രാജ്യത്തെ ജനസംഖ്യാ വർധനവിനായി പുതിയ ആശയം മുന്നോട്ടു വച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പത്തോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള സ്ത്രീകൾക്ക് വൻതുക ധനസഹായം നൽകുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചു....women, manorama news, manorama online, russia, ukrain, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ജനസംഖ്യാ വർധനവിനായി പുതിയ ആശയം മുന്നോട്ടു വച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പത്തോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള സ്ത്രീകൾക്ക് വൻതുക ധനസഹായം നൽകുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. റഷ്യ–യുക്രെയ്ന്‍ യുദ്ധം, കോവിഡ്–19 എന്നിവ രാജ്യത്തെ ജനസംഖ്യയെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് പുട്ടിൻ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. 10 മക്കളുള്ള അമ്മമാർക്ക് ഒരു മില്യൻ റൂബിൾ (ഏകദേശം 13ലക്ഷം രൂപ) പാരിതോഷികം നൽകുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. 

‘മദർ ഹീറോയിൻ’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ വർഷം മാർച്ചിലാണ് റഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. യുക്രെയ്നുമായുള്ള സംഘർഷത്തിൽ 50,000ത്തോളം സൈനികരെ നഷ്ടമായി. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പദ്ധതിക്കു തുടക്കമിടുന്നതെന്ന് റഷ്യൻ രാഷ്ട്രീയ സുരക്ഷാ വിദഗ്ധ ഡോ. ജെനി മേത്തർ പറഞ്ഞു. വലിയ കുടുംബങ്ങൾ റഷ്യൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പുട്ടിൻ പറയുന്നതെന്നും മേത്തർ വ്യക്തമാക്കി. 

ADVERTISEMENT

എന്നാൽ പുട്ടിന്റെ പുതിയ പദ്ധതിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. 10 കുഞ്ഞുങ്ങളും ആരോഗ്യമുള്ളവരാണെങ്കിൽ ‍മാത്രമാണ് ഈ തുക ലഭിക്കുന്നത്. അല്ലാതെ വന്നാൽ എന്തുചെയ്യുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. റഷ്യയിൽ പുതിയ രാഷ്ട്രീയ– സാമ്പത്തിക പ്രശ്നങ്ങൾക്ക് ജനസംഖ്യാ വർധനവിനുള്ള നീക്കം കാരണമാകുമെന്നും വിമർശനം ഉയരുന്നുണ്ട്.  എന്നാൽ പുതിയ പദ്ധതിയിൽ ആശങ്ക വേണ്ടെന്നാണ് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ഉന്നമനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പുട്ടിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. 

English Summary: Putin offers money to women to have 10 kids to repopulate Russia