മക്കളെയും അവരുടെ പേരക്കുട്ടികളെയും കാണാനാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. പേരക്കുട്ടികളുടെ മക്കളെയും കാണാനായാല്‍ അത് സുകൃതമായി. അതേസമയം രണ്ടോ മൂന്നോ അല്ല സ്വന്തം തലമുറയിലെ ഒരു നൂറ് പേരെ കണ്ടാലോ. അത് അല്‍പം കടന്നുപോയില്ലേ എന്നായിരിക്കും ചിന്തിക്കുന്നത്. ഒട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെയും അവരുടെ പേരക്കുട്ടികളെയും കാണാനാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. പേരക്കുട്ടികളുടെ മക്കളെയും കാണാനായാല്‍ അത് സുകൃതമായി. അതേസമയം രണ്ടോ മൂന്നോ അല്ല സ്വന്തം തലമുറയിലെ ഒരു നൂറ് പേരെ കണ്ടാലോ. അത് അല്‍പം കടന്നുപോയില്ലേ എന്നായിരിക്കും ചിന്തിക്കുന്നത്. ഒട്ടും അതിശയപ്പെടേണ്ട മക്കളുടെയും പേരക്കുട്ടികളുടേയും അവരുടെ മക്കളുടെയും എണ്ണത്തില്‍ നൂറ് തികച്ചിരിക്കുകയാണ് 99കാരിയായ മാര്‍ഗരറ്റ് കൊളളര്‍ എന്ന അമേരിക്കകാരി.

വിധവയായ മാര്‍ഗരറ്റ് കൊളളര്‍ 1922ലാണ് ജനിച്ചത്. അവര്‍ക്ക് 11 മക്കളും 56 പേരക്കുട്ടികളുമാണ് ഉളളത്. ഈ പേരക്കുട്ടികള്‍ക്കുണ്ടായ കുഞ്ഞുങ്ങളെയും കൂട്ടിയാണ് മാര്‍ഗരറ്റ് കുടുംബത്തിലെ അംഗസംഖ്യ സെഞ്ച്വറി തികച്ചത്. വലിയ കുടുംബം വേണമെന്നാണ് മാര്‍ഗരറ്റിന്റെ എപ്പോഴത്തെയും ആഗ്രഹം. ആ ആഗ്രഹം ഇത്രമാത്രം സന്തോഷകരമാവുമെന്ന് മാര്‍ഗരറ്റ് പോലും കരുതിയില്ല. 

ADVERTISEMENT

ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് മാര്‍ഗരറ്റ് കുടുംബത്തിലെ നൂറാമത്തെ കുഞ്ഞ് ജനിച്ചത്. 100 വയസ് തികയ്ക്കാന്‍ പോകുന്ന മാര്‍ഗരറ്റ് ജീവിതത്തിലെ സൗഭാഗ്യമായാണ് ഇതു കാണുന്നത്. ഇപ്പോള്‍ ജനിച്ചിരിക്കുന്ന കുഞ്ഞിന് മാര്‍ഗരറ്റിന്റെ ഭര്‍ത്താവായ വില്യമിന്റെയും മാര്‍ഗരറ്റിന്റെയും പേര് ചേര്‍ത്ത് ബേബി കൊളളര്‍ വില്യം ബാള്‍സ്റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ പ്രസവ തിയതിയേക്കാള്‍ നേരത്തെ എത്തിയ കുഞ്ഞാണ് ബേബി കൊളളാര്‍. ആ കുഞ്ഞിനെ കാണാനും ചുംബിക്കാനും സാധിച്ചതില്‍ ഏറെ ആഹ്ലാദവതിയാണ് മാര്‍ഗരറ്റ്. 

ഒരിക്കല്‍ കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച വ്യക്തിയായിരുന്നു മാര്‍ഗരറ്റ്. അടുത്തുളള കോണ്‍വെന്റില്‍ ചേരാനുളള എല്ലാ നടപടികളും പൂര്‍ത്തിയായതായിരുന്നു. പിന്നീട് അവരുടെ ഭര്‍ത്താവായി മാറിയ വില്യം മാര്‍ഗരറ്റിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഇത്ര വലിയ കുടുംബമായതു കൊണ്ടുതന്നെ അവധി ദിനങ്ങളില്‍ വീടുനിറയെ ആളുകളായിരിക്കും. നിരവധിപേര്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ആ ദിനങ്ങള്‍ വളരെ ചൂടേറിയതായിരിക്കുമെന്നും ബേബി കൊള്ളറിന് ജന്മം നല്‍കിയ മാര്‍ഗരറ്റിന്റെ പേരക്കുട്ടി ക്രിസ്റ്റിന്‍ ബാള്‍സ്റ്റര്‍ പറയുന്നു. വിവിധ തലമുറകളെ കാണാന്‍ സാധിക്കുന്നത് തികച്ചും സൗഭാഗ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും നൂറാം കുഞ്ഞിനെ കാണാന്‍ സാധിച്ച മാര്‍ഗറ്റിന്റെ ജീവിതം ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ആഹ്ലാദത്തിന് പുറമെ താമസിയാതെ നൂറാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് മാര്‍ഗരറ്റിന്.

ADVERTISEMENT

English Summary: "Wanted To Have A Big Family": 99-Year-Old US Woman Meets Her 100th Great-Grandchild