വിചിത്രമായ ഒരു സ്വർണ്ണമോതിരത്തിന്റെ കഥ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ജെന്നി ഫ്രെക്ലിംഗ്ടൺ ജോൺസ് . എങ്ങനെ പോയാലും തന്റെ അടുത്തേക്ക് തന്നെ തിരികെയെത്തുന്ന മോതിരത്തിന്റെ കഥ....women, manorama news, manorama online, viral news, viral post, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിചിത്രമായ ഒരു സ്വർണ്ണമോതിരത്തിന്റെ കഥ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ജെന്നി ഫ്രെക്ലിംഗ്ടൺ ജോൺസ് . എങ്ങനെ പോയാലും തന്റെ അടുത്തേക്ക് തന്നെ തിരികെയെത്തുന്ന മോതിരത്തിന്റെ കഥ.

"ഇത് ദീർഘവും മടുപ്പിക്കാൻ സാധ്യതയുള്ളതുമായ ഒരു കഥയാണ്, അതിനാൽ വേണമെങ്കിൽ നിങ്ങൾക്ക് സ്ക്രോൾ ചെയ്യാം" എന്ന കുറിപ്പോടു കൂടിയാണ് വർഷങ്ങൾക്കു മുമ്പ് തനിക്കു ലഭിച്ച മോതിരത്തിന്റെ കഥ ജെന്നി പോസ്റ്റ് ചെയ്തത്. എന്നാൽ ആളുകൾക്ക് ഈ കഥ വളരെ കൗതുകമുള്ളതായി തോന്നി എന്നതിന്റെ തെളിവാണ് ട്വിറ്ററിലൂടെ അതിവേഗം പ്രചരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരുപാട് തവണ നഷ്ടപ്പെട്ടു പോയിട്ടും ഈ മോതിരം ജെന്നിക്കരികിലേക്ക് തന്നെ മടങ്ങി എന്നത് അവിശ്വസനീയവും കൗതുകവും നിറഞ്ഞതാണ്.

ADVERTISEMENT

ജെന്നിക്ക് 14 വയസ്സുള്ളപ്പോഴാണ് അവളുടെ അന്നത്തെ ആൺസുഹൃത്ത് 9 കാരറ്റിന്റെ സ്വര്‍ണ്ണമോതിരം സമ്മാനിച്ചത്. ചന്ദ്രന്മാെരയും നക്ഷത്രങ്ങളെയും കൊത്തിവച്ചിരുന്ന ആ മോതിരത്തിന് അവന്റെ ഒരാഴ്‌ചത്തെ കൂലി ചിലവായി കാണും.

"അതിനുശേഷം ഞങ്ങൾ പിരിയാൻ തീരുമാനിച്ചപ്പോൾ ആ മോതിരം ഞാൻ തിരികെ കൊടുത്തു. അവനൊരു നല്ല ക്രിക്കറ്റ് ഫാസ്റ്റ് ബൗളറായിരുന്നു. ദേഷ്യത്തിൽ അവൻ ആ മോതിരം റോഡിലൂടെ ശക്തമായി എറിഞ്ഞു, അവസാനമായി ദൂരേക്ക് തെറിച്ചുപോവുന്ന ഒരു സ്വർണത്തിളക്കമാണ് ഞാൻ കണ്ടത്. പിന്നെ ഞാൻ വിചാരിച്ചു, ഇനി ആരും ആ മോതിരം കാണില്ലെന്ന്. 20 വർഷങ്ങൾക്കപ്പുറം അതേ മോതിരം ധരിച്ച അവന്റെ സഹോദരിയെ അപ്രതീക്ഷിതമായി ഞാൻ കണ്ടു. ജെന്നി, നിനക്ക് ഇത് ഓർമ്മയുണ്ടോ? അടുത്ത ദിവസം തന്നെ മോതിരം കണ്ടെത്തുന്നതുവരെ മണിക്കൂറുകളോളം ഞങ്ങളെ അവൻ പറമ്പിൽ ചുറ്റിനടത്തി എന്നു പറഞ്ഞ് അവൾ അത് എനിക്ക് തിരികെ നൽകി. അതുകൊണ്ട് എന്തുതന്നെയായാലും ഈ മോതിരം എന്നിലേക്ക് മടങ്ങിവരുമെന്ന് ഞാൻ തീരുമാനിച്ചു,”–ജെന്നിഫർ പറയുന്നു

ADVERTISEMENT

പിന്നീട് ജെന്നി ഈ മോതിരം പലർക്കും കടമായി കൊടുത്തു. സുരക്ഷിതമായി അത് തന്നിലേക്കു തിരികെ എത്തുമായിരുന്നു എന്നും ജെന്നിഫർ പറയുന്നു. മോതിരക്കഥ തുടരുന്നതിനിടയിൽ ഒരു ദിവസം ജെന്നിക്ക് മോതിരം നഷ്ടമായി. ഇനി അത് തിരികെ വരില്ലെന്നു ജെന്നി കരുതി. പക്ഷേ,  അത്ഭുതമെന്ന് പറയട്ടെ, ആ മോതിരം വീണ്ടും കണ്ടെത്തി.‘സഹോദരി 20 വർഷങ്ങൾക്കു ശേഷവും ആ മോതിരം ധരിച്ചിരുന്നത് മനോഹരമായി’ എന്ന് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും നേടിയ ഈ കഥ വളരെ മനോഹരമാണെന്ന് ട്വിറ്ററും കരുതുന്നു.

English Summary: The incredible story of a gold ring that won't stop coming back to a woman