടങ്ങളൊന്നും പാടില്ലേ? ഇനി രണ്ടാമത്തെ ചോദ്യം, സിംഗിൾ മദർ അതായത് ഒറ്റയ്ക്കു കുഞ്ഞുങ്ങളെ പോറ്റുന്ന അമ്മമാർ അവരോടെന്താണു നമുക്കിത്ര പുച്ഛം. അമ്മ ദിനത്തിൽ അവർക്കും കൊടുക്കേണ്ടേ ഒരു ബിഗ് സല്യൂട്ട്? 

ഞാൻ നല്ല അമ്മയല്ലേ; ഇത് പലരുടെയും കണ്ണീർ

ADVERTISEMENT

‘ഓടി എത്തുന്നില്ല ഡോക്ടറേ. കൊച്ചിനു പരീക്ഷയാ, അതോർക്കുമ്പോ തന്നെ ടെൻഷനാ. പിന്നെ വീട്ടുജോലി, സ്കൂളിലെ ജോലി. ഓട്ടപ്പാച്ചിൽ. എല്ലാം കൂടി തല പെരുക്കുന്ന പോലെ. ഞാൻ ഒന്ന് ഒച്ചവച്ചാൽ അപ്പോൾ തുടങ്ങും കെട്ടിയോൻ – ഒച്ചവയ്ക്കുന്നവര് നല്ല ഭാര്യയുടെ രീതിയല്ലെന്ന്. അതു കേട്ടു കേട്ട് ഇപ്പോ മോനും തുടങ്ങി– അപ്പുറത്തെ അമ്മയൊക്കെ എത്ര ശാന്തമായിട്ടാ കുട്ടികളോടു പെരുമാറുന്നേ. അമ്മയ്ക്കെന്താ നല്ല അമ്മ ആയാൽ എന്ന്. ഞാൻ നല്ല അമ്മയല്ലേ ഡോക്ടറേ. ഇത്രയും നാൾ അവനു വേണ്ടി മാത്രം ജീവിച്ചിട്ടും ഞാൻ നല്ല അമ്മയല്ലേ? ’ നെറ്റിയിൽ വിയർപ്പും കണ്ണിൽ കണ്ണീരും പൊടിഞ്ഞ് ഒരമ്മ പറഞ്ഞ വാക്കുകളാണിത്. അമ്മ ദിനത്തിൽ സംസാരിച്ച മാനസികാരോഗ്യവിദഗ്ധരിൽ ഒരാൾ പങ്കുവച്ച സംഭവം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുതെന്നു പറയും. അതു മുതിർന്നവർക്കും പ്രത്യേകിച്ച് ഭാര്യമാർക്കും അമ്മാർക്കും ബാധകമല്ലേ? അപ്പുറത്തെ അമ്മയെ നോക്കൂ എന്ന് മകൻ പറഞ്ഞപ്പോൾ എത്ര ചങ്കുപൊട്ടിയിട്ടുണ്ടാകും ആ അമ്മയ്ക്ക്. 

ഹിറ്റായ ഒരു വിഡിയോ ഓർമയില്ലേ? കുറെ കുട്ടികളെ ഇന്റർവ്യൂ ചെയ്യുകയാണ്. അമ്മമാരെ കുറിച്ചാണു ചോദ്യം.  അമ്മ സ്ട്രിക്ട് ആണ്, കൂട്ടുകാരുടെ വീട്ടിൽ വിടില്ല, ഫാസ്റ്റ് ഫൂഡ് കഴിക്കാൻ സമ്മതിക്കില്ല അങ്ങനെ നൂറു നൂറു കുറ്റങ്ങൾ അവർ പറയുന്നു. തുടർന്ന് ആ കുട്ടികളോട് ഒരു ചോദ്യം കൂടി ചോദിച്ചു, ‘‘ എന്നാൽ നിങ്ങളുടെ അമ്മമാരെ മാറ്റട്ടെ’’ വേണ്ടാ........ വേണ്ടാ....... വേണ്ടാ.... അവർ ഒറ്റക്കെട്ടായി പറഞ്ഞു. ഒരു കുട്ടി പറഞ്ഞു, നോ, നോട്ട് ഫോർ എ മില്ലി സെക്കൻഡ്. വേണ്ട, എന്റെ അമ്മയെ ഒരു മില്ലി സെക്കൻഡ് നേരത്തേക്കു പോലും മാറ്റേണ്ട, എന്ന്. എത്ര സുന്ദരം അല്ലേ? സ്നേഹത്തിൽ എന്തു കുറ്റവും കുറവും. 

