മിക്കസ്ത്രീകളും എല്ലാമാസവും കടന്നു പോകുന്ന ശാരീരിക മാനസിക അവസ്ഥയാണ് പിഎംഎസ് (പ്രിമെന്‍സ്ട്രൽ സിൻഡ്രോം). ആർത്തവത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ശാരീരികവും മാനസികവുമായ പലതരം അവസ്ഥകളിലൂടെ സ്ത്രീകൾ കടന്നു...women, manorama news, manorama online, viral news, viral post, beaking news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കസ്ത്രീകളും എല്ലാമാസവും കടന്നു പോകുന്ന ശാരീരിക മാനസിക അവസ്ഥയാണ് പിഎംഎസ് (പ്രിമെന്‍സ്ട്രൽ സിൻഡ്രോം). ആർത്തവത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ശാരീരികവും മാനസികവുമായ പലതരം അവസ്ഥകളിലൂടെ സ്ത്രീകൾ കടന്നു പോകും. ഹോർമോൺ വ്യതിയാനം മൂലം സംഭവിക്കുന്ന അമിതമായ ഉത്കണ്ഠയും കടുത്ത നിരാശയും ഈ കാലയളവിൽ സ്ത്രീകൾക്കുണ്ടാകും. പലപ്പോഴും അത്രയും അടുത്തിടപഴകുന്നവർക്കു പോലും സ്ത്രീകളുടെ ഈ സമയത്തെ മാനസികാവസ്ഥ മനസ്സിലാകണമെന്നില്ല. 

എന്നാൽ ഇത്തരം അവസ്ഥകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്ന ചർച്ചയ്ക്ക് വഴി വയ്ക്കുകയാണ് ലിവിങ് വിത്ത് പിഎംഎസ് എന്ന ക്യാപെയ്നിലൂടെ. നിരവധി പേർ പിഎംഎസ് ക്യാംപെയ്നിന്റെ ഭാഗമായി. പിഎംഎസ് ആത്മഹത്യയിലേക്കു വരെ നയിക്കുമെന്ന് ഓർമിപ്പിച്ചു കൊണ്ടുള്ള കുറിപ്പാണ് ക്യാംപെയ്നിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിനാർ ഗ്ലോബൽ അക്കാദമിയാണ് ഈ സോഷ്യൽ മീഡിയ ക്യാംപെയ്ൻ നടത്തുന്നത്. 

ADVERTISEMENT

കുറിപ്പ് വായിക്കാം

"എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ PMS ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘർഷക്കളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്" - ഒരു മകൾ.

ADVERTISEMENT

സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വഭാവ വ്യതിയാനങ്ങൾ അസഹനീയമായ രീതിയിൽ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, അതു തന്നെ PMSശരീരത്തിലെ ഹോർമോണുകളുടെ  പ്രവർത്തന  ഫലമായി എല്ലാ മാസവും ആർത്തവത്തോടുടുപ്പിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ  വിഷമങ്ങളേയും സംഘർഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന് പറയുന്നത്. മിക്ക കാര്യങ്ങളിലും ദേഷ്യം, പൊട്ടിത്തെറി, വിഷാദം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യ പ്രവണത  മുതലായവയാണ് PMS ന്റെ ചില ലക്ഷണങ്ങൾ.

ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി കണ്ട്  അവഗണിക്കുന്നതിനാലാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യർക്കും  ഇതേക്കുറിച്ച്  അറിവില്ലാത്തതും ഇതിന് പ്രത്യേകിച്ച് ചികിത്സയോ മരുന്നുകളോ ഇപ്പോഴും ലഭ്യമല്ലാത്തതും. PMS സ്ത്രീകളെ മാത്രമല്ല അവൾക്കു ചുറ്റുമുള്ള  എല്ലാവരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും  അമ്മമാരിലെ mood swings കുഞ്ഞുങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്.

ADVERTISEMENT

സ്ത്രീകളുടെ അനുഭവങ്ങൾ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാർ ഗ്ലോബൽ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യൽ മീഡിയ hashtag campaignൽ എന്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്ക്ചേരുകയാണ്. ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാൻ നിങ്ങൾക്കും ഈ campaignന്റെ ഭാഗമാവാം.  #LivingWithPMS #pms #pmscampaignbychinar #premenstrualsyndrome