സമൂഹത്തിൽ ഇന്നും വിവേചനം നേരിടുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജൻഡേഴ്സ്. സ്വന്തം വീടുകളിൽ നിന്നു പോലും അവർക്ക് വിവേചനം നേരിടേണ്ടി വരും. എന്നാൽ വ്യക്തിത്വം എന്തെന്നു മനസ്സിലാക്കി അവരെ ചേർത്തു നിർത്തുന്നവരും ഉണ്ട്....women, manorama online, viral news, viral post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹത്തിൽ ഇന്നും വിവേചനം നേരിടുന്ന ഒരു വിഭാഗമാണ് ട്രാൻസ്ജൻഡേഴ്സ്. സ്വന്തം വീടുകളിൽ നിന്നു പോലും അവർക്ക് വിവേചനം നേരിടേണ്ടി വരും. എന്നാൽ വ്യക്തിത്വം എന്തെന്നു മനസ്സിലാക്കി അവരെ ചേർത്തു നിർത്തുന്നവരും ഉണ്ട്. അത്തരത്തില്‍ ഒരു അമ്മ ട്രാൻസ് വനിതയായ മകളെ കുറിച്ച് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

ട്രാൻസ് വനിതയായ ജെനിഫിലിയ അമ്മയുടെ കുറിപ്പ് പങ്കുവച്ചതോടെയാണ് വൈറലായത്. ‘എനിക്ക് ട്രാൻസ്ജൻഡറായ ഒരു മകളുണ്ട്. അവളാണ് എന്റെ ജീവിതത്തിലെ സ്നേഹം. അവളെ നഷ്ടപ്പെടുക എന്നത് എന്റെ ഹൃദയം തകർക്കും. അവളില്ലാതെ എനിക്കു ജീവിക്കാനാകില്ല. എല്ലാദിവസവും അവളുടെ സുഖവിവരങ്ങൾ ഞാൻ അന്വേഷിക്കും. ആരും എന്റെ കുഞ്ഞിനെ ഒരുതരത്തിലും വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവളുടെ ധൈര്യം എനിക്കേറെ സമാധാനം നൽകുന്നു. ഉപാധികളില്ലാതെ ഞാൻ അവളെ സ്നേഹിക്കുന്നു. എപ്പോഴും അവളെ പിന്തുണയ്ക്കുന്നു. നമുക്കെല്ലാം ഭംഗിയുള്ള ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട്.’– അമ്മ കുറിച്ചു. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേർ കുറിപ്പ് ഷെയർ ചെയ്തു. കുറിപ്പിനു താഴെ ഈ അമ്മയെ അഭിനന്ദിച്ചുകൊണ്ട്  ഹൃദ്യമായ കമന്റുകളും എത്തി. എല്ലാവരും ഇത്തരത്തിൽ ചിന്തിക്കണം, എന്തിനാണ് എന്റെ കണ്ണുകൾ നിറയുന്നതെന്ന് അറിയില്ല, എത്രമനോഹരമാണ് ഈ അമ്മയുടെ വാക്കുകള്‍ എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: Trans woman shares what her mom posted about her. It’s heart-warming