ഒരു ഡെലിവറി ബോയിയിൽ നിന്നു നേരിട്ട മോശം അനുഭവം പങ്കുവച്ച് അധ്യാപികയായ ശ്രീജ സി. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് തോന്നുന്നതെന്നും കുട്ടികൾക്ക്...women, viral news, viral post, breaking news, latest news, malayalam news

ഒരു ഡെലിവറി ബോയിയിൽ നിന്നു നേരിട്ട മോശം അനുഭവം പങ്കുവച്ച് അധ്യാപികയായ ശ്രീജ സി. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് തോന്നുന്നതെന്നും കുട്ടികൾക്ക്...women, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഡെലിവറി ബോയിയിൽ നിന്നു നേരിട്ട മോശം അനുഭവം പങ്കുവച്ച് അധ്യാപികയായ ശ്രീജ സി. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് തോന്നുന്നതെന്നും കുട്ടികൾക്ക്...women, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഡെലിവറി ബോയിയിൽ നിന്നു നേരിട്ട മോശം അനുഭവം പങ്കുവച്ച് അധ്യാപികയായ ശ്രീജ സി. ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടിയാണെന്നാണ് സംസാരത്തിൽ നിന്ന് തോന്നുന്നതെന്നും കുട്ടികൾക്ക് ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് മനസ്സിലാകുന്നില്ലെന്നും ശ്രീജ പങ്കുവച്ച കുറിപ്പിൽ പറയുന്നു

ശ്രീജയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഇടയ്ക്കെങ്കിലും ആഹാരത്തിന് സ്വിഗ്ഗിയെ ആശ്രയിക്കുന്ന ഒരാളാണ് ഞാൻ. കോളജിലേക്ക് ഉച്ചഭക്ഷണം വീട്ടിൽ നിന്ന് കരുതാത്ത ദിവസങ്ങളിലാണ് കൂടുതലും ഞാൻ സ്വിഗ്ഗിയെ ആശ്രയിക്കുക.കോളജിന്റെ റിസപ്ഷനിലേക്ക്, വരുന്ന ഡെലിവറി പാർട്ണേഴ്സ് ആഹാരം എത്തിക്കുകയും ഏതെങ്കിലും ഒരു ഓഫീസ് സ്റ്റാഫ് അത് എന്റെ ഡിപ്പാർട്ട്മെന്റിൽ കൊണ്ട് തരികയുമാണ് പതിവ്.

ADVERTISEMENT

അതുകൊണ്ടു തന്നെ ഡെലിവറി പാർട്ണേഴ്സിന് നേരിൽ കാണേണ്ട ആവശ്യം എനിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല.സ്വിഗ്ഗിയിൽ നിന്നും മോശമായ ഒരു അനുഭവം എനിക്ക് കഴിഞ്ഞ ദിവസം വരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബർ പതിനേഴാം തീയതി ഫുഡ് ഓർഡർ ചെയ്തപ്പോൾ എന്റെ അശ്രദ്ധ കൊണ്ട് ലൊക്കേഷൻ കൊടുത്തിരുന്നത് മാറിപ്പോവുകയും സ്വിഗ്ഗി ആപ്പിൽ കണ്ട ഡെലിവറി പാർട്ണറിന്റെ നമ്പറിലേക്ക് കോൺടാക്ട് ചെയ്യുകയും ഞാൻ ചെയ്തിരുന്നു. ലൊക്കേഷന്റെ മിസ്റ്റേക്ക് ക്ലാരിഫൈ ചെയ്യുകയും ഡെലിവറി പാർട്ണർ കൃത്യമായി ആഹാരം കോളേജിൽ എത്തിക്കുകയും ചെയ്തു.

പിന്നീട് സെപ്റ്റംബർ ഇരുപതാം തീയതി എനിക്ക് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും മെസ്സേജ് വന്നു.സ്വിഗ്ഗിയിൽ നിന്നൊരു കൊറിയർ ഉണ്ടെന്നായിരുന്നു മെസ്സേജ്. ആ മെസ്സേജ് കാണുന്ന നേരത്ത് ഞാൻ എൻറെ ഒരു സുഹൃത്തിനെ അടുത്ത് നിൽക്കുകയായിരുന്നു.ആ സുഹൃത്ത് പറഞ്ഞിട്ട് ഞാൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ സ്വിഗ്ഗിയിൽ നിന്ന് ഒരു ഗിഫ്റ്റ് കൂപ്പൺ ആണെന്നും അത് എവിടെയാണ് എത്തിക്കേണ്ടത് എന്നും ചോദിച്ചു ഗിഫ്റ്റ് കൂപ്പൺ കോളേജിന്റെ റിസപ്ഷനിലേക്ക് കൊടുത്താൽ മതി എന്നും ഞാൻ ലീവ് ആണെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

