മക്കളെത്ര വലുതായാലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ സൂക്ഷിച്ചുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. അവര്‍ നെഞ്ചോട് ചെര്‍ത്തുവയ്ക്കുന്ന ഓര്‍മകളായിരിക്കും അവ. എന്നാല്‍ പുതിയ കാലത്തില്‍ ഫോട്ടോകളും വfഡിയോകളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും മാത്രമല്ല, ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പുതുവഴികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെത്ര വലുതായാലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമൊക്കെ സൂക്ഷിച്ചുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. അവര്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഓര്‍മകളായിരിക്കും അവ. എന്നാല്‍ പുതിയ കാലത്തില്‍ ഫോട്ടോകളും വിഡിയോകളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും മാത്രമല്ല, ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പുതുവഴികള്‍ തേടുകയാണ് മാതാപിതാക്കള്‍. സൂററ്റിലെ അദിതി എന്ന ഒരു ദന്തഡോക്ടറാണ് ആദ്യമായി അമ്മയാവുന്നതിന്റെ ഓര്‍മ സൂക്ഷിച്ചുവയ്ക്കാന്‍ വിചിത്രമായ ഒരു പരീക്ഷണവുമായി എത്തിയിരിക്കുന്നത്.

ADVERTISEMENT

മുലപ്പാല്‍ കൊണ്ട് ആഭരണങ്ങള്‍ നിര്‍മിച്ചാണ് അദിതി മാതൃത്വത്തെ വളരെ വ്യത്യസ്തമായ ഓര്‍മയാക്കി മാറ്റുന്നത്. മുലപ്പാല്‍ മാത്രമല്ല, കുഞ്ഞിന്റെ തലമുടി, പൊക്കിള്‍ക്കൊടി എന്നിവകൊണ്ടുമെല്ലാം ഓര്‍മകള്‍ ആഭരണങ്ങളാക്കി മാറ്റുകയാണ് അദിതി. മുലപ്പാല്‍ മറ്റ് പദാര്‍ത്ഥങ്ങള്‍കൂടി ചേര്‍ത്ത് കല്ലാക്കിമാറ്റും. പിന്നീട് ഇത് വച്ച് ആഭരണങ്ങള്‍ നിര്‍മിക്കും. അപ്പോഴും മുലപ്പാല്‍ ദീര്‍ഘകാലം വച്ചാല്‍ നാശമാവില്ലേ എന്ന ചോദ്യം നിങ്ങള്‍ക്കുമുണ്ടാവും. എന്നാല്‍ ഒരിക്കലും നാശമാവാത്ത വിധത്തിലാണ് കല്ലുകളുടെ നിര്‍മാണമെന്നാണ് അദിതിയുടെ അവകാശവാദം.

ADVERTISEMENT

ഏതാണ്ട് 15 ദിവസമെടുത്താണ് മുലപ്പാല്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. അതിന് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആവശ്യക്കാരുണ്ടെന്നും അദിതി പറയുന്നു. കൊറിയര്‍ വഴി ആഭരണ നിർമാണത്തിനാവശ്യമായ മുലപ്പാല്‍ ആവശ്യക്കാര്‍ എത്തിക്കും. ആവശ്യക്കാരുടെ ആഗ്രഹത്തിന് അനുസരിച്ച് അവ കല്ലുകളാക്കി മാറ്റി സ്വര്‍ണത്തിലും വെളളിയിലും തീര്‍ത്ത ലോക്കറ്റിലും ബ്രേസ്‌ലറ്റിലുമൊക്കെ പതിക്കും. അടുത്തിടെ 

മുലപ്പാലുകൊണ്ട് ഒരു ശിവലിംഗ ലോക്കറ്റും നിർമിച്ചിരുന്നു. അതില്‍ കുഞ്ഞിന്റെ തലമുടിയും പതിപ്പിച്ചു. അതുപോലെ കാനഡയിലെ ദമ്പതികള്‍ക്കായി കുഞ്ഞിന്റെ തലമുടിയും മുലപ്പാലും വച്ച് മനോഹരമായ ഒരു ആഭരണവും അദിതി നിർമിച്ചു നല്‍കിയിരുന്നു. ഇത്തരം ആഭരണത്തിന് ആവശ്യക്കാരേറെയാണെന്നും അദിതി പറയുന്നു.

ADVERTISEMENT

Enhlish Summary: Woman from Surat uses mother's milk to make jewellery, also receives orders from abroad