കുഞ്ഞുങ്ങളെ നോക്കി ജീവിക്കാനാണ് ഇഷ്ടം, അതു മാത്രമാണു സന്തോഷം – എന്ന് 100% ആത്മാർഥതയോടെ പറയുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട്. അവരെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തു നിർത്തുന്നു. കുഞ്ഞുങ്ങളെ നോക്കി മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല, അവരുടെ കാര്യങ്ങൾക്കൊപ്പം എനിക്ക് എന്റെ ചില കാര്യങ്ങൾ കൂടി ചെയ്യണം. – എന്ന് ആഗ്രഹിക്കുന്ന അമ്മമാരുമുണ്ട്. അതേ സ്നേഹത്തോടെ, ബഹുമാനത്തോടെ അവരുടെയും കൈ പിടിക്കാം. ഒരു കൂട്ടർ നല്ലത്, അടുത്ത കൂട്ടർ ചീത്ത എന്ന വിധിനിർണയങ്ങൾ ഒഴിവാക്കാൻ ഈ അമ്മദിനത്തിൽ നമുക്കു പ്രതിജ്ഞയെടുക്കാം. 

ഡോക്ടർക്കു മുന്നിൽ കരഞ്ഞ അമ്മ ചോദിച്ച ഒരു ചോദ്യമുണ്ട്, ഇത്രയും നാൾ അവനു വേണ്ടി മാത്രം ജീവിച്ചിട്ടും ഞാൻ നല്ല അമ്മയല്ലേ എന്ന്. 

ADVERTISEMENT

മക്കൾക്കു വേണ്ടി മാത്രം ജീവിക്കണോ എന്നത് ഒരമ്മയുടെ തീരുമാനമാണ്. അമ്മയോട് എന്തും പറയാം, എന്തും കാണിക്കാം. എല്ലാം സഹിച്ചോളും എന്ന ചിന്ത കുട്ടികളിൽ വളരുന്നതു പോലെയാണു വീട്ടിലെ അന്തരീക്ഷമെങ്കിൽ പക്ഷേ, ഇതുപോലെ കണ്ണീർ പൊടിഞ്ഞേക്കാം. അമ്മയാണ്, കുട്ടിയുടെയോ വീട്ടിലുള്ളവരുടെയോ വേലക്കാരിയല്ല എന്ന ബോധ്യവും ബഹുമാനവും വളരണമെന്ന് മാനസികാരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. 

അമ്മ സൂപ്പർ വുമൺഅല്ല,അമാനുഷിക അല്ലേ അല്ല

സിനിമകളിലും പരസ്യങ്ങളിലും വാർത്തകളിലും വർത്തമാനങ്ങളിലുമായി പേരെടുത്ത വാക്കാണു ‘സൂപ്പർ വുമൺ’. അതൊരു വല്ലാത്ത ട്രാപ്പാണെന്ന് പറയുന്നു, ഒരു കൂട്ടം സ്ത്രീകൾ. വീട്ടുപണി, ഉദ്യോഗം, കുഞ്ഞിനെ നോക്കൽ, ഭർതൃവീട്ടുകാരെ നോക്കൽ എന്നിങ്ങനെ എല്ലാ ജോലികളും ചെയ്യാനുള്ള മൾട്ടി ടാസ്കിങ് കഴിവ് സ്ത്രീകൾക്കാണത്രേ കൂടുതൽ. ഈപേരും പറഞ്ഞ് സകല ജോലിയും അവരെക്കൊണ്ടു ചെയ്യിച്ച്, കുഞ്ഞുങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും ഏൽപിച്ച് ‘അമ്മ ദിനത്തിൽ’ എടുത്താൽ പൊങ്ങാത്ത പ്രശംസകളും ചൊരിഞ്ഞ് നമ്മൾ കൈകഴുകും. അവർ പാവങ്ങൾ സ്വയം സൂപ്പർ വുമൺ ആണെന്നു വിശ്വസിച്ച് ഓടിയോടിത്തളരും. ഹറീഡ് വിമൻ സിൻഡ്രം എന്നു കേട്ടിട്ടുണ്ടോ? ഒന്നിനുപിന്നാലെ ഒന്നായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ പെരുകിവരുമ്പോൾ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. പേശീവേദന, ഉറക്കക്കുറവ്, മറവി, തളർച്ച തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. 

