ശരീരഭാരം വർധിക്കുന്നതു കാരണം ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. മറ്റുചിലപ്പോൾ പൊതുയിടത്തിൽ അപമാനിക്കപ്പെടുന്ന അനുഭവങ്ങൾ വരെയുണ്ടാകാറുണ്ട്. അടുത്തബന്ധമുള്ളവർക്കിടയിൽ പോലും...women, viral news, manorama news, manorama online, latest news, breaking news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരഭാരം വർധിക്കുന്നതു കാരണം ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. മറ്റുചിലപ്പോൾ പൊതുയിടത്തിൽ അപമാനിക്കപ്പെടുന്ന അനുഭവങ്ങൾ വരെയുണ്ടാകാറുണ്ട്. അടുത്തബന്ധമുള്ളവർക്കിടയിൽ പോലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. വണ്ണം കൂടിയതിനെ തുടർന്ന് മകന്റെ മുന്നിൽ വച്ച് സ്ലൈഡിൽ കുടുങ്ങിയതോടെ ശരീരഭാരം കുറച്ചതിനെ കുറിച്ചു പറയുകയാണ് വാഷിങ്ടൺ ഡിസിയിലെ സാറ ലോക്കറ്റ് എന്ന യുവതി. 

ADVERTISEMENT

114 കിലോയായിരുന്നു നേരത്തെ സാറയുടെ ശരീരഭാരം. ഇതേതുടർന്ന് സാറ സ്ലൈഡിൽ കുടുങ്ങി. തുടർന്ന് ഭർത്താവ് തള്ളിയാണ് സാറയെ പുറത്തിറക്കിയത്. മകന്റെ മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് സാറ പറയുന്നത് ഇങ്ങനെ: ‘ആ സമയത്ത് എന്റെ മകൻ സ്ലൈഡിനു താഴെയുണ്ടായിരുന്നു. അവൻ വല്ലാതെ ഭയന്നുപോയി. ഞങ്ങൾ ഒരുമിച്ച് സ്ലൈഡിൽ പോകണമെന്ന് അവൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അവൻ താഴെ എത്തി. ഞാൻ പകുതിയിൽ കുടുങ്ങി. ഭർത്താവ് തള്ളിയാണ് ഞാൻ പുറത്തെത്തിയത്. ആ അവസ്ഥ എന്നെ ഭയപ്പെടുത്തി. എന്റെ ജീവിതം തിരിച്ചു പിടിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.’

ADVERTISEMENT

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ സാറ ഗ്യാസ്ട്രിക് സ്ലീവ് സർജറിക്കു വിധേയയായി. ഗർഭിണിയായപ്പോഴാണ് തന്റെ ശരീര ഭാരം വർധിച്ചതെന്ന് സാറ പറഞ്ഞു. ആ സമയത്ത് ഉയർന്ന രക്തസമ്മർദവും ഷുഗറും ഉണ്ടെന്ന് കണ്ടെത്തി. ‘അന്ന് ഞാൻ ഡയറ്റിൽ കാര്യമായ ശ്രദ്ധനൽകിയിരുന്നില്ല. രണ്ടുതവണയൊക്കെ അത്താഴം കഴിച്ചിരുന്നു. ധാരാളം ചെറുപലഹാരങ്ങളും കഴിച്ചിരുന്നു. 3000കലോറിക്കടുത്ത് എല്ലാദിവസവും ശരീരത്തിൽ ഉണ്ടായിരുന്നു. ബർഗറും ചിക്കൻ നഗറ്റ്സും സ്ഥിരമായി കഴിച്ചിരുന്നു. വലിയതോതിൽ പഞ്ചസാരയുള്ള സോഡയും കുടിച്ചിരുന്നു. ’– സാറ വ്യക്തമാക്കി. 

ADVERTISEMENT

സ്ലൈഡിലെ അപകടത്തിനു ശേഷം ഭാരം കുറയ്ക്കണമെന്ന് സാറ തീരുമാനിച്ചു. കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറച്ചു. ഈ കാലത്ത് പിസിഒഡിയും ഉണ്ടായി. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കുക എന്നത് അൽപം പ്രായാസമുള്ള കാര്യമായിരുന്നു. ആ സമയത്താണ് ഗ്യാസ്ട്രിക് സ്ലീവ് സർജറി നടത്താൻ ഡോക്ടർ നിർദേശിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ വ്യായാമവും ഡയറ്റും കൃത്യമായി തുടർന്ന് ശരീരഭാരം കുറയ്ക്കാൻ തനിക്കു സാധിച്ചതായും സാറ പറഞ്ഞു.114 കിലോയിൽ നിന്ന് 62 കിലോയിലേക്ക് ശരീരഭാരം എത്തിയതോടെ ആരോഗ്യം വീണ്ടെടുക്കാനും സാധിച്ചെന്ന് യുവതി വ്യക്തമാക്കി. 

English Summary: Woman Loses 62 Kg After Getting Stuck On A Slide In Front Of Her Son