എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയയായി ദ്രൗപദി മുർമുവിനെ പ്രഖ്യാപിച്ചതോടെ ആരാണ് ദ്രൗപദി എന്നാണ് ഗൂഗിളിനോട് പലരും ചോദിച്ചത്. ഗോത്രവർഗക്കാരിയായ ബിജെപി നേതാവാണ് ദ്രൗപദി. മുൻമന്ത്രി യശ്വന്ത്...women, draupati murmu, manorama news, manorama online, viral news, presidencial election 2022, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയയായി ദ്രൗപദി മുർമുവിനെ പ്രഖ്യാപിച്ചതോടെ ആരാണ് ദ്രൗപദി എന്നാണ് ഗൂഗിളിനോട് പലരും ചോദിച്ചത്. ഗോത്രവർഗക്കാരിയായ ബിജെപി നേതാവാണ് ദ്രൗപദി. മുൻമന്ത്രി യശ്വന്ത് സിൻഹക്കെതിരെ ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് ദ്രൗപദിയാണ്. 

തിരഞ്ഞെടുക്കപ്പെട്ടാൽ ഗോത്രവർഗക്കാരിയായ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായിരിക്കും 64കാരിയായ ദ്രൗപദി. 64 വയസ്സു തികഞ്ഞ് ഒരുദിവസം കഴിഞ്ഞപ്പോഴാണ് പിറന്നാൾ സമ്മാനം പോലെ ദ്രൗപദിയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. ജാർഖണ്ഡ് ഗവർണറായിരുന്നു ദ്രൗപദി മുർമു. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സേവനത്തിനും ഉന്നമനത്തിനുമായി ജീവിതം മാറ്റിവച്ചിരുന്ന വ്യക്തിയാണെന്നായിരുന്നു പ്രധാനമന്ത്രി ദ്രൗപദിയെ കുറിച്ചു പറഞ്ഞത്. മികച്ച ഗവർണറായിരുന്നു ദ്രൗപദി എന്നും പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

ഒഡിഷയിലെ സന്താൾ ഗോത്രത്തിലാണ് ദ്രൗപദി ജനിച്ചത്. ഏറെ ക്ലേശകരമായ ജീവിതത്തിലൂടെ കടന്നു വന്ന വ്യക്തിയാണ് ദ്രൗപദി. സ്കൂൾ അധ്യാപികയായാണ് ദ്രൗപദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടർന്ന് ജലസേചന വരുപ്പിൽ ജൂനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. 1997ൽ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച് കൗൺസിലർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 

ഇതേകാലയളവിൽ തന്നെ ബിജെപിയുടെ ഗോത്രവർഗ സംഘടനയുടെ വൈസ് പ്രസിഡന്റായും ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഒഡിഷയിലെ ആദ്യ ഗോത്ര വനിതാ മന്ത്രിയായി. 2009ലും 2014ലും ഒഡിഷ മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

വ്യക്തി ജീവിതത്തിലും വലിയ വെല്ലുവിളികള്‍ നേരിട്ട വ്യക്തിയാണ് ദ്രൗപദി. ഭർത്താവിനെയും രണ്ട് ആൺമക്കളെയും ദ്രൗപദിക്കു നഷ്ടമായി. എന്നാൽ ദുരിതങ്ങൾക്കു മേൽ ദുരിതങ്ങൾ ഏറ്റുവാങ്ങിയിട്ടും ദ്രൗപദി തളർന്നില്ല. പൊതുജന സേവനവുമായി അവർ തന്റെ യാത്ര തുടർന്നു. 

2007ല്‍ ഒഡിഷ സർക്കാരിന്റെ മികച്ച സേവനം നടത്തിയ എംഎൽഎക്കുള്ള പുരസ്കാരവും ദ്രൗപദിയെ തേടിയെത്തി. 2016ൽ മരണശേഷം തന്റെ കണ്ണുകൾ ദാനം കശ്യപ് മെഡിക്കല്‍ കോളജിനു ദാനം ചെയ്യുമെന്നും അവർ അറിയിച്ചു ഗവർണറായപ്പോൾ മികച്ച സേവനമാണ് ദ്രൗപദി കാഴ്ചവച്ചത്. ജാർഖണ്ഡിലെയും ഒഡിഷയിലെയും വനിതകൾക്കു വലിയ പ്രചോദനമായിരുന്നു ദ്രൗപദി.

ADVERTISEMENT

English Summary: Who is NDA presidential nominee Droupadi Murmu?