ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മക്ഡൊണാൾഡ് റസ്റ്റോറന്റില്‍ കുഞ്ഞിനു ജന്മം നൽകി യുവതി. നവംബർ 23ന് യുഎസിലാണ് സംഭവം. പങ്കാളിയോടൊപ്പം എത്തിയ യുവതി റസ്റ്റോറന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്...women, pregnancy, manorama news, manorama online, viral news, viral post, breaking news, latest news, malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മക്ഡൊണാൾഡ് റസ്റ്റോറന്റില്‍ കുഞ്ഞിനു ജന്മം നൽകി യുവതി. നവംബർ 23ന് യുഎസിലാണ് സംഭവം. പങ്കാളിയോടൊപ്പം എത്തിയ യുവതി റസ്റ്റോറന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുഞ്ഞിനു ജന്മം നൽകിയത്. 

ADVERTISEMENT

അലാൻഡ്രിയ വർത്തി എന്ന യുവതിയും പ്രതിശ്രുത വരൻ ഡിയാൻഡ്രേ ഫിലിപ്പ്സും അറ്റ്ലാൻഡ ആശുപത്രിയിലേക്കു പോകുകയായിരുന്നു. യാത്രാമധ്യേ പെട്ടെന്ന് അലാൻഡ്രിയക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായി മക്ഡൊണാള്‍ഡ് റസ്റ്റോറന്റിൽ കയറി. ഈ സമയം അലാൻഡ്രിയക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു എന്ന് മാനേജർ ടുണീഷ്യ പറഞ്ഞു. 

ADVERTISEMENT

‘അറ്റ്ലാൻഡയുടെ ഭർത്താവ് അപ്പോഴും കാറിലിരിക്കുകയായിരുന്നു. ഞാൻ ആകെ ഭയന്നു പോയി. ഒരു പ്രസവം എടുക്കാൻ പോകുകയാണ്. വര്‍ത്തി നിലവിളിച്ചു. സഹായത്തിനായി കൂടെ ജോലി ചെയ്യുന്നവരെയും വിളിച്ചു. എല്ലാവരുടെയും സഹായത്തോടെ വർത്തി ഒരു പെൺകുഞ്ഞിനു ജന്മം നൽകി.’– ടുണീഷ്യ പറഞ്ഞു. യുവതിയുടെ പ്രസവ സമയം അടുത്തതായി ഭർത്താവിനെ അറിയിച്ചു. ‘മക്ഡോണാൾഡിലെ സ്ത്രീകളാണ് ​ഞങ്ങളെ സഹായിച്ചത്. അവളുടെ പാദങ്ങൾ എന്റെ കാൽമുട്ടിലേക്ക് ഉയർത്തി വച്ചു. മൂന്നുതവണ അവളോട് പുഷ്ചെയ്യാൻ ആവശ്യപ്പെട്ടു. 15 മിനിറ്റിനകം വർത്തി കുഞ്ഞിനു ജന്മം നൽകി. ലിറ്റിൽ നഗറ്റ് എന്നാണ് ഞങ്ങൾ കുഞ്ഞിനിട്ടിരിക്കുന്ന ഓമനപ്പേര്.’– ഫിലിപ്സ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. 

ADVERTISEMENT

‘ഞങ്ങളെല്ലാവരും അമ്മമാരാണ്. അതുകൊണ്ടു തന്നെ ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. പക്ഷേ, കുഞ്ഞ് അച്ഛന്റെ കൈകളിലേക്കു പിറന്നു വീഴണമെന്ന് ഞങ്ങളും കരുതി.’– മാനേജർ വ്യക്തമാക്കി. പ്രസവസമയത്ത് സഹായത്തിനായി എത്തിയ സ്ത്രീകൾക്കു 250 ഡോളർ വീതം പാരിതോഷികമായി നൽകാനും റസ്റ്റോറന്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

English Summary: US Woman Delivers Baby In McDonald's Bathroom, Calls Her "Little Nugget"