ഒരു വീടു വാങ്ങാന്‍ വന്നവര്‍ക്ക് അയൽപക്കത്തെ വീടുകള്‍ കൂടി എഴുതി കൊടുത്താല്‍ എങ്ങനെയിരിക്കും? കൊടുത്തയാളും വാങ്ങിയ ആളും കുഴങ്ങിയതുതന്നെ അല്ലേ. അത്തരമൊരു സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലെ നൊവാഡയിലാണ്. നാല് കോടിയിലേറെ രൂപ ($5,94,481) ചിലവഴിച്ചാണ് ഒരു സ്ത്രീ നെവാഡയിലെ റെനോ സിറ്റിയില്‍ സ്വന്തമായൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീടു വാങ്ങാന്‍ വന്നവര്‍ക്ക് അയൽപക്കത്തെ വീടുകള്‍ കൂടി എഴുതി കൊടുത്താല്‍ എങ്ങനെയിരിക്കും? കൊടുത്തയാളും വാങ്ങിയ ആളും കുഴങ്ങിയതുതന്നെ. അത്തരമൊരു സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലെ നൊവാഡയിലാണ്. നാല് കോടിയിലേറെ രൂപ ($5,94,481) ചെലവഴിച്ചാണ് ഒരു സ്ത്രീ നെവാഡയിലെ റെനോ സിറ്റിയില്‍ സ്വന്തമായൊരു വീട് വാങ്ങിയത്. എന്നാല്‍ നിസാരമായ ഒരു ടൈപ്പിങ് പിഴവ് കാരണം 50 ദശലക്ഷം ഡോളറിന്റെ വസ്തുക്കള്‍ മുഴുവനായും അവരുടെ പേരിലായി. 84 വീടുകളടങ്ങുന്ന മുഴുവന്‍ പ്രദേശവും കൂടിയാണ് ഈ കരാര്‍ പ്രകാരം വീട്ടുടമസ്ഥയുടെ പേരിലായത്. ഇതിനുപുറമെ രണ്ട് പൊതു സ്ഥലങ്ങളും രേഖപ്രകാരം വീട്ടുടമസ്ഥയ്ക്ക് സ്വന്തമായിട്ടുണ്ട്.

ADVERTISEMENT

ഇതുസംബന്ധിച്ച രേഖകള്‍ നിയമപരമാണെങ്കിലും ഇതിലെ പല വീടുകളും നേരത്തെതന്നെ പലരും പണം നല്‍കി സ്വന്തമാക്കിയിട്ടുളളതാണ്.  റെനോ സിറ്റിയില്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നവുമായാണ് യുവതി വീടു വാങ്ങാനെത്തിയിരുന്നത്. എന്നാല്‍ പണം നല്‍കി രേഖകളില്‍ ഒപ്പിട്ടശേഷമാണ് അതിലുളള വലിയ അബദ്ധം അധികൃതരുടെയും വീട്ടുടമസ്ഥയുടെയും ശ്രദ്ധയില്‍പെടുന്നത്. വീട് കൈമാറ്റം ചെയ്തവര്‍ പറയുന്നത് എളുപ്പം പരിഹരിക്കാവുന്ന വളരെ നിസാരമായ ടൈപ്പിങ് തെറ്റാണ് രേഖയിലുണ്ടായിരിക്കുന്നത് എന്നാണ്. അതേസമയം കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍ മറ്റാരും ശ്രമിക്കാതിരുന്നാല്‍ മതിയെന്നും അവര്‍ ആശങ്കപ്പെടുന്നുണ്ട്. ഏതായാലും പിഴവ് ശ്രദ്ധയില്‍പെട്ടതോടെ എത്രയും പെട്ടെന്നുതന്നെ അത് പരിഹരിക്കാനുളള ശ്രമത്തിലാണ് വീട്ടുടമസ്ഥയും വില്‍പനക്കാരും.

ADVERTISEMENT

വാഷോ കൗണ്ടിയിലെ നികുതി ചുമത്തുന്ന ഉദ്യോഗസ്ഥന്‍ കോറി ബുര്‍ക്ക് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞത്, ഭൂമിയും വീടുകളും തിരികെ നല്‍കുന്നതായുളള രേഖ വീട്ടുടമസ്ഥയ്ക്ക് തിരസ്‌കരിക്കുകയോ അതില്‍ ഒപ്പിടാതെയോ ഇരിക്കാം. എന്നാല്‍ അത്തരം നടപടി വീട്ടുടമസ്ഥയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി അവര്‍ വീടുകള്‍ തിരികെനല്‍കാന്‍ തയാറായില്ലെങ്കില്‍ പോലും കോടതിയെ സമീപിച്ചാല്‍ അവര്‍ക്ക് പ്രതികൂലമായേ വിധി വരികയുളളു എന്നാണ്. അദ്ദേഹം തന്നെയാണ് ഈ രേഖയിലെ പിഴവ് ആദ്യമായി ചൂണ്ടിക്കാണിച്ചതും.

ADVERTISEMENT

English Summary: Woman accidentally buys entire neighbourhood of 84 homes instead of one after typo