സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷന്‍ പുരസ്‌കാരം നൽകുമെന്ന് അധ്യക്ഷ അഡ്വ. പി.സതീദേവി. ജാഗ്രതാ സമിതികളുടെ ഊർജിതമായ പ്രവർത്തനത്തിലൂടെ സ്ത്രീകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷന്‍ പുരസ്‌കാരം നൽകുമെന്ന് അധ്യക്ഷ അഡ്വ. പി.സതീദേവി. ജാഗ്രതാ സമിതികളുടെ ഊർജിതമായ പ്രവർത്തനത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്ക് താഴെത്തട്ടിൽതന്നെ പരിഹാരം കാണാനാകുമെന്നും  അഡ്വ. പി.സതീദേവി പറഞ്ഞു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് തല ജാഗ്രതാ സമിതി പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. പി.സതീദേവി. 

തിരുവനന്തപുരം കോര്‍പ്പറേഷന്റെ നൂറ് വാര്‍ഡുകളിലും ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ഒരു വാര്‍ഡില്‍ രണ്ട് വീതം പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഡപ്യൂട്ടി മേയര്‍ പി.കെ.രാജു മുഖ്യാതിഥിയായിരുന്നു.  

ADVERTISEMENT

വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായ എല്‍.എസ്.ആതിര, പി. ജമീലാ ശ്രീധരന്‍, ഡി.ആര്‍.അനില്‍, ജിഷാജോണ്‍, സിന്ധു വിജയന്‍, നഗരസഭാ കക്ഷി നേതാക്കളായ എം.ആര്‍.ഗോപന്‍, പി.പദ്മകുമാര്‍ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം.ഗിരിനാഥ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് കേരള വനിതാ കമ്മിഷന്‍ മുന്‍ ലോ ഓഫീസര്‍ അഡ്വ. പി.ഗിരിജ ക്ലാസ്സെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലിം സ്വാഗതവും കേരള വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.ദിവ്യ നന്ദിയും പറഞ്ഞു.