സൂപ്പർ വുമൺ, സൂപ്പർ വുമൺ എന്നു കേട്ടുകേട്ട് അങ്ങനെയാകാനുള്ള തത്രപ്പാടിലാണു കുറേപ്പേർ. ശ്ശോ, ഞാൻ കുട്ടിയുടെ കൂടെ കുറെ സമയം കൂടി ഇരിക്കേണ്ടതായിരുന്നോ? അവളെ കൂടുതൽ ശ്രദ്ധിക്കണമായിരുന്നോ? കുഞ്ഞ് മെലിഞ്ഞത് എന്റെ നോട്ടക്കുറവ് കൊണ്ടാണോ? എന്നിങ്ങനെ ചിന്തകൾ കാടുകയറാത്ത, കുറ്റബോധം വന്നു മൂടാത്ത അമ്മമാരുണ്ടോ?

ADVERTISEMENT

കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അഭിപ്രായം പറയുന്നവരെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത നാടാണു നമ്മുടേത്. അതു മാത്രമോ എല്ലാറ്റിനും കുറ്റം അമ്മയ്ക്കും. അമ്മമാരും മനുഷ്യരാണ്. നമ്മെപ്പോലെ ബാല്യവും കൗമാരവുമെല്ലാം ഉണ്ടായിരുന്നവർ. തെറ്റുകളും കുറ്റങ്ങളും ഉള്ളവർ. അമ്മയ്ക്കു കുറ്റങ്ങളൊന്നും ഉണ്ടാകാൻ പാടില്ലത്രേ. അപ്പോൾ അമ്മ മനുഷ്യനല്ലേ? അതെ, ഇംപെർഫെക്ട് ആയിട്ടുള്ള അമ്മമാരെ ആഘോഷിക്കുന്ന ദിനമാകട്ടെ ഇക്കുറി അമ്മദിനം.

ഒന്നുകൂടി, സൂപ്പർ വുമൺ ആയി ആസ്വദിച്ചു ജീവിക്കുന്നവരുമുണ്ട് കേട്ടോ. അവരുടെ സന്തോഷം അതാണെങ്കിൽ നമുക്കും സന്തോഷം. ഓരോരുത്തരും വ്യത്യസ്തരാണെന്നതു പോലെ ഓരോ അമ്മയും വ്യത്യസ്തയാണ്. അവർ അവരുടെ ഇഷ്ടത്തിനു സന്തോഷത്തോടെ ജീവിക്കട്ടെ; അത്രേയുള്ളൂ.

ത്യാഗം, സഹനം, ക്ഷമയുടെനെല്ലിപ്പലക, ശാന്തത

സോഷ്യൽ മീഡിയയിൽ കണ്ട മറ്റൊരു വിഡിയോയെക്കുറിച്ചു പറയാം – മകൻ പുറത്തുപോയി വന്ന് തിണ്ണയിൽ ഇരിക്കുന്നു. ഭാര്യയോട് വെള്ളം ചോദിക്കുന്നു, കൊടുക്കുന്നില്ല. ഉടൻ അമ്മ മകനു വെള്ളവുമായി വന്നു കുടിപ്പിക്കുന്നു! വേറൊരു സീനിൽ മോൻ ഭക്ഷണം കഴിച്ചിട്ട് ഭാര്യയുടെ സാരിത്തുമ്പിൽ തുടയ്ക്കാൻ ചെല്ലുമ്പോൾ ഓടിക്കുന്നു. ഉടൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ച് മകൻ ഉള്ളിലോർക്കുന്നു – അമ്മയോളം വലുത് മറ്റാരുമില്ല. സാരിയിൽ മുഖം തുടച്ചതും അതുമായി എന്തുബന്ധമെന്നു കാണുന്നവർക്കു മനസ്സിലാകില്ലെങ്കിലും ഇത്തരം താരതമ്യങ്ങൾ ഉണ്ടാക്കിവയ്ക്കുന്ന വലിയ സാമൂഹികക്കെണികളുണ്ടെന്നോർക്കണം. 

