മുലപ്പാലിൽ നിന്ന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുന്നില്ലെന്നത് പല മാതാപിതാക്കളെയും അസ്വസ്ഥരാക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ മാർക്കറ്റിൽ ബേബി ഫോർമുല ഇപ്പോൾ...women, manorama news, manorama online, viral news, viral post, latest news, malayalam news, viral video

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുലപ്പാലിൽ നിന്ന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുന്നില്ലെന്നത് പല മാതാപിതാക്കളെയും അസ്വസ്ഥരാക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ മാർക്കറ്റിൽ ബേബി ഫോർമുല ഇപ്പോൾ സുലഭമാണ്. ഒട്ടനവധി മാതാപിതാക്കൾ ഈ ഫോർമുല മിൽക്ക് ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ബേബി ഫോർമുല മിൽക്കിന്റെ ലഭ്യത കുറവ് യുഎസിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് സഹായവുമായി എത്തുകയാണ് യുട്ടായിലെ ഒരു അമ്മ. 

വിവിധ കുടുംബങ്ങൾക്കായി 118 ലിറ്റർ മുലപ്പാലാണ് ഇവര്‍ നൽകുന്നത്. അലീസ ചിറ്റി എന്ന യുവതിയാണ് മുലപ്പാൽ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങൾക്കു മുലപ്പാൽ വിതരണം ചെയ്തത്.  മുലപ്പാൽ കുടുതലുള്ള അലീസ പാൽ ശേഖരിച്ചു മൂന്നു ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ‘മുലപ്പാൽ തിങ്ങി നിറഞ്ഞ് ഓരോ തവണ റൂമിലേക്കു പോകുമ്പോഴും ഇതിലൂടെ മറ്റുള്ളവരെ സഹായിക്കാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. 3000 ഔൺസ് മുലപ്പാലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് സൂക്ഷിച്ചാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നി.’– അലീസ വ്യക്തമാക്കി. 

ADVERTISEMENT

ഒരു ഔൺസിന് ഒരു ഡോളർ ഈടാക്കാനായിരുന്നു അലീസയുടെ തീരുമാനം. ‘കുഞ്ഞുങ്ങൾക്കു കൃത്യമായി മുലപ്പാൽ നൽകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാത്രമല്ല, ഫോർമുല മിൽക്ക് നൽകുന്നതിലൂടെ കുഞ്ഞുങ്ങൾക്ക് വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഇത് അമ്മമാരെ മാനസികമായി തളർത്തും. അത്തരം അമ്മമാർക്കും ഇത് സഹായകമാകുമെന്നാണ് ഞാൻ കരുതുന്നത്.’– അലീസ വ്യക്തമാക്കുന്നു. 

English Summary: Woman selling 118 litres of her own breast milk to help families amid 'infant formula crisis' in US