അതിനുശേഷം രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു ഗുഡ്മോർണിംഗ് മെസ്സേജ് അതേ നമ്പറിൽ നിന്ന് വന്നിരുന്നു ...ഞാൻ അത്യാവശ്യം നല്ല തിരക്കിലായിരുന്ന കൊണ്ട് എനിക്ക് മെസ്സേജ് ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. ഈ ഗിഫ്റ്റ് കൂപ്പൺ ഉണ്ട് എന്ന് പറഞ്ഞ കാര്യവും ഞാൻ മറന്നു പോയിരുന്നു.

ADVERTISEMENT

ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഒരു ഹായ് മെസ്സേജ് ആ നമ്പറിൽ നിന്ന് വന്നത് കൊണ്ട് ഞാൻ നമ്പറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു. വിളിച്ചനേരത്ത് കൂപ്പൺ തരാൻ ആണോ നിങ്ങൾ ഹായ് എന്ന മെസ്സേജ് അയച്ചത് എന്ന് ചോദിച്ചപ്പോൾ പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ പറയുകയും ആമസോണിന്റെ ഗിഫ്റ്റ് കൂപ്പൺ ആണെന്ന് പിന്നീട് പറയുകയും അവൻ കൂപ്പൺ എത്തിക്കാൻ പറ്റത്തില്ല എന്നും ന്യൂമോണിയ പിടിച്ചു കിടക്കുകയാണെന്നും ഒക്കെ പറഞ്ഞു.

സംസാരത്തിലെ ചേർച്ചയില്ലായ്മ ശ്രദ്ധിച്ച ഞാൻ നാളെ വൈകുന്നേരം എനിക്ക് കൂപ്പൺ കൊണ്ടുവന്ന് തരണം അല്ലെങ്കിൽ പോലീസിൽ കംപ്ലൈന്‍റ് ചെയ്യുമെന്ന് അവനോട് പറഞ്ഞു.

അവൻ നാളെ തന്നെ കൊണ്ട് തരാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. അതിനുശേഷം കസ്റ്റമർ കെയറിലേക്ക് വിളിച്ച് ഇതിനൊരു ക്ലാരിഫിക്കേഷൻ വരുത്താൻ വേണ്ടി ഞാൻ അവരോട് സംസാരിച്ചു. അങ്ങനെ ഒരു കൂപ്പണിന്റെ കാര്യം അവർക്ക് അറിയില്ലെന്നാണ് അവർ പറഞ്ഞത്. അങ്ങനെ അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ടും അവന്റെ നമ്പറും കസ്റ്റമർ കെയറിലേക്ക് ഫോർവേഡ് ചെയ്യുകയും ഒരു 10 മിനിറ്റിനുള്ളിൽ അവൻ എന്നെ തിരിച്ചു വിളിച്ച് ജോലി നഷ്ടപ്പെട്ടു പോയെന്നും അങ്ങനെ ഒരു കൂപ്പൺ അവന്റെ കയ്യിലില്ലെന്നും വെറുതെ നമ്പർ കിട്ടിയപ്പോൾ ഒരു രസത്തിനു വേണ്ടി മെസ്സേജ് അയച്ചതാണ് ക്ഷമിക്കണം എന്നും പറഞ്ഞ് കുറെയധികം ക്ഷമ പറയും കാലു പിടിക്കുകയും ചെയ്തു. പോലീസിലേക്ക് പരാതിപ്പെടും എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

22 വയസ്സോളം പ്രായമുള്ള ഒരു പയ്യനാണ് എന്നാണ് സംസാരത്തിൽ നിന്ന് എനിക്ക് തോന്നുന്നത്. കുട്ടികൾക്ക് ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

ADVERTISEMENT

ഒരു നമ്പർ കിട്ടി കഴിയുമ്പോഴേക്കും അതിലേക്ക് മെസ്സേജ് അയക്കുകയും ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. ചില പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെയാണ് ഇത്തരം ആപ്പുകളെ വിശ്വസിക്കുന്നത്’.