സിനിമകൾ നോക്കിയാലോ, അവിടെ കളം വരച്ചപോലെ വേർതിരിവുണ്ട് നല്ല അമ്മമാർ ഇങ്ങനെയാകും ചീത്ത അമ്മമാർ ഇങ്ങനെയാകും എന്ന്. ക്ഷമ, ത്യാഗം, സഹനം, പതിഞ്ഞ സംസാരം, ഭക്തി, അനുസരണ – ഇതൊക്കെയാണ് നല്ല അമ്മയുടെ മുഖമുദ്ര. ഇതിനിടയിലേക്കാണ് കേരള വനിതാ ശിശു വികസന മന്ത്രാലയം ആ പോസ്റ്ററുമായി കടന്നു വന്നത്. 

മാതൃദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ പോസ്റ്റർ

‘അമ്മ– 

സ്നേഹത്തിന്റെ നിറകുടം,

ക്ഷമയുടെ പര്യായം

സൂപ്പർ വുമൺ– അല്ല.

മറ്റുള്ളവരെപ്പോലെ സ്നേഹവും സങ്കടവും ദേഷ്യവും ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തി. പ്രതീക്ഷകളുടെ ഭാരമേൽപിക്കുന്നതിനു പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോർക്കാം അവരെ അവരായി തന്നെ അംഗീകരിക്കാം’ ഈ പോസറ്റർ വിപ്ലവം കുറിച്ചതും തരംഗമായതും അതിലെ യാഥാർഥ്യബോധം കൊണ്ടാണ്. 

വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ശോഭന അവതരിപ്പിച്ച അമ്മയും ബാംഗ്ലൂർ ഡേയ്സിൽ കൽപന ചെയ്ത വേഷവും കുമ്പളങ്ങി നൈറ്റ്സിൽ പി.എം. ലാലി അഭിനയിച്ച വീടുവിട്ട അമ്മയുടെ കഥാപാത്രവുമൊക്കെ നിലവിലെ വാർപ്പു മാതൃകകളെ പൊളിക്കുന്നുണ്ട്. 

വെറും വെറുതെയിരിക്കാൻ, തമാശ പറയാൻ, സിനിമ കാണാൻ, കൂട്ടുകാരോട് ഒന്നും രണ്ടും പറഞ്ഞിരിക്കാൻ, പാട്ടുപാടാൻ, പടം വരയ്ക്കാൻ, ഡാൻസ് കളിക്കാൻ, അണിഞ്ഞൊരുങ്ങാൻ, വായിക്കാൻ, ഷോപ്പിങ്ങിനു പോകാൻ, ഇഷ്ടമുള്ളതു കഴിക്കാൻ, ചുമ്മാ കിടന്നുറങ്ങാൻ, കിനാവു കാണാൻ ഒക്കെ ആഗ്രഹിക്കുന്ന അമ്മാരുമുണ്ടെന്നേ. ഇതൊന്നും പക്വതയുള്ള അമ്മമാർക്കു ചേർന്നതല്ല എന്ന പഴഞ്ചൻ രീതിക്കു സലാം പറയാം. 

തുടർന്നു പഠിക്കണമെങ്കിൽ ജോലിയിൽ തിളങ്ങണമെങ്കിൽ രാഷ്ട്രീയത്തിൽ വളരണമെങ്കിൽ കലകളിൽ മിടുക്കു തെളിയിക്കണമെങ്കിൽ എഴുത്തിൽ ശോഭിക്കണമെങ്കിൽ – ഇതിനൊന്നും നല്ല അമ്മമാർക്കു പറ്റില്ലേ? 

എത്രയോ അമ്മമാരാണു ജോലിയും വീടും ഒരേ പോലെ കൊണ്ടുപോകുന്നത്, എത്രയോ പേരാണു കുട്ടികളായ ശേഷവും പല മേഖലകളിലും വിജയം വരിക്കുന്നത് – എന്നാണു പലരുടെയും മറുചോദ്യം. വളരെ വളരെ ശരിയാണ്. കാലവും മനുഷ്യനും കുറേ മാറിയിരിക്കുന്നു. പക്ഷേ, അതു കുറേപ്പേരിൽ മാത്രമാണെന്നതാണു പ്രശ്നം. കൂടുതൽ പേരും ഇപ്പോഴും നൂറ്റാണ്ടുകൾക്ക് അക്കരെത്തന്നെ നിൽപാണ്. 

നമ്മുടെ മാറ്റത്തിന്റെ ഗുണം അറിയണമെങ്കിൽ സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കിയാൽ മതി. ഓരോ തള്ളകൾ ഇറങ്ങിയിരിക്കുന്നു, മുതുക്കി പിറന്നാൾ ആഘോഷിക്കുന്നു, അമ്മായിമാർക്കു വീട്ടിൽ പിള്ളേരെ നോക്കിയിരുന്നുകൂടേ – എന്നുതുടങ്ങി നമുക്ക് പരിചയം പോലുമില്ലാത്ത എത്രയോ പേരെയാണു സോഷ്യൽ മീഡിയയിൽ നാം ചീത്തവിളിക്കുന്നത്. അതും വാർത്തകളുടെ പലതിന്റെയും സത്യം പോലും അറിയാതെ. ഇതിന്റെയെല്ലാം പിന്നിൽ മാറാൻ മടിക്കുന്ന നമ്മുടെ ചിന്തകൾ തന്നെയല്ലേ. 

സന്തോഷമുള്ള എന്റെ സന്തോഷമുള്ള കുട്ടിയായി അവൻ വളരട്ടെ

‘ സന്തോഷമുള്ള, ആരോഗ്യമുള്ള, നല്ല മനുഷ്യനായി കുട്ടി വളരണം. അമ്മ എന്ന നിലയിൽ എന്റെ ആഗ്രഹം അതാണ്. മോൻ എന്നെ കാണേണ്ടത്  സന്തോഷമുള്ള അമ്മയായിട്ടാണ്. അല്ലാതെ അവനു വേണ്ടി എല്ലാം ത്യജിച്ച ആളായല്ല. സ്വന്തം നിലപാടുകളും സ്വന്തം കരിയറും സ്വന്തം ജീവിതവും ഉള്ള അമ്മയായി വേണം എന്നെ അവൻ കാണാൻ. കുട്ടികളെ വ്യക്തികളായി പരിഗണിക്കണം എന്നു പറയുമല്ലോ, അമ്മയും ഒരു വ്യക്തിയാണ്. അവന്റെ അമ്മ എന്നതു മാത്രമല്ല എന്റെ വ്യക്തിത്വം എന്നു കൂടി മോൻ തിരിച്ചറിയണം,’’ നിറഞ്ഞ ചിരിയോടെ മരിയ ഡൊമനിക് ഇതു പറയുമ്പോൾ നമ്മുടെ മുഖത്തും ചിരി വിടർന്നുപോകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഈ മേഖലയിലെ മാർക്കറ്റിങ് വിദഗ്ധയുമായ മരിയയ്ക്കു പറയാനുള്ളത് സിംഗിൾ മദറായി ജീവിക്കുന്നവർ നേരിടുന്ന ചില പ്രശ്നങ്ങൾ കൂടിയാണ്. 

മരിയ ഡൊമനിക്

‘‘22ാം വയസ്സിലായിരുന്നു വിവാഹം. എംബിഎ കഴിഞ്ഞ് മികച്ച ജോലിയായിരുന്നു സ്വപ്നം. പക്ഷേ, കല്യാണം കഴിഞ്ഞതോടെ കരിയർ മോഹങ്ങൾ ഒതുക്കേണ്ടി വന്നു. പൊരുത്തക്കേടുകൾ കൂടിയപ്പോൾ ബന്ധം വേർപിരിഞ്ഞു. 27ാം വയസ്സുമുതൽ സിംഗിൾ മദറാണ്.  ചിലർ കളിയാക്കുന്നതു കേൾക്കാം– സിംഗിൾ മദർ എന്നതൊക്കെ വലിയ സ്റ്റാറ്റസ് ആയില്ലേ ഇപ്പോൾ എന്ന്. അതിനെ പുച്ഛത്തോടെയല്ല, കുടുംബമെന്ന എല്ലാ ബഹുമാനത്തോടെയുമാണ് ഉൾക്കൊള്ളേണ്ടത്. പല മാറ്റങ്ങളും ഉണ്ടെങ്കിലും ബന്ധം പിരിഞ്ഞ് കുട്ടിയെ വളർത്തുന്ന അമ്മമാരെ സമൂഹം പൊട്ടിയ കണ്ണട വച്ചു തന്നെയാണ് ഇപ്പോഴും കാണുന്നത്. മോന്റെ ജീവിതത്തിലെ സ്നേഹവും കൂട്ടും അമ്മയുമൊക്കെയായി ഞാൻ തുടരുമ്പോഴും എന്റെ തുടർ പഠനവും ജോലിയും ബ്രൈഡൽ സ്റ്റൈലിങ് എന്ന ഇഷ്ടവുമെല്ലാം തുടർന്നു പോകുന്നുണ്ട്. എന്റെ വീട്ടുകാരുടെ പിന്തുണനൽകുന്ന ബലം ചെറുതല്ല. പിന്നെ, നാട്ടുകാർ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുമില്ല. എന്റെ സന്തോഷം മകനിലേക്കും അവന്റേത് എന്നിലേക്കും പ്രസരിക്കുന്നുണ്ട്. ഏതു മനുഷ്യരെയും പോലെ ദേഷ്യവും സങ്കടവും ഒക്കെയുള്ള ആളാണ് അമ്മയെന്ന യാഥാർഥ്യബോധം അവനുണ്ട്. എല്ലാ മക്കൾക്കും അതു വേണമെന്നാണ് ആഗ്രഹം. 

ചില മാതൃകകളിലേക്ക് അമ്മമാരെ തളച്ചിടുമ്പോൾ നഷ്ടമാകുന്നത് അമ്മമാരുടെ സ്വത്വം കൂടിയാണ്. എന്നാൽ പലപ്പോഴും അച്ഛന് ഈ പ്രശ്നം ഉണ്ടാകുന്നുമില്ല. കേരളത്തിൽ കാണുന്ന മറ്റൊരു പ്രധാന പ്രശ്നം മക്കളെ നമ്മൾ നോക്കുന്നത് അവർ നമ്മളെ നോക്കാൻ വേണ്ടിയാണ് എന്ന തരത്തിലുള്ള കണ്ടീഷനിങ് ആണ്. വിവാഹത്തെ തുടർന്ന് ചില വീടുകളിൽ പ്രശ്നമുണ്ടാകാൻ കാരണവും എന്റെ മകൻ, ഞങ്ങളുടെ വീട്, അവിടേക്ക് കയറി വന്ന മറ്റൊരുത്തി എന്ന ചിന്തയാണ്. കുട്ടികൾക്കു സ്വയം പര്യാപ്തരായി വളരാനായുള്ള സാഹചര്യങ്ങളൊരുക്കാം. സ്നേഹത്തിൽ പരസ്പരം താങ്ങായി മുന്നോട്ടു പോകാം. പലയിടത്തും ഇപ്പോൾ ഭർത്താവും ഭാര്യയും ജോലി പങ്കുവയ്ക്കുന്നുണ്ട്. ഹോ, എന്തൊരു നല്ല ആൺകുട്ടിയാണ് അവൻ എന്ന് അപ്പോഴും നമ്മൾ മഹത്വവൽക്കരിക്കും. അതും മാറണം. വളരെ സാധാരണമായ കാര്യമായി, നിത്യേനയുള്ള കാര്യമായി അതു മാറണം. വീട്ടിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങൾ പങ്കുവച്ചു ചെയ്യേണ്ടതു കടമയാണ്, ഔദാര്യമല്ല.,’’ മരിയ പറഞ്ഞു നിർത്തുന്നു. 

കുഞ്ഞ് ഉണ്ടാകുമ്പോൾ ഒരു അമ്മയും അച്ഛനും കൂടി ജനിക്കുന്നു – എന്നല്ലേ പറയുന്നത്. അമ്മ മാത്രം ജനിച്ചു എന്നല്ലല്ലോ, എന്ന് കണ്ണീരോടെ ഒരു പെൺകുട്ടി ചോദിച്ചെന്നു പറഞ്ഞതു മനഃശാസ്ത്ര വിദഗ്ധനാണ്.  കുഞ്ഞ് ജനിച്ചതിനു പിന്നാലെ വിഷാദരോഗം (പോസ്റ്റ് പാർട്ടം ഡിപ്രഷൻ) ബാധിച്ചിരുന്നു അവൾക്ക്. കുഞ്ഞിന്റെ കരച്ചിൽ അവൾക്ക് അസഹ്യമായ തലവേദനയുണ്ടാക്കി. ‘‘ കുഞ്ഞായാൽ കരയും. അതൊക്കെ ഒരമ്മ സഹിക്കണം.’’ എന്നായിരുന്നു ഭർതൃവീട്ടിലെ കുത്തുവാക്കുകൾ. 

‘‘ കുഞ്ഞുണ്ടാകുമ്പോൾ എല്ലാവരും സന്തോഷിക്കും. ഇവിടെ ഒരുത്തിക്കു സങ്കടം. വളർത്തുദോഷം എന്നല്ലാതെ എന്തു പറയാൻ. എന്റെ അമ്മയെ കണ്ടു പഠിക്ക്.’’ കമ്പനി മേധാവിയായ ഭർത്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒടുവിൽ ആത്മഹത്യയുടെ വക്കിൽ നിന്ന് സുഹൃത്തുക്കളാണ് അവളെ രക്ഷിച്ച് മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. അതെ, അവളും ഒരു അമ്മയാണ്. 

പ്രസവിക്കാൻ എനിക്കു പേടിയുണ്ടേ... എന്നു മധുവിധു നാളിൽ ഭർത്താവിനൊടു പറഞ്ഞുപോയതാണു മറ്റൊരുവളെ ‘മോശക്കാരി’ ആക്കിയത്. സാധാരണ പെണ്ണുങ്ങൾ കുട്ടികളെക്കുറിച്ചു സംസാരിക്കും, ഇവളോ പ്രസവിക്കാൻ പേടിയാണെന്നു പറയുന്നു എന്നായിരുന്നു പിന്നീടിങ്ങോട്ടു ഭർത്താവിന്റെ ശകാരം. പേടിയാണെന്നേ പറഞ്ഞുള്ളൂ, പ്രസവിക്കില്ലെന്നു പറഞ്ഞില്ലെന്ന് അവൾ എത്ര പറഞ്ഞിട്ടും അടിയായിരുന്നു മറുപടി. ചുറ്റുമുള്ളവരോടെല്ലാം ഭർത്താവ് ‘പ്രസവപ്പേടി’യെക്കുറിച്ചു പെരുപ്പിച്ചു പറഞ്ഞതോടെ പെൺകുട്ടി തളർന്നു. ‘‘ ഞാൻ നല്ല പെണ്ണല്ല അല്ലേ. എനിക്കൊന്നിനും കഴിവില്ല അല്ലേ.’ എന്നു പറഞ്ഞ അവളോട് റാങ്ക് വാങ്ങി പഠിച്ചിറങ്ങിയ, വക്കീലായി ജോലി നോക്കുന്ന നീയോ മിടുക്കിയല്ലാത്തത് എന്നു ശാസിക്കേണ്ടി വന്നു ഡോക്ടർക്ക്. പ്രസവിക്കാനുള്ള പേടി അവൾക്കു മാത്രമേ ഉള്ളൂ എന്നാണത്രേ ആ കുട്ടി ധരിച്ചുവച്ചിരുന്നത്. അമ്മയെന്ന വാർപ്പുമാതൃകയിലേക്ക് കോരിയൊഴിക്കുന്ന ഭാരത്തിന്റെ മറ്റൊരു ചിത്രമാണിതും. 

അമ്മദിനക്കുറി: ഒരു പെൺകുട്ടി അമ്മയാകുമ്പോൾ അതുവരെയുള്ള അവളിലേക്ക് പുതിയ ഒരിതൾ കൂടി ചേരുന്നു. ആ തിരിച്ചറിവ്, അവൾക്കു മറ്റ് ഇതളുകളും ഉണ്ടെന്ന കാഴ്ച അതുമതി, അതുമതി ഏതൊരമ്മയിലേക്കും സന്തോഷത്തിന്റെ ചാലുകീറാൻ. അമ്മേ, നിങ്ങൾ എന്റെ അമ്മ കൂടിയാണ്. പക്ഷേ, അതിൽ ഒതുങ്ങുന്നില്ലല്ലോ നിങ്ങൾ. ചക്കരയുമ്മ. 

English Summary: Mother's Day Special Story